ഡിഫാം പാര്‍ട്ട് 2 പരീക്ഷ

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാര്‍ട്ട്2 (റഗുലര്‍) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാര്‍മസി കോളേജുകളില്‍ ഫെബ്രുവരി 10 മുതല്‍ നടത്തും. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 20ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കണം അതത് കോളേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ജനുവരി 22ന് മുമ്പ് Read More …

പ്രധാനമന്ത്രി പത്താന്‍കോട്ടില്‍

ദില്ലി :  പ്രധാനമന്ത്രി നേരന്ദ്ര മോദി ഇന്ന് പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമകേന്ദ്രം സന്ദര്‍ശിക്കും. ഭീകരാക്രമണം നടന്നിട്ട്  ഒരാഴ്ച കഴിഞ്ഞശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ ദില്ലിയില്‍ നിന്നും പത്താന്‍കോട്ടിലേക്കു തിരിക്കുമെന്ന് അദ്ധേഹത്തിന്റെ ഓഫീസ് വൃത്തത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു കഴിഞ്ഞ ശനിയാഴ്ചയായിരന്നു ആറ് ഭീകരവാദികള്‍ പത്താന്‍ കോട്ടിലെ വ്യോമകേന്ദ്രത്തിലെത്തി ഭീകരാക്രമണം നടത്തിയത്. Read More …

കോടതികള്‍ ബസ് സ്റ്റാന്റ് കെട്ടിടത്തിലേക്ക്

മഞ്ചേരി: ജില്ലാ കോടതി കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്), ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നിവ മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലിലേക്ക് മാറ്റാന്‍ തീരൂമാനം.  നിലവില്‍ ഈ കോടതികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ജില്ലാ കോടതിക്കു വേണ്ടി ആറു നില കെട്ടിടം പണി ആരംഭിക്കുന്നതിന്റെ മുന്നോടിയായാണിത്.  Read More …

വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

മഞ്ചേരി: സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.  മലപ്പുറം കൂട്ടിലങ്ങാടി കക്കാട് പള്ളിപ്പുറത്ത് മുഹമ്മദാലി- മുംതാസ്  ദമ്പതികളുടെ മകള്‍ റിന്‍ഷാബി (12) ആണ് മരിച്ചത്.  ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം.  മലപ്പുറം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.  നബീല്‍, മുന്‍ഷിഫ് എന്നിവരാണ് Read More …

ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവിന് കഠിന തടവും പിഴയും

മഞ്ചേരി:  വീട് കുത്തി തുറന്ന് ലാപ്‌ടോപ് കമ്പ്യൂട്ടര്‍ മോഷ്ടിച്ച യുവാവിനെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു.  മലപ്പുറം വെസ്റ്റ് കോഡൂര്‍ തോരപ്പ അബ്ദു റഊഫ് (36)നെയാണ് മജിസ്‌ട്രേറ്റ് ആര്‍ ടി പ്രകാശ് ശിക്ഷിച്ചത്.  ഭവന ഭേദനത്തിന് മൂന്നു വര്‍ഷം കഠിന തടവ്, 20000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു Read More …

ഇതര സംസ്ഥാന തൊളിലാളികളെ പാര്‍പ്പിച്ച ഷെഡ്ഡുകളില്‍ നിന്ന് രണ്ടാഴ്ചക്കകം മാറ്റി താമസിപ്പിക്കണം

പെരിന്തല്‍മണ്ണ: തിരൂര്‍ക്കാട് തടത്തില്‍ വളവില്‍  ഇതര സംസ്ഥാന തൊളിലാളികളെപാര്‍പ്പിച്ച ഷെഡ്ഡുകളില്‍ നിന്ന് രണ്ടാഴ്ചക്കകം അവരെ മാറ്റി താമസിപ്പിക്കാനും  മാലിന്യങ്ങള്‍ നീക്കം ചെയ്യാനും അങ്ങാടിപ്പുറം പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചു.  സ്വകാര്യസ്ഥാപനത്തിന്റെ കെട്ടിട നിര്‍മാണത്തിനായി എത്തിയതൊഴിലാളികളെയാണ് മതിയായ സൗകര്യമില്ലാതെ കൂട്ടത്തോടെ പാര്‍പ്പിച്ചിരിക്കുന്നത്.  48 തൊഴിലാളികളെ നാല്് തകര ഷീറ്റുകള്‍ മേഞ്ഞ ഷെഡ്ഡിലാണ് താമസം . ഇതില്‍ രണ്ട് പേര്‍ക്ക് Read More …

ജെല്ലിക്കെട്ടിനൊപ്പം കാളപൂട്ടിനും അനുമതി; കര്‍ഷകര്‍ ആഹ്ലാദത്തില്‍

മലപ്പുറം: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തിനൊപ്പം ഇല്ലാതായ കാള-പോത്ത് പൂട്ട് മല്‍സരങ്ങള്‍ക്കും ഇനി അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2014ല്‍ സുപ്രിംകോടതിയാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. നിരോധനത്തിനെതിരേ തമിഴ്‌നാട്ടിലുയര്‍ന്ന പ്രതിഷേധത്തെതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ 1960ലെ മൃഗ പീഡന നിരോധന നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ഇതോടെ കേരളത്തിന്റെ കാര്‍ഷിക ഉല്‍സവമായ കാള-പോത്ത് പൂട്ട് മല്‍സരങ്ങള്‍ക്കും ഇനി Read More …

നടക്കാവ് മാതൃക നൂറ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളിനെ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും പഠന നിലവാരത്തിന്റെ കാര്യത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച കോഴിക്കോട് ജില്ലയിലെ നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃക സംസ്ഥാനത്തെ നൂറ് സ്‌കൂളുകളില്‍ക്കൂടി നടപ്പാക്കും. മിഷന്‍ 100 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 14 റവന്യു ജില്ലകളിലെയും ഓരോ സ്‌കൂളിനെ അന്താരാഷ്ട്ര Read More …