മോദി, ബിജെപി എന്നീ വാക്കുകള്‍ കൂടി വിലക്കിയാല്‍ പൂര്‍ണമായി : പരിഹസിച്ച്‌ സുധാകരന്‍

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ, 65 വാക്കുകള്‍ സഭയില്‍ ഉപയോഗിക്കാനാകില്ലെന്ന തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. പുതിയതായി അണ്‍പാര്‍ലമെന്‍ററി വാക്കുകളായി പ്രഖ്യാപിച്ചവയില്‍ ഏറിയവയും മോദിയെന്ന പേരിന്‍റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. ലോക്സഭാ സെക്രട്ടറിയേറ്റാണ് 65 വാക്കുകളെ ‘അണ്‍പാര്‍ലമെന്ററി’ ആയി പ്രഖ്യാപിച്ചത്. ജനങ്ങളുടെ മനസ്സില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്ന വാക്കുകളാണ് മോദിയും Read More …

അണ്‍പാര്‍ലമെന്ററി : വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീം

തിരുവവന്തപുരം : ‘അണ്‍പാര്‍ലമെന്ററി’ എന്ന പേരില്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതില്‍നിന്ന് 65 വാക്കുകള്‍ വിലക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീം. നോട്ട് നിരോധിച്ചതു പോലെ തികച്ചും ലാഘവത്തോടെയാണ് വാക്കുകള്‍ നിരോധിക്കുന്നതെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന ഫ്രീഡം ഓഫ് സ്പീച്ച്‌ ആന്‍ഡ് എക്സ്പ്രെഷന്‍ പാര്‍ലമെന്റിനുള്ളില്‍ത്തന്നെ റദ്ദാക്കാനുളള ഈ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും റഹിം തുറന്നടിച്ചു. സമൂഹമാധ്യമത്തില്‍ Read More …

കോപ്പിയടി ആരോപണം; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം, അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബം

മലപ്പുറം: മലപ്പുറത്ത് ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് കുടുംബം. മേലാറ്റൂര്‍ സ്വദേശികളായ വിജയന്‍റെയും ബിനിലയുടെയും മകള്‍ ആദിത്യയെ കഴിഞ്ഞ വര്‍ഷമാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച്‌ അധ്യാപിക കുട്ടിയെ അപമാനിച്ചതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15നാണ് മേലാറ്റൂര്‍ ആര്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ Read More …

ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും

യുഎഇ: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും. ഹജ്ജ് നിര്‍വഹിച്ച മലയാളികളുടെ ആദ്യ ബാച്ച്‌ നാളെ കൊച്ചിയിലേക്ക് മടങ്ങും. ഹജ്ജിന് മുമ്ബ് മദീന സന്ദര്‍ശിക്കാത്ത ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ മദീന സന്ദര്‍ശനവും നാളെ ആരംഭിക്കും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് എത്തിയ തീര്‍ത്ഥാടകര്‍ നാളെ നാട്ടിലേക്ക് മടക്കയാത്ര ആരംഭിക്കും. ആദ്യ ദിവസം ജിദ്ദയില്‍ Read More …

വാഹനാപകടത്തില്‍ േബാധമറ്റ് ഒരു വര്‍ഷം; ഒടുവില്‍ നാട്ടില്‍

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച്‌ അബോധാവസ്ഥയില്‍ വിവിധ ആശുപത്രികളിലായി ഒരു വര്‍ഷത്തിലേറെ ചികിത്സയില്‍ കഴിഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി വാഴാനി പേരെപാടം സ്വദേശി മധുപുള്ളിവീട്ടില്‍ രാജേഷിനെ (29) തുടര്‍ചികിത്സക്കായി നാട്ടിലെത്തിച്ചു. കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സിയുടെ ശ്രമഫലമായാണ് വ്യാഴാഴ്ച രാവിലെ 10ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്ബാശ്ശേരിയിലെത്തിച്ചത്. ദമ്മാമിലെ മെഡിക്കല്‍ സര്‍വിസ് വിഭാഗമായ ആര്‍.പി.എം Read More …

സൗദി അറേബ്യയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു

റിയാദ്; സൗദി അറേബ്യയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ചയാണ് റിയാദില്‍ കേസ് റിപ്പോര്‍ട്ടു ചെയ്തത്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോ​ഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്‍ക്ക് അയച്ചിട്ടുണ്ട്. ഇവര്‍ക്ക് ആര്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ കേരളത്തിലും Read More …

യു.എ.ഇയില്‍ സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാന്‍ പുതിയ പ്രമേയം അവതരിപ്പിച്ചു

യു.എ.ഇ. യിലെ സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് പുതിയ പ്രമേയം അവതരിപ്പിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍മന്നന്‍ അല്‍ അവാര്‍ ഇതുസംബന്ധിച്ചുള്ള മന്ത്രിതല പ്രമേയം പുറത്തിറക്കി. സ്വദേശിവത്കരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ സംരംഭമാണ് തവ്തീന്‍ പാര്‍ട്‌ണേഴ്‌സ് ക്ലബ്. ഇതിന്റെ പുനഃസംഘടന സംബന്ധിച്ച്‌ പരിഷ്‌കരിച്ച മാനദണ്ഡങ്ങളും അംഗത്വ ആവശ്യകതകളും അടങ്ങുന്ന Read More …

ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്ന തുക വര്‍ദ്ധിപ്പിക്കുന്നത് പരിശോധിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്ന തുക വര്‍ദ്ധിപ്പിക്കുന്നത് പരിശോധിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ട് ദിവസം പാല്‍, ഒരു ദിവസം മുട്ട /നേന്ത്റപ്പഴം എന്നിവ നല്‍കുന്നതിന് കുട്ടിയൊന്നിന് 20 രൂപ അനുവദിക്കുന്നതാണ് പരിഗണിക്കുന്നത്. 2016ല്‍ ചെലവ് പരിഷ്‌കരിച്ചത് മൂന്നു സ്ലാബുകളിലാണ്. 150 കുട്ടികള്‍വരെ കുട്ടിയൊന്നിന് എട്ടുരൂപയും 151 മുതല്‍ 500വരെ Read More …