ചരിത്ര നേട്ടത്തില്‍ സെറീന

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് സ്ലാം മത്സര വിജയങ്ങളില്‍ ചരിത്രം കുറിച്ച് അമേരിക്കയുടെ സെറീന വില്യംസ്. റോജര്‍ ഫെഡററിന്റെ പേരിലുള്ള റിക്കാര്‍ഡ് മറികടന്നാണ് സെറീന ചരിത്രം കുറിച്ചത്. വനിതാ വിഭാഗം പ്രീക്വാര്‍ട്ടറില്‍ കസാക്കിസ്ഥാന്റെ യറൊസ്‌ളാവ ഷെവ്‌ഡോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയതോടെയാണ് സെറീന ചരിത്രത്താളില്‍ ഇടംപിടിച്ചത്. അമേരിക്കന്‍ താരത്തിന്റെ 308-ാം ഗ്രാന്‍ഡ് സ്ലാം മത്സര ജയമായിരുന്നു ഇത്. 6-2, 6-3 Read More …

ജനങ്ങള്‍ സംഭാവന നല്‍കണം

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ സംഭാവന നല്‍കുന്നതുപോലെ പൊതുവിദ്യാലയങ്ങള്‍ക്കും ഒരിക്കലെങ്കിലും സംഭാവന നല്‍കാന്‍ ജനങ്ങള്‍ തയാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ സംഭാവന നല്‍കിയാല്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ വികസനം കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ദേശീയ അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെവേഗം പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കാക്കും. പന്ത്രണ്ടാം ക്ലാസ് വരെ ഈ രീതിയില്‍ Read More …

ആരോപണം തള്ളി മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമൂഹ വിവാഹം നടത്തിയത് കോഴപ്പണം ഉപയോഗിച്ചാണെന്ന ആരോപണം നിഷേധിച്ച് കെ.എം.മാണി രംഗത്ത്. ആരോപണം തെറ്റാണ്. പ്രവര്‍ത്തകരില്‍ നിന്നും പണം പിരിച്ചാണ് സമൂഹ വിവാഹം നടത്തിയതെന്നും കെ.എം.മാണി വിശദീകരിച്ചു. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് Read More …

യു ഡി എഫ് അഴിമതി വിജിലന്‍സ് പുറത്തു കൊണ്ടു വരും

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതികളെല്ലാം വിജിലന്‍സ് ഓരോന്നായി പുറത്തുകൊണ്ടുവരികയാണെന്ന് വി.എസ്.അച്യുതാനന്ദന്‍. കെ.ബാബുവിന്റെ വസതിയിലെ വിജിലന്‍സ് റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതില്‍ നിന്നും തടിതപ്പാന്‍ കോണ്‍ഗ്രസുകാര്‍ പറയുന്ന ന്യായങ്ങളൊന്നും സത്യമല്ലെന്നും വി.എസ് പറഞ്ഞു.

കേന്ദ്രസംഘത്തോട് ചര്‍ച്ച നടത്താത്തവര്‍ മനുഷ്യത്വമില്ലാത്തവര്‍

ശ്രീനഗര്‍: കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്താന്‍ തയാറാവാത്തവര്‍ മനുഷ്യത്വമില്ലാത്തവരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കാഷ്മീരില്‍ സമാധാനശ്രമങ്ങളുമായി എത്തിയ സര്‍വകക്ഷി സംഘത്തിലെ ഇടതുപക്ഷ നേതാക്കളുടെ ചര്‍ച്ച ശ്രമങ്ങളോട് സഹകരിക്കാതിരുന്ന വിഘടനവാദികളുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഘടന വാദികളുടെ നടപടി കാഷ്മീരിയത്തിനും ഇന്‍സാനിയത്തിനും(മനുഷ്യത്വം) എതിരാണ്. കാഷ്മീരിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണെന്നും ഇതിനായി Read More …

ധോണിക്ക് ആശ്വാസ വിധി

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് ആശ്വാസവിധി. ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. മഹാവിഷ്ണുവിന്റെ രൂപത്തില്‍ പ്രസിദ്ധീകരണത്തിന്റെ കവര്‍ പേജില്‍ ധോണിയുടെ ചിത്രം വന്നത് മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു കേസ്. കേസില്‍ ധോണിക്കെതിരെ അനന്തപുര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2013 ഏപ്രിലില്‍ പ്രസദ്ധീകരിച്ച ബിസിനസ് ടൂഡേ മാസികയുടെ Read More …

മാണിക്ക് വിണ്ടും കുരുക്ക്

തിരുവനന്തപുരം: ബാര്‍ കോഴ, കോഴി നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകള്‍ക്ക് പിന്നാലെ കെ.എം.മാണിക്ക് വീണ്ടും കുരുക്ക്. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2015ല്‍ കോട്ടയത്ത് നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ചും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. അഴിമതി നടത്തി ലഭിച്ച പണംകൊണ്ടാണ് മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സമൂഹ വിവാഹം Read More …

കെ ബാബുവിന്റെ പി എയെ ചോദ്യം ചെയ്യുന്നു

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെ പി എ നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ബന്ധുക്കളുടെയും ബിനാമികളെന്ന് വിജിലന്‍സ് ആരോപിക്കുന്നവരുടെ വീടുകളില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായാണ് ചോദ്യം ചെയ്യല്‍. വിജിലന്‍സ് ഓഫിസില്‍ രാവിലെ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. തൃപ്പുണിത്തറയില്‍ നന്ദകുമാറിന്റെ ഭാര്യയുടെ പേരിലുള്ള പണമിടപാട് സ്ഥാപനത്തിലും പരിശോധന നടത്തുമെന്ന് സൂചനയുണ്ട്. ഭാര്യയുടെ കുടുംബക്കാര്‍ നടത്തിയ Read More …