ഇത്തൈമയുടെ സ്വന്തം മൊയ്തീന്‍….

കെണ്ടോട്ടി: പ്രണയത്തിന്റെ തീജ്ജ്വാലയില്‍ വെന്തുരുകുന്ന മൊയ്തീനും കാഞ്ചനയും കാലത്തിന്റെ വേലികള്‍ പൊളിച്ച് ഇന്നിന്റെ മനമിടറിക്കുന്ന ബിംബങ്ങളാകുമ്പോള്‍, മൊയ്തീന്‍ കാത്തിരിപ്പില്‍ മാത്രമൊതുങ്ങുന്നില്ല. സംരക്ഷണത്തിലും മൊയ്തീന്‍ എന്ന നാമം തിളങ്ങുന്നു. എന്ന് സ്വന്തം മൊയ്തീന്‍……… അറിയണം മൊയ്തീനെ…… നൂറ്റാണ്ടിന്റെ പകലിരവുകള്‍ക്ക് സാക്ഷി….. നൂറു പിന്നിട്ട മൊയ്തീനിന്ന് ഒന്നു മാത്രമേയുള്ളൂ ജീവിത ലക്ഷ്യം. അധ്വാനിക്കണം. ഇത്തൈമയെ പോറ്റണം. ഇവിടെ മൊയ്തീന്‍ Read More …

ഒടുവില്‍ ആര്യാടന്‍

മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പത്തനാംപുരം കോട്ടയായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസില്‍ പ്രതിരോധിക്കാന്‍ ഒരു നേതാവേ യു ഡി എഫില്‍ ഉണ്ടായിരുന്നുള്ളൂ…കാലങ്ങളായി ആര്യാടന്‍ മുഹമ്മദ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ നേതാവിനെ തന്നെയാണ് സംസ്ഥാന യു ഡി എഫ് നേതൃത്വം കാണുന്നത്. ഇതിനിടെയാണ് സാക്ഷാല്‍ ആര്യാടന്‍ മുഹമ്മദ് ഒരു പ്രഖ്യാപനം നടത്തുന്നത്. ഇനി തെരഞ്ഞെടുപ്പ് Read More …

മുസ്ലിം ലീഗ് തുടങ്ങി

മലപ്പുറം-നിയമസഭാ തെരഞ്ഞടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ തുടക്കം കുറിച്ചു. ഇന്നലെ മലപ്പുറം മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി.ഉബൈദുള്ള വോട്ടര്‍മാരെ കണ്ട് പിന്തുണ തേടാന്‍ ആരംഭിച്ചു.മലപ്പുറം ടൗണിലെ ക്രിസ്ത്യന്‍ പള്ളിയില്‍ കുര്‍ബാനക്കെത്തിയവരെ കണ്ടാണ് ഉബൈദുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചത്. മലപ്പുറത്തെ യു.ഡി.എഫ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷത്തിലാണ് ഉബൈദുള്ള മലപ്പുറത്തു Read More …

മണിയെ കാത്ത് മണി കൊടുത്ത ആംബുലന്‍സുകള്‍

തൃശൂര്‍: മണിയുടെ അന്ത്യയാത്രയില്‍ കൂടെ പോകാനെത്തിയത് മണി തന്നെ നല്‍കിയ ആംബുലന്‍സുകള്‍. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ മണി സംഭാവന ചെയ്ത ആംബുലന്‍സുകള്‍ ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നില്‍ കലാഭവന്‍മണിയുടെ മൃതദേഹം കാത്തുകിടന്നു. തൃശൂരിലെ സേവന സമിതി ചാരിറ്റബിള്‍ സൊസൈറ്റിക്ക് കേരളത്തില്‍ പലയിടത്തായി കലാഭവന്‍ മണി നല്‍കിയ പത്ത് ആംബുലന്‍സുകളില്‍ രണ്ടെണ്ണമാണ് Read More …

