മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്‍ അവകാശ ലംഘന നോട്ടീസ് നല്‍കി

തിരുവനന്തപുരം; സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കിടെ, വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ Read More …

സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജിയില്‍ അമിക്കസ് ക്യൂരിയെ നിയോഗിച്ച്‌ ഹൈക്കോടതി

കൊച്ചി: സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു. രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്നത്തില്‍ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയായി അഡ്വ. ധീരേന്ദ്ര കൃഷ്ണനെ ചുമതലപ്പെടുത്തിയത്. സ്വപ്നയുടെ രഹസ്യമൊഴിയില്‍ തനിക്കെതിരെ പരാമര്‍ശമുണ്ടെന്നറിഞ്ഞെന്നും അതിനാല്‍ത്തന്നെ മൊഴിയുടെ പകര്‍പ്പ് കിട്ടാന്‍ Read More …

124 കിലോ കഞ്ചാവ് കടത്തി : പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും

മലപ്പുറം: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. മലപ്പുറം തിരൂര്‍ സ്വദേശി പ്രദീപിനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2020 നവംബറില്‍ ആണ് സംഭവം. ഒഡീഷയില്‍ നിന്ന് ലോറിയില്‍ 124 കിലോ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാള്‍ കോഴിക്കോട് പന്തീരങ്കാവ് പൊലീസിന്റെ പിടിയിലായത്. Read More …

നൂപുര്‍ ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി

ഡല്‍ഹി: നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണമെന്നും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുര്‍ ശര്‍മ്മയെന്നും കോടതി പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. ഉദയ്പൂര്‍ കൊലപാതകത്തിന് കാരണവും നൂപുര്‍ ശര്‍മ്മയുടെ പരമാര്‍ശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകള്‍ ഒന്നിച്ച്‌ Read More …

ആക്രമണം കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ജയരാജന്‍റെ ‘പൊട്ട ബുദ്ധി കേരളം ചവറ്റുകുട്ടയിലെറിയും; ഷാഫി പറമ്ബില്‍

പാലക്കാട്: എ.കെ.ജി സെന്‍ററിനു നേരെ നടന്ന ആക്രമണം കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ജയരാജന്‍റെ ‘പൊട്ട ബുദ്ധി’ എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയുമെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എ. ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പൊലീസ് പിടികൂടണം. ഈ കേസന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ്‌ പോലെ ആകരുതെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു. ഷാഫി പറമ്ബിലിന്‍റെ കുറിപ്പ് ബോംബെറിഞ്ഞവനെ Read More …

കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം; മുഖ്യമന്ത്രി

സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്‍്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.കെ.ജി സെന്റര്‍ ആക്രമണം മുന്‍നിര്‍ത്തികൊണ്ടിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍്റെ Read More …

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. സ്വര്‍ണത്തിന് പവന് 960 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയുടെ ഇടിവായിരുന്നു ഉണ്ടായിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 38280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില Read More …

സര്‍ക്കാര്‍പ്രതിരോധത്തിലാകുമ്ബോള്‍ അക്രമംഅഴിച്ചുവിടുന്നു; എകെജിസെന്റര്‍ ആക്രമണം സ്വര്‍ണ്ണക്കടത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ളതന്ത്രം: കെ.സുരേന്ദ്രന്‍

എകെജി സെന്റര്‍ ആക്രമണം സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തിലാകുമ്ബോഴൊക്കെ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുണ്ടാവുന്നത് യാദൃശ്ചികമല്ല. മുഖ്യമന്ത്രിക്ക് സ്വപ്നയുടെ ആരോപണത്തിന് മുമ്ബില്‍ ഉത്തരം മുട്ടിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്. പൊലീസിന്റെ Read More …