പി.വി. സിന്ധുവിന് ഗംഭീര വരവേല്‍പ്പ്

ഹൈദരാബാദ്: റിയോയില്‍ നിന്നു തിരിച്ചെത്തിയ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധുവിന് ഹൈദരാബാദില്‍ ഗംഭീര വരവേല്‍പ്പ്. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സിന്ധുവിന് തെലുങ്കാന സര്‍ക്കാര്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. നിരവധി ആരാധകരും രാജ്യത്തിന് അഭിമാനമായ താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം സിന്ധുവിനെ തുറന്ന വാഹനത്തില്‍ ഗാച്ചിബൗളി Read More …

നികുതി വെട്ടിപ്പ് വിജിലന്‍സ് കേസെടുത്തു

നിലമ്പൂര്‍: സിനിമാ തീയേറ്ററുകളില്‍ നടന്ന നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന വിജിലന്‍സ് പരിശോധനയെ തുടര്‍ന്ന് പത്തുപേര്‍ക്കെതിരെ കേസെടുത്തു. നഗരസഭാ സെക്രട്ടറി പി പ്രമോദ് ഉള്‍പ്പെടെ 8 ജീവനക്കാര്‍ക്കെതിരെയും ഫെയറിലാന്റ് ജ്യോതി തീയേറ്റര്‍ ഉടമകള്‍ക്കെതിരെയുമാണ് കേസെടുത്തതെന്ന് വിജിലന്‍സ് ഡി വൈ എസ് പി കെ സലീം പറഞ്ഞു. ഇവര്‍ക്കെതിരെ വകുപ്പ്തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നഗരസഭാസെക്രട്ടറി പി പ്രമോദില്‍ Read More …

ആര്‍എസ്എസ്‌കാരന്റെ വീട്ടില്‍ നിന്നും മാരകായുധങ്ങള്‍

കൂത്തുപറമ്പ്: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. പോലീസ് നടത്തിയ പരിശോധനയിലാണ് വടിവാള്‍, കത്തികള്‍, മഴു തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയത്.ശനിയാഴ്ച രാത്രി രാത്രി 7.30 ഓടെകതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോട്ടയം പൊയില്‍ കോലാക്കാവ് ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. കോട്ടയം പൊയില്‍ പൊന്നമ്പത്ത് ഹൗസില്‍ ദീക്ഷിത്ത് (24) ആണ് മരിച്ചത്. Read More …

നിലപാടിലുറച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നിലപാടിലുറച്ച് സര്‍ക്കാര്‍. എല്ലാ സീറ്റുകളിലും സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്ന നിലപാടില്‍ മാറ്റമില്ലെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മാനേജ്‌മെന്റുകളുമായി ചര്‍ച്ചയ്ക്കു തയാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. എന്നാല്‍ ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കേണ്്ടത് മാനേജ്‌മെന്റുകളാണ്. മന്ത്രി പറഞ്ഞു. മെഡിക്കല്‍ സീറ്റുകളിലെ ഫീസ് ഏകീകരണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെയും Read More …

വാഹനാപകടത്തില്‍ പരിക്ക്

പാറ്റ്‌ന: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഛാപ്രയില്‍നിന്നും ബിഹാറിലെ പാറ്റ്‌നയിലേക്കു വരികയായിരുന്നു അദ്ദേഹം. മന്ത്രിയുടെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിക്ക് ചെറിയ പരിക്കുകള്‍ മാത്രമേയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.

പൂര്‍ണപിന്തുണ നല്‍കും

തിരൂര്‍: മലയാളസര്‍വകലാശാലയുടെ പുതിയ ലൈബ്രറിയിലിരുന്ന് വായിക്കാന്‍ കൊതി തോന്നുന്നു എന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ലൈബ്രറിയുടെ അന്തരീക്ഷവും സംവിധാനങ്ങളും വായനക്കാരനെ കൊതിപ്പിക്കുന്നതാണ്. ലൈബ്രറിയെ അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്താന്‍ എന്തുവേണമെന്ന് സര്‍ക്കാരിനോട് പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. മലയാളസര്‍വകലാശാലയുടെ എല്ലാ പരിമിതികളും പരിഹരിക്കാന്‍ ഗവണ്‍മെന്റിന്റെ പൂര്‍ണ സഹായമുണ്ടാകും. കേരളത്തിന്റെ സ്വന്തം സര്‍വകലാശാലയായി മാറാന്‍ ഈ കലാശാലയ്ക്ക് കഴിയണമെന്നും മന്ത്രി Read More …

പൂര്‍ണമായ അക്കാദമിക സ്വാശ്രയത്വം ലക്ഷ്യം

തിരൂര്‍ പൂര്‍ണമായ അക്കാദമിക് ഓട്ടോണമി നല്‍കിക്കൊണ്ട് കേരളത്തിലെ സര്‍വകലാശാലകളെ അവയുടെ സങ്കല്പത്തിനൊത്ത് ഉയര്‍ത്താനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. വിദേശസര്‍വകലാശാലകളെ പ്രോത്സാഹിപ്പിക്കുകയല്ല കേരളത്തിലെ കലാശാലകളെ അന്താരാഷ്ട്രസര്‍വകലാശാലകളായി ഉയര്‍ത്തുകയാണ് വേണ്ടത്. ഇതിനാവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് മലയാളസര്‍വകലാശാലയില്‍ പുതിയ ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളെ പൊതുവിദ്യാഭ്യാസത്തിന്റെ ഏറ്റവും Read More …

പ്രശ്‌നങ്ങള്‍ പരിഹരിക്കും

തിരുവനന്തപുരം യു ഡി എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മുസ്ലീം ലീഗുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫിനെ ശക്തിപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകും. ലീഗിന്റെ ആവശ്യം പരിഗണിക്കും. കോണ്‍ഗ്രസ്സിലെ സംഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.