ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: മുഴക്കുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. മണ്ഡലം കാര്യവാഹക് സുഗേഷിനാണ് വെട്ടേറ്റത്. കഴുത്തിനും വയറിനും വെട്ടേറ്റ സുഗേഷിന്റെ നില അതീവ ഗുരുതരമാണ്. ഇയാളെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് സംഭവം. മുഴക്കുന്നില്‍ നിര്‍മാണം നടക്കുന്ന വീട്ടിലേയ്ക്ക് ഇരച്ചുകയറിയ 30 അംഗ അക്രമി സംഘം ബോംബെറിഞ്ഞ് ഭീതിവിതച്ച ശേഷമാണ് ആക്രമണം നടത്തിയത്. സുഗേഷിനൊപ്പം മറ്റ് Read More …

ഭൂകമ്പം മരണം 247

റോം: മധ്യ ഇറ്റലിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.0, 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അംബ്രിയ, മാര്‍ച്ചേ, ലാസിയോ മേഖലകളില്‍ രേഖപ്പെടുത്തിയത്. അമാട്രിസ്, അക്കുമോലി പട്ടണങ്ങല്‍ പൂര്‍ണമായി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 2009നുശേഷം ഇറ്റലിയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. Read More …

ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ തിഹാര്‍ ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്നു രാവിലെ ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയെ (നിര്‍ഭയ) 2012 ഡിസംബര്‍ 16നാണ് ആറു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ചത്. ക്രൂരമായ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി Read More …

ലോകകൊതുക് ദിനാചരണം

വയനാട്: ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രി പരിസരത്ത് ബോധവല്‍ക്കരണ പ്രദര്‍ശനം നടത്തി. ജനറല്‍ ആശുപത്രി ശിശുരോഗ വിദഗ്ദ്ധ ഡോ. പ്രീമ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജോണ്‍ വര്‍ഗ്ഗീസ്, ഫൈലേറിയ ഇന്‍സ്‌പെക്ടര്‍ അശോകന്‍ ഫൈലേറിയ ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വണ്‍ കെ എം രഘു എന്നിവര്‍ സംസാരിച്ചു. കൊതുക് Read More …

കേന്ദ്ര വൈദ്യുതി നവീകരണ പദ്ധതി രണ്ടു മാസത്തിനകം

ആലപ്പുഴ കേന്ദ്ര വൈദ്യുതി നവീകരണ പദ്ധതി രണ്ടു മാസത്തിനകം തീരും കെ.സി.വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി വികസനനവീകരണ പദ്ധതിയുടെ (ആര്‍.എ.പി.ഡി.ആര്‍.പി) ജില്ലയിലെ 74 കോടി രൂപയുടെ പ്രവര്‍ത്തികള്‍ ഒക്‌ടോബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കുമെ് കെ.സി.വേണുഗോപാല്‍ എം.പിപറഞ്ഞു. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുു എം.പി. ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്റെ സാിധ്യത്തിലായിരുു യോഗം. Read More …

നികുതി നിരക്കില്‍ കുറവുണ്ടാകും

തിരുവനന്തപുരം ചരക്കുസേവന നികുതി (ജി.എസ്.ടി)നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു. ചരക്കുസേവന നികുതി സംബന്ധിച്ച് വാണിജ്യനികുതി, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ്, സി ആന്റ് എ.ജി വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 3035 ശതമാനമായിരുന്ന നികുതിഭാരം 20 ശതമാനത്തോളമായി Read More …

ഖാദി ക്രെഡിറ്റ് ആനുകൂല്യം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഓണം, ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കി വന്നിരുന്ന ഖാദി ക്രെഡിറ്റ് ആനുകൂല്യത്തിന്റെ പരിധി മുപ്പത്തയ്യായിരം രൂപയാക്കി വര്‍ധിപ്പിച്ചതായി ഖാദി ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്റെയും മറ്റ് അംഗീകൃത സ്ഥാപനങ്ങളുടേയും ഖാദി വില്പനശാലകളില്‍ ഈ ആനുകൂല്യം ലഭ്യമാകും.

പെരുമ്പാവൂര്‍ കവര്‍ച്ച; പ്രധാനപ്രതി പിടിയില്‍

കൊച്ചി: വിജിലന്‍സ് ചമഞ്ഞു പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 60 പവന്‍ കവര്‍ന്ന കേസിലെ പ്രധാന പ്രതി പിടിയില്‍. പെരുമ്പാവൂര്‍ നഗരത്തിലെ ഗുണ്ടാ തലവനും കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുള്‍ ഹാലിമാണ് പിടിയിലായത്. ഹാലിമിന്റെ കൂട്ടാളി അനസ് അടക്കം അഞ്ചു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കവര്‍ച്ച ആസൂത്രണം ചെയ്തത് പെരുമ്പാവൂര്‍ സ്വദേശി അജിന്‍സ് Read More …