അഗ്നിപഥ് ഇന്ത്യയില്‍ നാസിഭരണത്തിന് തുടക്കമിടും; സൈന്യത്തെ വരുതിയിലാക്കാനുള്ള ആര്‍.എസ്.എസ് തന്ത്രമാണിതെന്നും കുമാരസ്വാമി
ബെംഗലൂരു: കേന്ദ്രസര്‍ക്കാരിന്റെ വിവാദ സൈനിക പദ്ധതിയായ അഗ്നിപഥിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഇന്ത്യയില്‍ നാസി ഭരണത്തിന് തുടക്കമിടാനും സൈന്യത്തെ നിയന്ത്രണത്തിലാക്കാനുമുള്ള ആര്‍.എസ്.എസിന്റെ ഹിഡന്‍ അജണ്ടയാണ് അഗ്നിപഥ് പദ്ധതിയെന്നു കുമാരസ്വാമി ആരോപിച്ചു. സൈന്യത്തിനകത്തും പുറത്തും അവരുടെ സേവനം അവസാനിച്ചാലും അഗ്നിവീരന്മാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് നേതാക്കള്‍ അവരെ Read More …
