പദ്ധതി നിര്‍വഹണ പുരോഗതി 51.53 ശതമാനം

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2015-16 ലെ വാര്‍ഷിക പദ്ധതിയുടെ നിര്‍വഹണ പുരോഗതി ജനുവരി 31 വരെയുള്ള കണക്കു പ്രകാരം മൊത്തം പദ്ധതി വിഹിതത്തിന്റെ 51.53 ശതമാനമാണെന്ന് ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം വിലയിരുത്തി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേര്‍ന്ന ഗ്രാമസഭ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. Read More …

മദ്യ ഉപഭോഗം മുസ്ലിങ്ങള്‍ പിറകിലെന്ന് പഠനം

ന്യുസ് ഡസ്‌ക് : മദ്യം ഉപയോഗത്തിന്റെ മതാടിസ്ഥാനത്തിലുളള കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മദ്യ ഉപയോഗം മുസ്ലിങ്ങള്‍ക്കിടയിലാണെന്ന് പഠനം. കേരളാ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സറ്റഡീസ് നടത്തിയ പഠനത്തിലാണ് കണക്കുകള്‍. പഠനം പ്രമുഖ മലയാളം ദിനപത്രമായ മാതൃഭൂമി പ്രസിദ്ധപെടുത്തിയിട്ടുണ്ട്. കെ.സി.ഡി.എസിലെ ശാസ്ത്രഗവേഷകരായ എസ് ഇരുദയരാജന്‍, ജോര്‍ജ് ജോസഫ്, രാജേഷ് മണി എന്നിവര്‍ ചേര്‍ന്നാണ് പഠനം Read More …

പാഠശാല 2016 പരിശീലനം സംഘടിപ്പിച്ചു

കോഴിക്കോട് : ജനോപകാരപ്രദമായ സേവന വിതരണത്തിന് അക്ഷയ സംരംഭകരെ നിര്‍വഹണ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ഐ.ടി.മിഷന്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കിയ മൂന്നാംഘട്ട പരിശീലന പരിപാടി പാഠശാല 2016 പരിശീലനം സംഘടിപ്പിച്ചു കോഴിക്കോട് നവജ്യോതി, ഇരിങ്ങല്‍ സര്‍ഗാലയ എന്നീ സ്ഥലങ്ങളില്‍ വച്ച് നാല് ബാച്ചുകളായാണ് പരിശീലനം നടന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജ്‌മെന്റ് Read More …

ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരജ്യോതി ഇന്‍ഷുറന്‍സ്

ഇടുക്കി: ജില്ലയിലെ ക്ഷീരകര്‍ഷകരെയും കുടുംബാംഗങ്ങളെയും കറവപശുക്കളെയും ക്ഷീരസംഘം ജീവനക്കാരെയും ഒരുപോലെ ഉള്‍പ്പെടുത്തി കുറഞ്ഞപ്രീമിയത്തില്‍ പരിരക്ഷ നല്കുന്ന ക്ഷീരജ്യോതി ഇന്‍ഷുറന്‍സ് പദ്ധതി ക്ഷീര വികസന വകുപ്പും, ക്ഷീരസഹകരണ സംഘങ്ങളും ചേര്‍ന്ന് നടപ്പാക്കുന്നു. ഗോസുരക്ഷ പോളിസി, അപകടസുരക്ഷ പോളിസി, ആരോഗ്യ സുരക്ഷ പോളിസി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുടങ്ങീ എല്ലാ പോളിസികളും ഒറ്റ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിലൂടെ ലഭിക്കുന്നു Read More …

പൂട്ടിയ ബാര്‍ തുറക്കണമെന്ന അഭിപ്രായമില്ല

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കണമെന്ന നിലപാട് എല്‍.ഡി.എഫിനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ബാറുടമകള്‍ക്ക് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന് കരുതാന്‍ തങ്ങള്‍ മണ്ടന്‍മാരല്ലെന്നും കോടിയേരി ബാലകൃഷണന്‍ തിരുവന്തപുരത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന് കൊടിയേരി പറഞ്ഞതായി ബിജു രമേശ് ശബ്ദരേഖ പുറത്തുവിട്ട പശ്ചാതലത്തിലാണ് പ്രത്യേക വാര്‍ത്തസമ്മേളനം. സി.ഡി എഡിറ്റ് Read More …

സിവില്‍ സര്‍വീസ് ബോധവല്‍ക്കരണ സെമിനാര്‍

ിരുവനന്തപുരം: മൂവാറ്റുപുഴയില്‍ ആരംഭിക്കുന്ന കേരളാ സ്റ്റേറ്റ് സവില്‍ സര്‍വീസ് അക്കാഡമിയുടെ ഉപാകേന്ദ്രത്തിന്റെ ഉദ്ഘാടത്തിനു മുന്നോടിയായി ഫെബ്രുവരി 13 ന് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ സ്‌കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരീക്ഷയെ സംബന്ധിച്ച് ഒരു പ്രചോദന ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. 150 പേര്‍ വീതമുളള രണ്ട് ബാച്ചുകളായാണ് ക്ലാസുകള്‍ നടത്തുന്നത്. Read More …

അന്താരാഷ്ട്ര നാടകോത്സവം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഇന്ത്യാ അന്താരാഷ്ട്ര നാടകോത്സവം ഭാരത് രംഗ് മഹോത്സവ് ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഫെബ്രുവരി 14 വരെ തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്ററിലാണ് അന്താരാഷ്ട്ര നാടകോത്സവം അരങ്ങേറുന്നത്. ആസ്‌ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കു പുറമേ ഇന്ത്യയില്‍ നിന്നുമുള്ള പ്രമുഖ സംഘങ്ങളും നാടകം അവതരിപ്പിക്കും. ന്യൂഡല്‍ഹി Read More …

പൂട്ടിയ ബാര്‍ തുറക്കും

തിരുവനന്തപുരം: ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകളും തുറന്നു നല്‍കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഉറപ്പ് നല്‍കിയതായുളള ബിജു രമേശ് ബാര്‍ ഉടമകളുടെ യോഗത്തില്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്. പിണറായി വിജയനും കൊടിയേരിയും ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. വി എസ് അച്ചുതാനന്ദന്‍ കൂടി ഉറപ്പ് നല്‍കിയാല്‍ സര്‍ക്കാറിനെ താഴെ Read More …