‘തലയിണയ്‌ക്കൊപ്പവും സഹപാഠികള്‍ക്കൊപ്പവും സെക്‌സ്’; മധ്യപ്രദേശില്‍ വിദ്യാര്‍ഥികള്‍ ക്രൂര റാഗിങ്ങിനിരയായി

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂര റാഗിങ്ങിന് ഇരയാക്കിയ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. അസഭ്യവും അശ്ലീലവുമായ പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. പ്രതികളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.ഇന്ദോറിലെ എം.ജി.എം മെഡിക്കല്‍ കോളേജിലാണ് സംഭവം. തലയിണയ്‌ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിച്ചു കാണിക്കാനും സഹപാഠികള്‍ക്കൊപ്പവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സീനിയര്‍ Read More …

വിചാരണ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ നേരിട്ടിടപെടും – സുപ്രീം കോടതി

ന്യൂഡല്‍ഹി:സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും 10 വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന വിചാരണ തടവുകാരെ വിട്ടയക്കാന്‍ നടപടി എടുക്കാത്ത യു.പി. സര്‍ക്കാരിനോട് വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്ന് സുപ്രീം കോടതി. വിചാരണ തടവുകാര്‍ക്ക് ജാമ്യം നല്‍കാന്‍ നിങ്ങളെ കൊണ്ട് കഴിയില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും. വിചാരണ തടവുകാരെ കുറിച്ചുള്ള വിവരങ്ങള്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് എം.എം Read More …

ആന്‍റണി രാജു പ്രതിയായ കേസ്: സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ

കൊച്ചി: മന്ത്രി ആന്‍റണി രാജു പ്രതിയായ മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ എസ്.കെ. രഞ്ജു ഭാസ്‌കറിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളമാണ് അപേക്ഷ നല്‍കിയത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസില്‍ വിചാരണ Read More …

ആഫ്രിക്കന്‍ പന്നിപ്പനി; വയനാട്ടിലെ നൂറോളം പന്നികളെ ഇന്ന് കൊല്ലും

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൊല്ലും. പന്നികള്‍ കൂട്ടത്തോടെ ചത്ത മാനന്തവാടി നഗരസഭയിലെ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ഫാമുകളിലെ പന്നികളെ സംസ്‌ക്കരിക്കാനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും നടപടികള്‍ തുടങ്ങുക. (killing pigs african swine fever wayanad) നേരത്തെ തവിഞ്ഞാലിലെ ഫാമില്‍ 350 പന്നികളെ കൊന്നിരുന്നു. Read More …

സജീവന്റെ കുടുംബത്തിന്‌ സര്‍ക്കാര്‍ ധനസഹായം നല്‍കണം: കെ.കെ രമ

വടകര: പോലിസ്‌ സ്‌റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ്‌ മരിച്ച കല്ലേരിയിലെ താഴെ കൊയിലോത്ത്‌ സജീവന്റെ കുടുംബത്തിന്‌ സര്‍ക്കാര്‍ അടിയന്തിരമായി ധനസഹായം നല്‍കണമെന്ന്‌ കെ.കെ രമ എം.എല്‍.എ. ആവശ്യപ്പെട്ടു. വിശദമായ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തു വന്നിട്ടില്ലെങ്കിലും പോലിസിന്റെ കുറ്റകരമായ അനാസ്‌ഥതന്നെയാണ്‌ ഈ ചെറുപ്പക്കാരന്റെ ജീവനെടുത്തതെന്ന്‌ അവര്‍ ആരോപിച്ചു.നെഞ്ചുവേദനയുണ്ടെന്ന്‌ പറഞ്ഞപ്പോഴും കുഴഞ്ഞു വീഴുമ്ബോഴും തിരിഞ്ഞുനോക്കാതെ മനുഷ്യത്വരഹിതമായാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പെരുമാറിയത്‌. Read More …

വിദേശ ഇന്ത്യക്കാരുടെ രേഖകള്‍ എംബസിക്ക് സാക്ഷ്യപ്പെടുത്താം; ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി

കൊച്ചി: സാക്ഷ്യപ്പെടുത്തിയ രേഖകള്‍ പരസ്പരം അംഗീകരിക്കുന്ന കരാറില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളിലെ വിദേശ ഇന്ത്യക്കാരുടെ രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ഇന്ത്യയിലെ അംഗീകൃത നോട്ടറി ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയതിന് തുല്യമായി ഇതിനെ പരിഗണിക്കണം. തിരുവനന്തപുരം നെട്ടയം സ്വദേശികളായ ഷാനും നിത്യയും തമ്മിലുള്ള വിവാഹം ഓണ്‍ലൈനായി നടത്താന്‍ അനുമതി തേടി ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് Read More …

തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ ആത്മഹത്യ

തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ശിവകാശിയ്ക്ക് സമീപം അയ്യമ്പട്ടി ഗ്രാമത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് തൂങ്ങിമരിച്ചത്. പടക്കനിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്ന കണ്ണന്‍- മീന ദമ്പതികളുടെ മകളാണ് ഇന്നലെ വൈകീട്ട് മരിച്ചത്. തമിഴ്നാട്ടില്‍ മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്യുന്നത്. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് എത്തിയതിന് പിന്നാലെ വീട്ടിലെ മുറിയുടെ വാതില്‍ അടച്ച് Read More …

5ജി സ്‌പെക്ട്രം ലേലം; ആദ്യദിനം പൂര്‍ത്തിയായി, വിളിച്ചത് 1.45 ലക്ഷം കോടിക്ക് മുകളില്‍

യൂഡല്‍ഹി: 5ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ ദിനത്തില്‍ നാല് റൗണ്ട് ലേലം നടന്നു. 4.3 ലക്ഷം കോടി രൂപ മൂല്യമുള്ള 72 ഗിഗാഹെര്‍ട്‌സ് സ്‌പെക്ട്ര പരിധിയാണ് ലേലത്തിന് വെച്ചത്.മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ, സുനില്‍ ഭാര്‍തി മിത്തലിന്റെ ഭാരതി എര്‍ടെല്‍, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് , വോഡഫോണ്‍ ഐഡിയ, തുടങ്ങിയ നാല് സ്ഥാപനങ്ങളും Read More …