ആ ചിരി ചിതയെടുത്തു

ചാലക്കുടി: ചിരിയുടെ മണിമാല ചിതയിലൂര്‍ന്നു വീണു. മലയാളിയെ ചിരിപ്പിച്ച് കടന്നു പോയ കലാകാരന്‍ അഗ്്‌നിനാളങ്ങളിലമര്‍ന്നു. ചിതക്കു ചൂറ്റും ആരാധകരുടെ വിങ്ങിയ മനസ്സുകള്‍ മാത്രം. അകാലത്തില്‍ പൊലിഞ്ഞ കലാഭവന്‍ മണി ഓര്‍മ്മയായി. നാല്‍പത്തിയഞ്ചാം വയസ്സില്‍ കരള്‍രോഗം മൂലം ജീവതത്തില്‍ നിന്ന് വിടചൊല്ലിയ കലാഭവന്‍ മണിക്ക് കലാകേരളം സ്‌നേഹം തിങ്ങിയ യാത്രയയപ്പാണ് നല്‍കിയത്. ഇന്നലെ തൃശൂരിലും ചാലക്കിടിയിലുമെത്തിയ ജനസാഗരം Read More …

യജ്ഞേശ്വരം ക്ഷേത്രത്തില്‍ ശിവരാത്രിയിലും പൂജ മുടങ്ങി

തൃത്താല: പുരാതനമായ തൃത്താല യജ്ഞേശ്വരം ക്ഷേത്രത്തില്‍ ശിവരാത്രി നാളിലും നടതുറന്നില്ല. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ പൂജാരിയും കഴകവും എക്‌സിക്യൂട്ടീവ് ഓഫിസറുമെല്ലാമുണ്ടെങ്കിലും രണ്ടാഴ്ചയോളമായി പൂജ നടക്കുന്നില്ല. ശിവപ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തില്‍ ശിവരാത്രി നാളില്‍ പൂജ നടക്കാത്തത് വിശ്വാസികളെ നിരാശരാക്കിയിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് നിയോഗിച്ച എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് ക്ഷേത്രത്തിന്റെ ചമതല. മാസശമ്പളത്തില്‍ പൂജാരിയെ നിയമിച്ചിട്ടുണ്ടെങ്കിലും എക്‌സിക്യൂട്ടീവ് Read More …

വിക്‌ടേഴ്‌സില്‍ തത്സമയം പത്താം ക്ലാസ്സ്

തിരുവനന്തപുരം: വിക്‌ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസ്സ് നാളെ (08.03.2016) വൈകുന്നേരം ആറു മണി മുതല്‍ ആരംഭിക്കുന്നു. വിക്‌ടേഴ്‌സിന്റെ ടോള്‍ ഫ്രീ നമ്പരായ 1800 429 877 ല്‍ വിളിച്ച് സംശയ നിവാരണം നടത്താവുന്നതാണ്. ഓരോ പരീക്ഷയുടെയും തലേ ദിവസം അതത് വിഷയത്തിലെ Read More …

പ്രതിജ്ഞ പ്രദര്‍ശിപ്പിച്ച് വനിതാദിനാഘോഷം

തിരുവനന്തപുരം:  സാമൂഹികമാദ്ധ്യമങ്ങളില്‍ ചലനം സൃഷ്ടിക്കുംവിധം ലോകവനിതാദിനം ആഘോഷിക്കാന്‍ സംസ്ഥാന വനിതാക്കമ്മിഷന്റെ ആഹ്വാനം. വനിതാദിന സന്ദേശവുമായി ബന്ധപ്പെട്ട’ പ്രതിജ്ഞ പ്രദര്‍ശിപ്പിച്ച്, പ്രതിജ്ഞ ചൊല്ലുന്ന സെല്‍ഫി എടുത്ത് സാമൂഹികമാദ്ധ്യമത്തില്‍ പ്രചരിപ്പിക്കാന്‍ സ്ത്രീപുരുഷ പ്രായഭേദമെന്യേ മുഴുവന്‍ മനുഷ്യരോടും കമ്മിഷന്‍ ആഹ്വാനം ചെയ്യുന്നു.  ഈ വര്‍ഷത്തെ ലോകവനിതാദിന സന്ദേശം ‘തുല്യതയ്ക്കായി പ്രതിജ്ഞ ചെയ്യുക’ (Pledge For Partiy) എന്നതാണ്. ഐക്യരാഷ്ട്രസഭയുടെ വനിതാവിഭാഗമായ Read More …