വനത്തില്‍ ഇറക്കിവിട്ട ജപ്പാന്‍ ബാലനെ കണ്ടെത്തി

ടോക്കിയോ: അനുസരണക്കേട് കാണിച്ചതിന് മാതാപിതാക്കള്‍ വനത്തില്‍ ഇറക്കിവിട്ട ജപ്പാന്‍ ബാലനെ അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ഏഴുവയസുകാരനായ യമാറ്റോ തനൂക്കയെയാണ് കണ്ടെത്തിയത്. ഹെക്കേയ്്‌ഡോ വനത്തില്‍ ദിവസങ്ങളോളം നടത്തിയ നീണ്ട തെരച്ചിലിനൊടുവിലാണ് ബാലനെ കണ്ടെത്തിയത്. കളിക്കിടയില്‍ അയല്‍വാസികളുടെ കാറിനു കല്ലെറിഞ്ഞതിനാണ് ഏഴുവയസുകാരനെ മാതാപിതാക്കള്‍ കാറില്‍ കയറ്റി വന പ്രദേശത്തു കൊണ്ടുചെന്ന് ഇറക്കിവിട്ടത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും Read More …

വോട്ട് ചോര്‍ന്നതില്‍ അപാകതയില്ല

തിരുവനന്തപുരം: എല്‍ഡിഎഫിലേക്ക് വോട്ടു ചോര്‍ന്നതില്‍ അപാകതയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശ്രീരാമകൃഷ്ണന് വോട്ടു ചെയ്തതിന്റെ പരിചയക്കുറവായിരിക്കാം കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ്- ബിജെപി ബന്ധത്തിന്റെ തെളിവാണ് ഒ രാജഗോപാല്‍ എല്‍ഡി എഫിന് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇതോടെ തെളിഞ്ഞിരിക്കയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് ഒരു കാലത്തും ബിജെപിയുടെ പിന്തുണ Read More …

യു ഡി എഫ് തകര്‍ച്ചയിലേക്ക്

തിരുവനന്തപുരം: യുഡിഎഫ് തകര്‍ച്ചയിലേക്കു നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഫലമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ആരുടെ വോട്ടാണ് ചോര്‍ന്നതെന്ന് തനിക്കറിയില്ല. രണ്ടു മുന്നണികളുടേയും സഹായമില്ലാതെ സ്വതന്ത്രനായാണ് താന്‍ നിയമസഭയില്‍ എത്തിയത്. അതിനാല്‍ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നത് ശരിയല്ല. അതിനാലാണ് വോട്ട് അസാധുവാക്കിയത്. ബി ജെപി എം എല്‍എ ഒ രാജഗോപാല്‍ വോട്ട് ചെയ്തത് Read More …

പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍

തിരുവനന്തപുരം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി സി പി എം സംസ്ഥാന കമ്മിറ്റി അംഗവും പൊന്നാനി നിയമസഭാംഗവുമായ പി ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ ഒന്‍പതിന് നടന്ന രഹസ്യബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ് . പ്രതിപക്ഷത്തെ വി പി സജീന്ദ്രനെ പരാജയപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണന്‍ സ്പീക്കറായി തിരഞ്ഞെടുത്തത്. പി ശ്രീരാമകൃഷ്ണന് 92 ഉം സജീന്ദ്രന് 46 ഉം വോട്ടും ലഭിച്ചതായി പ്രോടെം Read More …

മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തില്‍ സുപ്രധാന വഴിത്തിരിവ്. മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു. മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യമാണ് സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയിലാണ് മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇത് മണിയുടെ കുടുംബത്തിന്റെ പരാതിക്ക് അടിസ്ഥാനമുളളതിന്റെ തെളിവാണെന്നാണ് പോലീസ് പറയുന്നത്.

എളങ്കുളം ജസീന്തയുടെ വിചാരണ മൂന്നിന്

മഞ്ചേരി: വളാഞ്ചേരി ഇന്റേണ്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ ജൂണ്‍ മൂന്നിന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കും. കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ എറണാകുളം എളങ്കുളം വൃന്ദാവനം കോളനി വെട്ടിച്ചിറ സുശൈലത്തില്‍ പന്തനാനിക്കല്‍ ജസീന്ത എന്ന ജ്യോതി (60)യാണ് ഒന്നാം പ്രതി. കുടുംബ സുഹൃത്തായ ഇടപ്പള്ളി എളമക്കര മാമംഗലം ക്രോസ് Read More …

ജനപക്ഷ ബദല്‍ വികസന നയങ്ങള്‍ വിജയിപ്പിക്കുക

മലപ്പുറം: പുതിയ സര്‍ക്കാരിന്റെ ജനകീയ സമീപനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത് സര്‍ക്കാര്‍ ജീവനക്കാരാണെന്നും, കാര്യക്ഷമമായ സിവില്‍ സര്‍വ്വീസ് എന്ന മുദ്രാവാക്യം കൂടുതല്‍ കരുത്തോടെ എന്‍.ജി.ഒ. യൂണിയന്‍ ഉയര്‍ത്തിപിടിക്കണമെന്നും, ജനങ്ങളാണ് ഉദ്യോഗസ്ഥരുടെ യജമാനന്‍മാരെന്നും വി.എസ്. അച്യൂതാനന്ദന്‍ പറഞ്ഞു. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച കേരള എന്‍.ജി.ഒ. യൂണിയന്‍ 53-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Read More …

ജനങ്ങളാണ് ജീവനക്കാരുടെ യജമാനന്‍മാര്‍

മലപ്പുറം: പുതിയ സര്‍ക്കാരിന്റെ ജനകീയ സമീപനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത് സര്‍ക്കാര്‍ ജീവനക്കാരാണെന്നും, കാര്യക്ഷമമായ സിവില്‍ സര്‍വ്വീസ് എന്ന മുദ്രാവാക്യം കൂടുതല്‍ കരുത്തോടെ എന്‍.ജി.ഒ. യൂണിയന്‍ ഉയര്‍ത്തിപിടിക്കണമെന്നും, ജനങ്ങളാണ് ഉദ്യോഗസ്ഥരുടെ യജമാനന്‍മാരെന്നും വി.എസ്. അച്യൂതാനന്ദന്‍ പറഞ്ഞു. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച കേരള എന്‍.ജി.ഒ. യൂണിയന്‍ 53-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Read More …