കതിരൂര്‍ മനോജ് വധം: പി ജയരാജിനെതിരെ സി ബി ഐ

കൊച്ചി: കതിരൂര്‍ മനോജിവെ വധിച്ച കേസിലെ മുഖ്യസൂത്രധാരകന്‍ പി ജയരാജനാണെന്ന് സി.ബി.ഐ. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്്മൂലത്തിലൂണ് ജയരാജനെതിരെ പരാമര്‍ശമുള്ളത്. കൊലയാളികളുമായി പി.ജയരാജനുളള ബന്ധത്തിന് കൃത്യമായ തെളിവകള്‍ ലഭിച്ചതായും നാല് പേജുളള സത്യവാങ്മൂലത്തില്‍ പറയുന്നു. തന്നിലേക്ക് അന്വേഷണമെത്തുമ്പോള്‍ പാര്‍ട്ടിയെ ഉപയോഗിച്ച് രക്ഷപ്പെടാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ അറസ്റ്റ് അനിവാര്യമാണെന്നും സി.ബി.ഐ Read More …

പി.ഐ.ബി പ്രദര്‍ശനം ശ്രദ്ധേയം

വേങ്ങര- പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായുള്ള പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കേന്ദ്രാവിഷ്‌കൃത വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് അമ്പതോളം കേന്ദ്രസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.കേന്ദ്ര പരസ്യ- ദൃശ്യ പ്രചാരണ വിഭാഗം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് Read More …

പൊതുജനസമ്പര്‍ക്ക പരിപാടി തുടങ്ങി

വേങ്ങര: കേന്ദ്ര പൊതുജന സമ്പര്‍ക്ക പരിപാടിക്ക് വേങ്ങരയില്‍ തുടക്കമായി. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേന്ദ്രാവിഷ്‌കൃത വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിക്കാണ് വേങ്ങരയില്‍ തുടക്കമായത്. ചടങ്ങില്‍ ജില്ലാ കലക്ടര്‍  ടി. ഭാസ്‌കരന്‍, വേങ്ങര Read More …

നിയമസഭയിലും പണിമുടക്കുമോ….

മലപ്പുറം: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷിന്‍ തകരാറിലായി വിവാദമുണ്ടായ മലപ്പുറം ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് മെഷിനുകള്‍ തയ്യാറാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.  മലപ്പുറം കലക്ടറേറ്റിനു സമീപത്തെ ഇലക്ഷന്‍ വെയര്‍ ഹൗസിലാണ് വോട്ടിംഗ് മെഷീന്‍ പരിശോധന നടക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവാദരഹിത നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ തീവ്രശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും. Read More …

നിയമസഭയിലെ ജൈവ കൃഷി ജനങ്ങള്‍ക്കുള്ള നല്ല സന്ദേശം: സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭ വളപ്പിലെ ജൈവപച്ചക്കറി കൃഷി ജനങ്ങള്‍ക്കുള്ള നല്ല സന്ദേശമാണെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ പറഞ്ഞു. നിയമസഭ മന്ദിര വളപ്പിലെ രണ്ടര സെന്റില്‍ കൃഷിയിറക്കിയ ജൈവവഴുതനയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ജൈവ കൃഷിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് നിയമസഭ വളപ്പില്‍ വിവിധയിനം ജൈവ കൃഷി നടത്തുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നിയമസഭ വളപ്പില്‍ നെല്‍ Read More …

തൃണമൂലിനെ തുരത്താന്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യമോ?

ദില്ലി: പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ തുരത്താന്‍ സി.പി.എം കോണ്‍ഗ്രസ് ബാന്ധവത്തിന് കളമൊരുങ്ങുന്നു. തൃണമൂലിനെ  തോല്‍പ്പിച്ച് അധികാരത്തിലെത്തുകയെന്നത് സി.പി.എമ്മിന് അനിവാര്യമാണ്. കോണ്‍ഗ്രസുമായി കൂട്ടുകെട്ടുന്നതിനായി ദില്ലിയില്‍ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഇടതു-കോണ്‍ഗ്രസ് സഖ്യത്തിന്റെ സാധ്യതകള്‍ ആരായുന്നതിനായി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. ബംഗാളിലെ പല നേതാക്കളും Read More …

സിറിയയില്‍ അഭ്യന്തരയുദ്ധം രൂക്ഷം

റഷ്യന്‍ ബോംമ്പ് സേനയുടേയും അസദ് അനുകൂല വിഭാഗത്തിന്റേയും ആക്രമണങ്ങളെ പ്രതിരോധിക്കണമെങ്കില്‍ അറബ് രാഷ്ട്രങ്ങളുടെ സൈനിക സഹായം അനിവാര്യമായിരിക്കുകയാണെന്ന് സിറിയന്‍ പ്രതിപക്ഷം. വിമതര്‍ക്കെതിരായ യുദ്ധം നിര്‍ണ്ണായക ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും തങ്ങള്‍ക്ക് അസദ് അനൂകൂലികളെ പ്രതിരോധിക്കാന്‍ ആവില്ലെന്നും വിമതര്‍ വ്യക്തമാക്കിയതായി ദി ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട് ചെയ്തു. ആയുധ ശക്തിയില്‍ അസദ് അനൂകുലികളുടെ അടുത്തെത്താന്‍ തങ്ങള്‍ക്കാവില്ലെന്നും അവര്‍ വ്യക്തമാക്കി. അതെ Read More …

റിയാദില്‍ കാര്‍ ബോംബ് സ്‌ഫോടനം

റിയാദ്: സൗദി തലസ്ഥാന നഗരത്തില്‍ കാര്‍ ബോംബ് സ്‌ഫോടനം. തിങ്കളാഴ്ച രാവിലെയാണ് സൗദി പോലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ഞെട്ടിച്ച് സ്‌ഫോടനമുണ്ടായത്.ആളപായമില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ ഗ്രൂപ്പായ ദെയ്ഷ് ഏറ്റെടുത്തിട്ടുണ്ട്. റിയാദിലെ അല്‍ അസീസിയ മേഖലയില്‍ നിര്‍ത്തിയിട്ട കാറിന്റെ അടിയില്‍ നിന്നാണ് ബോംബ് പൊട്ടിത്തെറിച്ചത്. ആളില്ലാത്ത സമയത്ത് ബോംബ് കാറിനടയില്‍ ഒട്ടിച്ചുവച്ചതാണെന്ന് സംശയി്ക്കുന്നു. കാര്‍ പാടെ തകര്‍ന്നു. Read More …