ശോഭയെ പിണക്കിയാല്‍

പാലക്കാട്: സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുക എന്നതിന് ഏറ്റവും അനുകൂല സാഹചര്യം നിലനിലക്കുന്ന രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് തിരിച്ചടിയായി പാലക്കാടന്‍ രാഷ്ട്രീയം. ബി ജെ പിയിലെ തീപ്പൊരി വനിതാ നേതാവായ ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതാണ് പുതിയ വിവാദം. പാലക്കാട് ബി ജെ പിക്ക് സ്വാധീനമുള്ള സ്ഥലമാണ്. നഗരഭരണത്തില്‍ പോലും Read More …

ജനാധിപത്യ കോണ്‍ഗ്രസ്സിലേക്ക്

മലപ്പുറം:  കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റി ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചത്.  ജോണി നെല്ലൂര്‍ എം എല്‍ എക്ക് സീറ്റ് നിഷേധിച്ചതാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അവഗണന നേരിടേണ്ടി Read More …

ബസുകളില്‍ കുട്ടികളോടുള്ള മോശം പെരുമാറ്റം

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ജീവനക്കാരും ഒരു വിഭാഗം യാത്രക്കാരും കുട്ടികളോടു മോശമായി പെരുമാറുന്നതു സംബന്ധിച്ചു ഇപ്പോഴും അനവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നു ബാലാവകാശ കമ്മീഷന്‍ വെളിപ്പെടുത്തി. ഇതു സംബന്ധിച്ചു കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനു കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ അവധിക്കാലത്ത് ബസ് ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മോശമായി Read More …

കായികക്ഷമതാ പരീക്ഷ

പത്തനംതിട്ട: വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കെ.എ.പി മൂന്നാം ബറ്റാലിയന്‍) ചുരുക്കപ്പട്ടികയിലെ ക്രമനമ്പര്‍ 676775 വരെയുള്ളവര്‍ക്ക് 16 നും ക്രമനമ്പര്‍ 776839 വരെയുള്ളവര്‍ക്ക് 17 നും അടൂര്‍ കെ.എ.പി മൂന്നാം ബറ്റാലിയന്‍ പോലീസ് പരേഡ് ഗ്രൗണ്ടിലും, ക്രമനമ്പര്‍ 840939 വരെയുള്ളവര്‍ക്ക് 16 ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലും രാവിലെ ആറുമുതല്‍ കായികക്ഷമതാ പരീക്ഷ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ് Read More …

ആപ്പിലായ ആപ്‌സ്‌ടോക്ക്

കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിന്റെ കോഴിക്കോട് സിറ്റി പേജില്‍ സോഷ്യല്‍മീഡിയക്കായി നീക്കിവച്ച കോളംആപ്‌സ്‌ടോക്ക്- മാതൃഭൂമിയെ തന്നെ തിരിഞ്ഞുകുത്തി. പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച് ആരോ സോഷ്യല്‍മീഡിയയില്‍ ഇട്ട കമന്റ് രണ്ടാമതൊന്ന് പരിശോധിക്കാതെ പത്രത്തില്‍ പ്രതിസിദ്ധീകരിച്ചതാണ് മാതൃഭൂമി മാനേജ്മെന്റിന് വിനയായത്.മാധ്യമധര്‍മ്മത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലൂം പാലിക്കാതെ നാഥനില്ലാത്ത കമന്റ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനെതിരെ പ്രതിഷേധം പുകയുകയാണ്.മുസ്്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീകളോട് Read More …

സ്റ്റുഡന്റ് പോലീസ് സമ്മര്‍ ക്യാമ്പ് ആരംഭിച്ചു

തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ഇന്ത്യ ഫസ്റ്റ്‌ലീഡേഴ്‌സ് ഹണ്ട് തിരുവനന്തപുരം എസ്.എ.പിയില്‍ ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍, എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, ദക്ഷിണ മേഖല എ.ഡി.ജി.പി കെ.പത്മകുമാര്‍, തിരുവനന്തപുരം ജില്ലാ പോലിസ് മേധാവി ജി.സ്പര്‍ജന്‍കുമാര്‍, എസ്.എ.പി കമാന്‍ഡന്റ് പി.എസ് അബ്ദുള്‍ Read More …

കീറാമുട്ടി തിരുവാമ്പാടി

കോഴിക്കോട്:  യു ഡി എഫിന് കീറാമുട്ടിയാവുകയാണ് തിരുവാമ്പാടി മണ്ഡലം. സഭയെ പിന്തുണയ്ക്കണമോ അതോ ഭരണതുടര്‍ച്ചക്ക് നിര്‍ണായകമാവുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ വേണമോ എന്ന ആശയകുഴപ്പത്തിലാണ് യു ഡി എഫ് നേതൃത്വം. സഭ കടുപ്പിച്ചാണ്. ഒപ്പം ലീഗും. പാണക്കാട് തങ്ങള്‍ ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ പിന്നെ അതു മാറ്റുക ലീഗിന് ചിന്തിക്കാന്‍ കഴിയില്ല. അതേ പോലെ Read More …

സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കരുത്

മലപ്പുറം:  സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതു വരെ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും പൊതുജനങ്ങളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടികള്‍ ഇടപെടരുത്. പൂര്‍ണ സംയമനം പാലിക്കണം. ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നും കലക്ടറേറ്റില്‍ Read More …