ശിരുവാണിയില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലമെന്ന് മുഖ്യമന്ത്രി

ശിരുവാണി അണക്കെട്ടില്‍ നിന്നും തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ പരമാവധി ജലം സംഭരിച്ച്‌ തമിഴ്‌നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എഴുതിയ കത്തിന് മറുപടിയായാണ് പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 20 മുതല്‍ അണക്കെട്ടിന്റെ പരമാവധി ഡിസ്ചാര്‍ജ് അളവായ 103 Read More …

സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ലോക കേരളസഭയുടെ ഓപ്പണ്‍ ഫോറത്തില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നത്തിന് പ്രമുഖ വ്യവസായി എം.എ.യൂസഫലി ഇടപെട്ടതോടെയാണ് പരിഹാരമായത്. നെടുമങ്ങാട് സ്വദേശി ബാബു അപ്പുവിന്റെ മൃതദേഹമാണ് ഏറ്റുവാങ്ങാന്‍ ആളില്ലാതെയും നിയമക്കുരുക്കുകളില്‍ അകപ്പെട്ടും നാട്ടിലയക്കാനാകാതെ സൗദിയില്‍ കുടുങ്ങിയത് കഴിഞ്ഞ പത്താം തീയതി സൗദിയില്‍ വെച്ച്‌ മരിച്ച നെടുമങ്ങാട് സ്വദേശി ബാബു Read More …

അഗ്‌നിപഥ് പദ്ധതി: സ്വന്തം സായുധ കേഡര്‍ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത ബാനര്‍ജി

അഗ്‌നിപഥ് പദ്ധതിയില്‍ ബിജെപിക്കെതിരെ ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പദ്ധതിയിലൂടെ സ്വന്തം സായുധ കേഡര്‍ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സൈന്യം നല്‍കുന്ന പരിശീലനമല്ല, ആയുധ പരിശീലനമാണ് അവര്‍ക്ക് നല്‍കുന്നതെന്നും മമത കുറ്റപ്പെടുത്തി അതേസമയം, അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ പുകയുന്നതിനിടെ അഗ്‌നിവീറിന് വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം Read More …

മരിച്ചത് ഹൃദയസ്തംഭനം മൂലം; ആരോഗ്യസ്ഥിതി മോശമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സുരേഷിന്റെ ബന്ധു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കലിനിടെ കാരക്കോണം സ്വദേശി സുരേഷ് (54) മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് സുരേഷിന്റെ ബന്ധു അനില്‍കുമാര്‍. ശസ്ത്രക്രിയയില്‍ കാലതാമസമുണ്ടായോ എന്നതില്‍ തെളിവില്ല. രോഗിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ബന്ധു പറഞ്ഞു.‘ശസ്ത്രക്രിയയുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നു. രോഗി മരിച്ചതില്‍ വീഴ്ചയുണ്ടായില്ലെന്നും രോഗിയെ സജ്ജമാക്കുന്നതിനുളള സമയം Read More …

‘ധനരാജിന്റെ കടം പാര്‍ട്ടി വീട്ടും, ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല’: വിശദീകരണവുമായി സിപിഎം

കണ്ണൂര്‍: അച്ചടക്ക നടപടി പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ പയ്യന്നൂരില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ ധനരാജിന്റെ കടം പാര്‍ട്ടി വീട്ടുമെന്ന് സി പി എം. വിശദീകരണക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഇറക്കിയത്. പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ധനരാജിന്റെ കടം പാര്‍ട്ടി വീട്ടുമെന്ന് ഇതില്‍ പറയുന്നു. അതേസമയം ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ Read More …

സോണിയാ ഗാന്ധി ആശുപത്രി വിട്ടു, വീട്ടില്‍ വിശ്രമം തുടരും

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ ഇന്നുച്ചയോടെയാണ് ആശുപത്രി വിട്ടത്. വസതിയില്‍ വിശ്രമം തുടരുമെന്ന് കോണ്‍ഗ്രസ് പ്രചാരണവിഭാഗം ചുമതയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു.രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ച സോണിയാ ഗാന്ധിയെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഡല്‍ഹിയിലെ Read More …

സിദ്ധു മൂസെവാലയെ കൊല്ലാനുപയോഗിച്ചത് എകെ 47, മൂന്ന് പേര്‍ അറസ്റ്റിലെന്ന് പൊലീസ്

ന്യൂഡല്‍ഹി: പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തവരില്‍ രണ്ട് പേര്‍ ഷൂട്ടര്‍മാരാണ്. അവരില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തു. മൂസെവാലയെ കൊലപ്പെടുത്തിയത് ആറു പേര്‍ ചേര്‍ന്നാണെന്നും ഉപയോഗിച്ചത് എകെ 47 ആണെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗ്രനേഡുകള്‍, തോക്കുകള്‍, പിസ്റ്റളുകള്‍, റൈഫിലുകള്‍ എന്നിവയും അറസ്റ്റിലായവരില്‍ നിന്നും കണ്ടെടുത്തു.കഴിഞ്ഞ Read More …

‘ചില പരിഷ്‌കാരങ്ങള്‍ ആദ്യം മോശമെന്ന് തോന്നുമെങ്കിലും പിന്നീട് രാജ്യത്തിന് ഗുണം ചെയ്യും’; പ്രധാനമന്ത്രി

ബെംഗളൂരു: ചില പരിഷ്‌കാരങ്ങള്‍ ആദ്യം മോശമെന്ന് തോന്നുമെങ്കിലും പിന്നീട് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം. പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.‘ചില തീരുമാനങ്ങള്‍ ഇപ്പോള്‍ മോശമെന്ന് തോന്നും. എന്നാല്‍ അത് കാലക്രമേണ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സഹായിക്കും” പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവില്‍ 28,000 Read More …