മില്‍മയുടെ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നു; പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. മോര്, തൈര്, ലെസ്സി എന്നി ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉണ്ടാകുമെന്നും കെ എസ് മണി മാധ്യമങ്ങളോട് പറഞ്ഞു. നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. കൃത്യമായ വില നാളെ പ്രസിദ്ധീകരിക്കും. വില നിശ്ചയിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും Read More …

അരിയ്ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും

രാജ്യമാകെ നാളെ മുതല്‍ അരി, ഗോതമ്ബ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും വില കൂടും. അഞ്ച് ശതമാനം വില വര്‍ധിപ്പിച്ച്‌ ജി.എസ്.ടി നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് കാരണം. പാക്ക് ചെയ്ത് ബ്രാന്‍ഡ് പതിക്കാത്ത അരിക്കും അഞ്ചു ശതമാനം ജിഎസ്ടി നിലവില്‍വരും. വിലക്കയറ്റത്തില്‍ വലയുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറുകയാണ് ജിഎസ്ടി നിയമത്തില്‍ അപ്രതീക്ഷിത ഭേദഗതി.നാളെ മുതല്‍ രാജ്യത്തെങ്ങും Read More …

‘തൊണ്ടിക്കായി ആന്റണി രാജു ഇട്ട ഒപ്പ് തന്നെ പ്രധാന തെളിവ്’; അടിവസ്ത്രം കടത്തിയത് രജിസ്ട്രാറുടെ സഹായത്തോടെയെന്ന് ആരോപണം

കൊച്ചി: ലഹരിക്കടത്ത് കേസില്‍ തൊണ്ടിമുതലില്‍ കൃതൃമം കാണിച്ചുവെന്ന കേസില്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട രേഖയാണ് ആന്റണി രാജുവിനെതിരായ പ്രധാന തെളിവെന്ന് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ ഇമ്മാനുവല്‍. കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിവസ്തുക്കള്‍ ഏറ്റുവാങ്ങുമ്ബോഴും, തിരിക്കെ കൊണ്ടുവന്ന് ഏല്‍പ്പിച്ചപ്പോഴും ആന്റണി രാജു കോടതി രേഖകളില്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതേസമയം കേസില്‍ തീരുമാനമെടുക്കേണ്ടത് Read More …

ക്യാബിനില്‍ നിന്ന് കത്തുന്ന മണം പരന്നു, കോഴിക്കോട് – ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ക്യാബിനില്‍ നിന്ന് കത്തുന്ന മണം പരന്നതിന് പിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കാലിക്കറ്റ്-ദുബായ് വിമാനം മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. ശനിയാഴ്‌ചയാണ് സംഭവം നടന്നത്. വിമാനം സുരക്ഷിതമായി മസ്‌കറ്റില്‍ ലാന്‍ഡ് ചെയ്‌തിട്ടുണ്ട്. ഫോര്‍വേഡ് ഗാലിയിലെ വെന്റില്‍ നിന്ന് കത്തുന്ന ദുര്‍ഗന്ധം പരന്നതോടെയാണ് ജീവനക്കാര്‍ ആശങ്കയിലായത്. തീ പിടിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ജീവനക്കാര്‍ എടുത്ത ശേഷമാണ് വിമാനം ലാന്‍ഡ് Read More …

വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത : അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്ക് കിഴക്കന്‍ അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളും മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയുള്ള ന്യൂനമര്‍ദപാത്തിയുമാണ് കനത്ത മഴയ്ക്ക് കാരണം. ന്യൂനമര്‍ദങ്ങള്‍ അകലുന്നതിനാല്‍ നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. അതേസമയം Read More …

പരിസ്ഥിതി സംരക്ഷണത്തിന് ഇറാനുമായി സഹകരണ കരാര്‍ ഒപ്പുവെച്ചു

അബൂദബി: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ പരിസ്ഥിതി സഹകരണം സംബന്ധിച്ച മന്ത്രിതല യോഗത്തില്‍ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മര്‍യം അല്‍ മുഹൈരി പങ്കെടുത്തു. പാരിസ്ഥിതിക, കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതില്‍ പ്രാദേശിക സഹകരണം ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഇറാന്‍ പ്രസിഡന്‍റ് ഡോ. ഇബ്രാഹീം റയീസിയുടെ സാന്നിധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ പശ്ചിമേഷ്യ, ആഫ്രിക്ക മേഖലയിലെ വിവിധ Read More …

രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടി; അടിയന്തര പ്രമേയവുമായി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടികളില്‍ അടിയന്തര പ്രമേയവുമായി കോണ്‍ഗ്രസ്. ഇരുസഭകളിലും നാളെ കോണ്‍ഗ്രസ് വിഷയം ഉന്നയിക്കും. സഭകള്‍ നിര്‍ത്തിവെച്ച്‌ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുക. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 25,000 ത്തില്‍ കുറയാതെ പ്രവര്‍ത്തകരെ Read More …

മധ്യപ്രദേശില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ മരുമകള്‍ക്ക് ക്വട്ടേഷന്‍ : അമ്മായിയച്ഛനും മരുമകളും പിടിയില്‍

മറ്റൊരു വിവാഹം കഴിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്താന്‍ അമ്മായിയച്ഛന്‍ മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി.മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം. ക്വട്ടേഷന്‍ ഏറ്റെടുത്ത മരുമകള്‍ അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. വാല്‍മീകി കോള്‍(50), മരുമകള്‍ കാഞ്ചന്‍ കോള്‍ (25) എന്നിവരാണ് അറസ്റ്റിലായത്. വാല്‍മീകി കോള്‍ വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും അതിനായി ഭാര്യ സരോജിനെ Read More …