ഡിഫ്തീരിയ പ്രതിരോധത്തിന് സഹകരിക്കണം: ജില്ലാ കലക്ടര്‍

മലപ്പുറം: ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് മുഴുവന്‍  മേഖലയിലുള്ളവരും സഹകരിക്കണമെന്ന് ജില്ലാകലക്ടര്‍ ടി. ഭാസ്‌ക്കരന്‍ അഭ്യര്‍ഥിച്ചു. ഡിഫ്തീരിയ ജില്ലയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കുന്നതിന് രാഷ്ട്രീയ- സാമുദായിക- സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും മാധ്യമ സ്ഥാപനങ്ങളും ഒന്നിച്ചു നില്‍ക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ ശാസ്ത്രീയമായ  അറിവും യോഗ്യതയും  ഇല്ലാത്തവര്‍ രോഗ പ്രതിരോധ കുത്തിവയ്പിനെതിരെ നടത്തുന്ന Read More …

എട്ടാമത് രാജ്യാന്തര നാടകോത്സവം : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ രണ്ട് മുതല്‍

തിരുവനന്തപുരം : കേരള സംഗീത നാടക അക്കാദമിയുടെ എട്ടാമത് രാജ്യാന്തര നാടകോത്സവത്തിനുള്ള പ്രവേശന പാസുകള്‍ ജനുവരി രണ്ട് രാവിലെ പതിനൊന്ന് മണി മുതല്‍ ഓണ്‍ലൈനില്‍ ലഭിച്ചു തുടങ്ങും. ഇറ്റ്‌ഫോക്കിന്റെ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാണ്. ജനുവരി ആറ് മുതല്‍ ഒന്‍പതു വരെ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെ അക്കാദമി Read More …

ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഗവണ്‍മെന്റ് അംഗീകൃത ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറത്തിന്റെ വില ഓരോ കോഴ്‌സിനും 250 രൂപയും (300 രൂപ മണി ഓര്‍ഡര്‍) എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 150 രൂപയും (200 രൂപ മണി ഓര്‍ഡര്‍) ആണ്. അപേക്ഷാഫോറം കോഴ്‌സ് നടത്തുന്ന എല്ലാ കോളേജുകളില്‍ നിന്നും 2016 ജനുവരി എട്ട് വൈകുന്നേരം Read More …

കെമാറ്റ് : ജനുവരി 20 വരെ അപേക്ഷിക്കാം

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകളിലേക്കുമുള്ള എം.ബി.എ പ്രവേശനത്തിനായി കണ്ണൂര്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന KMAT Kerala 2016 പരീക്ഷക്കുവേണ്ടിയുള്ള അപേക്ഷ ജനുവരി 20 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനുവരി 31 നാണ് പരീക്ഷ. വെബ്‌സൈറ്റ് :www.lbscetnre.in/kmat2016, www.asckerala.org. CAT, CMAT, MAT എന്നിവയില്‍ യോഗ്യത നേടാത്തവര്‍ നിര്‍ബന്ധമായും KMAT Read More …

ക്യാച്ച് പുകവലിക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ പരിപാടി

  തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പുകവലിക്കെതിരായ ബോധവത്ക്കരണ പരിപാടി  ക്യാച്ച്  (ക്രുസേഡ് എഗേന്‍സ്റ്റ് ടുബാക്കോ കണ്‍സപ്ഷന്‍ ഇന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) സംഘടിപ്പിക്കുന്നു. പുകവലിക്കാരില്‍ എണ്‍പത് ശതമാനം പേരും പതിനെട്ട് വയസിനു മുമ്പ് പുകവലി ആരംഭിക്കുന്നതായും നഗരപ്രദേശങ്ങളെ അപേക്ഷിച്ച് തീരദേശ മേഖലകളിലെ കുട്ടികളില്‍ ഉയര്‍ന്ന തോതില്‍ പുകയില Read More …

ഇനൊവേഷന്‍ ക്ലബ് ഉദ്ഘാടനം ജനുവരി 12 ന്

വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വതന്ത്ര ചിന്തയും നവീന ആശയങ്ങളും പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഇനൊവേഷന്‍ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 12ന് പാറോപ്പടി സില്‍വര്‍ ഹില്‍സ് സ്‌കൂളില്‍ നടക്കും. ഇതിന്റെ ഭാഗമായി ഇനൊവേഷന്‍ മേള സംഘടിപ്പിക്കാനും ഇനൊവേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പ്രോബ്ലംഫെയര്‍, സൊല്യൂഷന്‍ഫെയര്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് മേള നടക്കുക. ആദ്യഘട്ടത്തില്‍ സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കും. Read More …

പുതുവത്സരദിനത്തില്‍ രക്തദാനവുമായി ജില്ലാ ലേബര്‍ ഓഫീസ് ജീവനക്കാര്‍

പുതുവത്സരദിനത്തില്‍ ജില്ലാ ലേബര്‍ ഓഫീസിലെ ജീവനക്കാര്‍ കോട്ടപ്പറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ രക്തദാനവും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി രക്തഗ്രൂപ്പ് നിര്‍ണ്ണയക്യാമ്പും നടത്തും. രാവിലെ 8.30ന് റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ.എം. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അവബോധമുണ്ടാക്കുന്നതിനാണ് പരിപാടി.

കലോത്സവം മാലിന്യമുക്തമാക്കാന്‍ ഗ്രീന്‍ ബ്രിഗേഡ്

കോഴിക്കോട് : 56 ാമത് റവന്യൂ സ്‌കൂള്‍ കലോത്സവം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ഹരിതസന്ദേശവുമായി കൊയിലാണ്ടി നഗരസഭയുടെ ഗ്രീന്‍ബ്രിഗേഡ് സംഘവും. ശുചിത്വത്തിന് നിതാന്തജാഗ്രതയോടെ എന്ന സന്ദേശവുമായി ഗ്രീന്‍ ബ്രിഗേഡിലെ 10 കുട്ടികള്‍ വീതം ഓരോ ദിവസവും കലോത്സവവേദികളില്‍ സജീവമാകും. ഫഌ്‌സ് ബോര്‍ഡുകളും കവറുകളും പൂര്‍ണമായും നിരോധിച്ച് ഓലത്തൊപ്പിയും ഓലക്കൊട്ടകളുമായി ഇവര്‍ രംഗത്തുണ്ട്. കലോത്സവവേദി മാലിന്യമുക്തമാക്കാനായി പോസ്റ്ററുകളും ബ്രോഷറുകളും Read More …