തട്ടമിട്ട എം.എല്‍.എ. നിയമസഭ കാണുമോ?

കോഴിക്കോട്: അടുത്ത നിയമസഭയില്‍ തട്ടിമിട്ട ഒരു എം.എല്‍.എ. ഉണ്ടാകുമോ? ഉത്തരം നല്‍കേണ്ടത് മുസ്്‌ലിം ലീഗാണ്.മുസ്ലിം സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാനയിലേക്ക് വരണമെന്ന് പ്രസംഗിക്കാറുള്ള മുസ്ലിം ലീഗ് നേതാക്കള്‍ ഇത്തവണ പാര്‍ട്ടിയുടെ ഒരു സീറ്റ് വനിതക്ക് നല്‍കുന്നതിനെ പിന്തുണക്കുമോ എന്ന് വ്യക്തമായിട്ടില്ല. പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് സംവരണമില്ല. ഇനിയും പ്രഖ്യാപിക്കാനുള്ള നാലു സീറ്റുകളിലാണ് വനിതാ നേതാക്കളുടെ Read More …

മലയാളത്തിനായ് ജര്‍മന്‍ വിദ്യാര്‍ത്ഥികള്‍

മലപ്പുറം: പഠന വിനിമയ പരിപാടിയുടെ ഭാഗമായി മൂന്ന് ജര്‍മന്‍ വിദ്യാര്‍ത്ഥികള്‍ മലയാളസര്‍വകലാശാല കാമ്പസില്‍ എത്തി. ജര്‍മനിയിലെ ട്യൂബിംഗന്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിച്ചതിനെ തുടര്‍ന്നുള്ള പഠന പദ്ധതിയുടെ ഭാഗമായിട്ടാണ് ലിസ ഫ്രീഡ്ല്‍, ജൂലിയ മറിയ, യാന എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒരുമാസത്തെ പഠനത്തിനായി എത്തിയത്. മലയാളഭാഷയും കേരളസംസ്‌കാരവും ചരിത്രവും പഠിച്ചറിയുകയാണ് ലക്ഷ്യം. സര്‍വകലാശാലയുടെ രണ്ട് Read More …

വിദ്യാഭ്യാസ മുന്നേറ്റം അഭിമാനകരം

മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ല കേരളത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും ഇതില്‍ മലപ്പുറത്തെ ഭരണകര്‍ത്താക്കളുടെയും ജനപ്രതിനിധികളുടെയും പങ്ക് എടുത്തു പറയേണ്ടതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലപ്പുറം ഗവ. വനിതാ കോളെജിന്റെ ഔപചാരിക ഉദ്ഘാടനം നഗരസഭാ ടൗണ്‍ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിപാടിയില്‍ വ്യവസായ-ഐ.ടി. വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. Read More …

മെയ് 16 ന് കേരളം ബൂത്തിലേക്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പ് മെയ് 16 ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ മെയ് 19 ന് നടക്കും. ഏപ്രില്‍ 22 മുതല്‍ 29 വരെ നാമിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. നടത്തുന്നതെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ നസീം സെയ്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നോട്ടക്ക് Read More …

ലീഗ് അതിവേഗം; ബഹുദൂരം

മലപ്പുറം:അതിവേഗം ബഹുദൂരം എന്നത് ഉമ്മന്‍ചാണ്ടിയുടെ മുദ്രാവാക്യമാണെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്‌ലീംലീഗ് അത് നടപ്പാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി, സ്ഥാനാര്‍ഥികളുടെ ആദ്യലിസ്റ്റ് മുസ്‌ലിം ലീഗ് നേതൃതം പ്രഖ്യാപിച്ചു. നിലവിലുള്ള മന്ത്രിമാരെ സിറ്റിംഗ് സീറ്റുകളില്‍ തന്നെ മല്‍സരിപ്പിച്ചും മൂന്നു പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കിയുമാണ് ഇരുപത് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.  ഇന്നലെ പാണക്കാട് നടന്ന പാര്‍ട്ടി നേതൃയോഗത്തിന് Read More …

യൂത്ത് ലീഗ് വിലപേശും

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനായി യൂത്ത് ലീഗ് വിലപേശാനൊരുങ്ങുന്നു. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ജില്ലാ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായത് ഇതിന്റെ വ്യക്തമായ സൂചന. മലപ്പുറം ജില്ലയില്‍ നിന്നുള്ള യൂത്ത് ലീഗ് നേതാക്കള്‍ക്ക് സീറ്റ് വേണമെന്ന് യോഗത്തില്‍ ശക്തമായ വാദമുയര്‍ന്നു. മുസ്്‌ലിം ലീഗ് നേതൃത്വത്തെ ഇക്കാര്യം അറിയിക്കും. മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി Read More …

സൗദി ആരോഗ്യസെമിനാറില്‍ മലയാളി ഗവേഷകനും

റിയാദ്: ജി.സി.സി രാജ്യങ്ങളുടെ ആരോഗ്യ മന്ത്രാലയങ്ങളുടെ സംയുക്ത സമിതിയും സൗദിയിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയും ആരോഗ്യമന്ത്രായവും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ  രാജ്യാന്തര ആരോഗ്യ സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മലയാളി ഗവേഷകനും. ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥിയും മലേഷ്യയിലെ ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് സര്‍വകലാശാലയില്‍ പി എച്ച് ഡി ഗവേഷകനുമായ സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂരിനാണ് Read More …

ഇസ്ലാമിനെ ലോകത്തുനിന്നും ഇല്ലാതാക്കണം

ബംഗളൂരു: ഇസ്‌ലാമിനെ ലോകത്തു നിന്ന് ഇല്ലാതാക്കണമെന്ന് ബിജെപി എംപി. കര്‍ണാടകയിലെ ഉത്തര കന്നഡയില്‍ നിന്നുള്ള എംപി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയാണ് വിവാദ പ്രസ്ഥാവനയുമായി രംഗത്തെത്തിയത്. ലോകത്തു നിന്ന് ഇസ്‌ലാമിനെ തുടച്ചു നീക്കിയില്ലെങ്കില്‍ ഭീകരവാദത്തെ ഒരുകാലത്തും തടയാനാവില്ലെന്നാണ് ഹെഗ്‌ഡെ പറഞ്ഞത്. ഹിന്ദുക്കളുടെ ശക്തി മുംസ്‌ലീംങ്ങളെ അറിയിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി രാംശങ്കര്‍ കതേരിയ നടത്തിയ പ്രസംഗം വിവാദമായിരുന്നു. Read More …