ഉന്നത വിദ്യാഭ്യാസത്തിന്റെ അവസാനവാക്ക് കേരളമാകണം- മന്ത്രി പി.കെ അബ്ദുറബ്ബ്

മലപ്പുറം : കേരളത്തിലെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി ഇല്ലാതാക്കി ഏത് മേഖലയിലും പഠനത്തിനുള്ള സൗകര്യം ഇവിടെ തന്നെ ഒരുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.  മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളെ കൂടി കേരളത്തിലേക്ക് ആകര്‍ഷിച്ച് വിദ്യാഭ്യാസത്തിന്റെ അവസാനവാക്ക് കേരളമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഗവ. കൊളെജിലെ പുതിയ Read More …

ദമാമിലെ വാഹനപകടത്തില്‍ കോഡൂര്‍ കൂഞ്ഞാന്‍ അന്തരിച്ചു

ദമാം : സേവാദള്‍ പ്രവര്‍ത്തകനും മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിപരിപാടികളില്‍ നിത്യസാനിധ്യമായിരുന്ന കോഡൂര്‍ കൂഞ്ഞാന്‍ അന്തരിച്ചു. ദമാമിലുണ്ടായ വാഹനപകടത്തിലാണ് അന്ത്യം. ഉംറതീര്‍ത്ഥാടകര്‍ സഞരിച്ച ബസിനുപിന്നില്‍ ട്രയലര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മുപത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗൂരുതരമാണ്. അപകടത്തില്‍ മരിച്ച കൂഞ്ഞാന്‍ എന്ന സൈതലവി ദമാമിലെ മകന്റയടുത്തേക്ക് വിസിറ്റിംങ് വിസയില്‍ പോയതായിരുന്നു അന്തരിച്ച Read More …

മോദിയുടെ വിസ്മയകരമായ പാക് സന്ദര്‍ശനം : മേഖലയില്‍ പുതിയ സൂര്യോദയമോ?

റഷ്യയില്‍ നിന്നും മടങ്ങവെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിജി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ  ലാഹോറിലെ തറവാട്ടിലെത്തി അദ്ധേഹത്തോടൊപ്പം ചായയും ബിസക്കറ്റു കഴിച്ചത് ലോകം ശ്രദ്ധിക്കപെട്ടിരിക്കുന്നു. വളരെ യാദൃശ്ചികമായ സന്ദര്‍ശനമായിരുന്നുവെന്നാണ് ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുളളത്. റഷ്യയില്‍ നിന്നും ദില്ലിയിലേക്കു തിരിച്ച മോദിജി ക്രിസ്തുമസ് ദിനത്തില്‍ നവാസ് ഷരീഫിനെ വിളിച്ച് ജന്മദിനാശംസകള്‍ നേര്‍ന്നുവെത്ര. താന്‍ കാബുളിലെത്തിയിട്ടുണ്ടെന്നും അറിയിച്ചു. Read More …

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2015 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ /പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ, വളര്‍ത്തുമൃഗയിനങ്ങളുടെ സംരക്ഷകന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, ജൈവവൈവിധ്യം/ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (ഇംഗ്ലീഷ്, മലയാളം), ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ടി.വി.റിപ്പോര്‍ട്ട്/ ഡോക്യുമെന്ററി, ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട Read More …

2016ലെ കോടതി അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ കോടതികളുടെ 2016 ലെ അവധിക്കാലം ചുവടെ. വേനലവധി: 2016 ഏപ്രില്‍ 13 മുതല്‍ മെയ് 18 വരെ. ഓണം അവധി: 2016 സെപ്തംബര്‍ 12 മുതല്‍ 18 വരെ. ക്രിസ്തുമസ് അവധി: 2016 ഡിസംബര്‍ 22 മുതല്‍ 31 വരെ.

സംസ്ഥാന മാധ്യമ പുരസ്‌കാര വിതരണം ജനുവരി ആറിന്

തിരുവനന്തപുരം: 2014 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരം ജനുവരി ആറ് ബുധനാഴ്ച വൈകുന്നേരം നാലര മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പഴയ നിയമസഭാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് ചടങ്ങില്‍ അധ്യക്ഷനായിരിക്കും. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഐ&പി.ആര്‍.ഡി. സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ മിനി Read More …

വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരുവനന്തപുരം: വയോ അമൃതം പദ്ധതി നിര്‍വഹണത്തിനായി മെഡിക്കല്‍ ഓഫീസര്‍, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം പുത്തന്‍ചന്ത ആയുര്‍വേദ കോളേജിനു സമീപത്തുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) നേരിട്ട് ഹാജരാകണം.

ദക്ഷിണേഷ്യന്‍ വിത്ത് ബാങ്ക് ശില്പശാല

തിരുവനന്തപുരം: വിത്തുല്‍പാദനവും വിതരണവും ത്വരിതപ്പെടുത്തി ഭക്ഷ്യ ഭദ്രതയും ആരോഗ്യപരിപാലനവും ഉറപ്പുവരുത്തുന്നതിനായി വിത്ത് ബാങ്കുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ശില്‍പശാല ഡിസംബര്‍ 28 ന് രാവിലെ 9.30 ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോലില്‍ സംഘടിപ്പിക്കും. കാര്‍ഷിക സര്‍വകലാശല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍, സാര്‍ക്ക് കാര്‍ഷിക കേന്ദ്രം പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് തായന്‍ ഗുരുങ്ങ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ Read More …