തീരദേശ വികസന കോര്‍പ്പറേഷനില്‍ ഒഴിവുകള്‍

തിരുവന്തപുരം: സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷനില്‍ തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളില്‍ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍(സിവില്‍) അസിസ്റ്റന്റ് എഞ്ചിനീയര്‍(സിവില്‍)ഡിവിഷണല്‍ അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍): യോഗ്യത ബി.ടെക്/ബി.ഇ(സിവില്‍) സര്‍ക്കാര്‍ വകുപ്പുകളിലും/സ്ഥാപനങ്ങളിലും തത്തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ തത്തുല്യ തസ്തികയില്‍ Read More …

എം ബി ബി എസ് പ്രവേശന നടപടി അംഗീകരിക്കില്ല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായി ക്ഷണിച്ചിട്ടുള്ള അപേക്ഷകള്‍ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടില്‍ ആരോഗ്യ സര്‍വകലാശാല രംഗത്തെത്തിയതോടെ കാര്യങ്ങല്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വ്യക്തതയില്ലാതായതോടെ കഴിഞ്ഞ ദിവസം കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് അസോസിയേഷനു കീഴിലുള്ള നാലു കോളജുകള്‍ സ്വന്തമായി പ്രവേശന നടപടികള്‍ക്കായി പരസ്യം നല്കിയിരുന്നു. ഇതിനിടെയാണ് ആരോഗ്യ സര്‍വകലാശാല Read More …

മനുഷ്യ സ്‌നേഹത്തിനാണ് പ്രാധാന്യം

കാഞ്ഞിരപ്പളളി: മനേക ഗാന്ധിക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീലില്‍. മനുഷ്യ സ്‌നേഹം ഇല്ലാത്തവര്‍ക്ക് എങ്ങനെ മൃഗ സ്‌നേഹത്തെ കുറിച്ച് സംസാരിക്കുവാന്‍ കഴിയുമെന്ന് മന്ത്രി. വന്ധീകരണം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റി. അത് സ്വയം വിമര്‍ശനമായി ഉള്‍കൊള്ളുന്നു. തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്നും മന്ത്രി.

സ്ത്രീകള്‍ക്ക് പ്രവേശനം

മുംബൈ: മുംബൈയിലെ പ്രമുഖ മുസ്ലിം തീര്‍ഥകേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാനുള്ള അനുമതി നല്കി ബോംബെ ഹൈക്കോടതിയുടെ വിധി. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശനം അനുവദിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. 2012നുശേഷമാണ് ഇത്തരത്തിലൊരു വിവേചനം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി Read More …

സമരം പോലെയല്ല ഭരണം

തിരുവനന്തപുരം: സമരംപോലെയല്ല ഭരണമെന്ന് എല്‍ഡിഎഫ് ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാം എതിര്‍ക്കുകയും എല്ലാത്തിലും അഴിമതിയാരോപണം ഉന്നയിക്കുകയുമായിരുന്നു എല്‍ഡിഎഫ് ചെയ്തിരുന്നത്. നിയമന നിരോധനത്തെക്കുറിച്ച് ഡിവൈഎഫ്‌ഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഓഗസ്റ്റ് മാസം കഴിയാറായിട്ടും കുട്ടികള്‍ക്ക് ഇതുവരെ പാഠപുസ്തകം എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ Read More …

ജീവപര്യന്തം

മലപ്പുറം: എറണാകുളം വൃന്ദാവന്‍ കോളനിയില്‍ വിനോദ് കുമാര്‍(54) വളാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. വിനോദിന്റെ ഭാര്യ എളങ്കുളം വൃന്ദാവന്‍ കോളനി വെട്ടിച്ചിറ പന്തനാനിക്കല്‍ ജസീന്ത ജോര്‍ജ് (ജ്യോതി 62), ഇടപ്പള്ളി എളമക്കര മാമംഗലം നമ്പ്രത്ത് മുഹമ്മദ് യൂസഫ്(സാജിദ് 51) എന്നിവര്‍ക്കാണ് മഞ്ചേരി കോടതി ജീവപര്യന്തം തടവ് വിധിച്ചത്. പ്രതികള്‍ 42500 രൂപ പിഴയും Read More …

ലൗ ജിഹ് പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പുറത്തു കൊണ്ടു വരണം

മലപ്പുറം: ലൗ ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും കാണായാതായ പെണ്‍കുട്ടികളെക്കുറിച്ച് അന്വേഷിച്ച് വിവരങ്ങള്‍ പുറത്തു കൊണ്ടു വരണെമെന്ന് മഹിളാ മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രണയ വിവാഹം നടന്ന് മതം മാറ്റപ്പെട്ട് കാണാതായ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ചില തീവ്രവാദ സംഘടനകള്‍ ചാവേറുകളായി ഉപയോഗപ്പെടുത്തുന്നു എന്നുള്ള വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് നേതൃത്വം Read More …

ഡിജിറ്റല്‍ ലൈബ്രറികള്‍ ആഗസ്റ്റ് 30 ന്

തിരുവനന്തപുരം: പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സമ്പൂര്‍ണ ഇസാക്ഷരതാ യജ്ഞത്തിന്റെ രണ്ടാംഘട്ടമായ ഡിജിറ്റില്‍ ലൈബ്രറികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരി നിര്‍വഹിക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ അധ്യക്ഷതയില്‍ ആഗസ്റ്റ് 30 ന് വൈകിട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായിരിക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, എം.എല്‍.എമാരായ ഒ.രാജഗോപാല്‍, Read More …