വൈദ്യുതി ബില്‍ കുടിശ്ശികയായി; രോഗിയായ വയോധികന്‍റെ ഭൂമി ജപ്തി ചെയ്തു

മാനന്തവാടി: വൈദ്യുതി ബില്‍ കുടിശ്ശികയുടെ പേരില്‍, രോഗിയായ വയോധികന്‍റെ ഭൂമി ജപ്തി ചെയ്തു. ആകെയുള്ള ഒമ്ബതു സെന്റില്‍ മൂന്ന് സെന്റാണ് കെ.എസ്.ഇ.ബിക്കുവേണ്ടി റവന്യു അധികൃതര്‍ ജപ്തി ചെയ്തത്. തിരുനെല്ലി അപ്പപ്പാറ ചെറുമാത്തൂര്‍കുന്ന് തിമ്മപ്പന്‍ ചെട്ടി (48) യുടെ 86/179 സര്‍വേ നമ്ബറിലെ ഭൂമിയാണ് ജപ്തി ചെയ്തത്. ജൂണ്‍ 16നാണ് ജപ്തി ചെയ്തതായി മാനന്തവാടി താഹസില്‍ദാര്‍ നോട്ടീസ് Read More …

മങ്കിപോക്‌സ്: കോട്ടയത്ത് രണ്ട് പേര്‍ നിരീക്ഷണത്തില്‍

കോട്ടയം: മങ്കിപോക്‌സ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം യാത്ര ചെയ്ത രണ്ട് പേര്‍ കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരാണ് രണ്ട് പേരും. നിലവില്‍ ഇരുവര്‍ക്കും ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്ന് ഡിഎംഒ അറിയിച്ചു.അതേസമയം, എല്ലാ ജില്ലകള്‍ക്കും മങ്കിപോക്‌സ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, Read More …

ദേശീയപതാക മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ സംഭവം: 3 പേര്‍ അറസ്റ്റില്‍

കൊച്ചി: തൃപ്പുണിത്തുറയില്‍ ദേശീയപതാക മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കിഴക്കമ്പലത്തെ ഷമീര്‍, ഇടുക്കിയിലെ മണി ഭാസ്‌കര്‍, തോപ്പുംപടിയിലെ സജാര്‍ എന്നിവരെയാണ് തൃപ്പുണിത്തുറ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ചയാണ് ഇരുമ്പനത്ത് ദേശീയ പതാക മാലിന്യകൂമ്പാരത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തുകയും പതാക ആദരപൂര്‍വം മടക്കിയെടുത്ത് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് Read More …

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ക്ക് 155 കോടി കോവിഡ് ധനസഹായമായി നല്‍കി: മന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് പ്രതിസന്ധിയിലായ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ക്ക് 155.15 കോടി രൂപ ധനസഹായമായി നല്‍കിയെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. കോവിഡ് മഹാമാരിമൂലമുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കോവിഡ് പാക്കേജ് ആയി സര്‍ക്കാര്‍ സാമ്ബത്തിക സഹായം നല്‍കിയിരുന്നെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ച്‌ പൂട്ടപ്പെട്ട ആരാധനാലയങ്ങള്‍ വരുമാനമില്ലാതെ കഷ്ടത Read More …

മങ്കിപോക്സ്: പത്തനംതിട്ട ഉള്‍പ്പടെ അഞ്ച് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്‌ളൈറ്റ് കോണ്ടാക്‌ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച്‌ വിവരങ്ങള്‍ അന്വേഷിക്കും. Read More …

ബെംഗളൂരുവില്‍ ആളുമാറി മലയാളി യുവാവിനെ ക്വട്ടേഷന്‍ സംഘം കുത്തിക്കൊന്നു

ബെംഗളൂരു: ജിഗനിയില്‍ ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്നു. കാസര്‍കോട് രാജപുരം പൈനിക്കരയില്‍ ചേരുവേലില്‍ സനു തോംസണ്‍ (31) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30നു ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുവരുമ്പോഴാണ് സംഭവം. ജിഗനി ടാറ്റ മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ്. ക്വട്ടേഷന്‍ സംഘം ആളുമാറി കൊലപ്പെടുത്തിയതാണെന്നാണ് സൂചന.ജിഗനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ Read More …

നടിയെ ആക്രമിച്ച കേസ്: ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.ആര്‍ ശ്രീലേഖയുടെ ആരോപണങ്ങളിലെ വൈരുദ്ധ്യങ്ങല്‍ വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന നിലപാടാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ Read More …

ആലപ്പുഴയില്‍ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി; കാറും ബാഗും കോടതി വളപ്പില്‍

ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷക ദേവി ആര്‍ രാജിനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം മുതല്‍ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാവാണ് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ കാറും ബാഗും കോടതി വളപ്പില്‍ ഉപേക്ഷിച്ച നിലയിലാണ്.സി.പി.എം യൂണിയനായ ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്റെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദേവി ആര്‍ രാജിനെ കഴിഞ്ഞ ദിവസം Read More …