16 വയസ്സ് മതി, മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാകാം, ഉത്തരവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ദില്ലി: 16 വയസ്സ് പൂര്‍ത്തിയായ മുസ്ലീം പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പതിനാറും ഇരുപതും വയസ്സ് പ്രായമുളള മുസ്ലീം ദമ്ബതികളുടെ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കവേയാണ് ഹൈക്കോടതി വിധി. 16 വയസ്സിന് മുകളില്‍ പ്രായമുളള മുസ്ലീം പെണ്‍കുട്ടിക്ക് തനിക്ക് ഇഷ്ടമുളള ആളെ വിവാഹം കഴിക്കാനുളള അവകാശമുളളതായി കോടതി പറഞ്ഞു. ജസ്റ്റിസ് ജസ്ജീത് സിംഗ് ബേദിയുടെ സിംഗിള്‍ Read More …

വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റ് ; കമാല്‍ പാഷ

ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനും പോലീസിനുമെതിരെ രംഗത്തെത്തി ജസ്റ്റിസ് കെമാല്‍ പാഷ. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച്‌ അകത്തിടാനെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു. പോലീസ് ശ്രമിച്ചിരുന്നെങ്കില്‍ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലര്‍ക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതയ്ക്ക് Read More …

പത്തനംതിട്ടയില്‍ സുഹൃത്തിനെ വീട്ടമ്മ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

പത്തനംതിട്ടയില്‍ സുഹൃത്തിനെ വീട്ടമ്മ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. കൂടല്‍ നെല്ലിമരുപ്പ് കോളനിയിലാണ് സംഭവം. പ്രതി രജനിയെ കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് കൂടെ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയായ ശശിധരനെ രജനി കൊലപ്പെടുത്തിയത്.ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ശശിധരനും രജനിയും ഒരുമിച്ചായിരുന്നു താമസം. വീടുപണിക്ക് ഉപയോഗിക്കുന്ന കമ്ബി ഉപയോഗിച്ച്‌ രജനി ഇയാളുടെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ Read More …

കേരളത്തിലെ കോണ്‍ഗ്രസില്‍ പുനസംഘടനയില്ല ; കെ സുധാകരന്‍ തുടരും

കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി തുടരും. കേരളത്തിലെ കോണ്‍ഗ്രസില്‍ പുനസംഘടനയില്ലന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു. 14 ജില്ലാ പ്രസിഡന്റുമാരും സ്ഥാനത്ത് തുടരും. കെ പി സി സി അംഗങ്ങളുടെ ലിസ്റ്റ് സമവായത്തിലൂടെ തെയ്യാറാക്കും.കെ സുധാകരന്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലൂടെ 280 പേര്‍ അടങ്ങുന്ന Read More …

അഗ്‌നിപഥ് പ്രതിഷേധം: എ എ റഹീം എംപിയെ വിട്ടയച്ചു; പ്രവര്‍ത്തകരെ വിട്ടയക്കാതെ പൊലീസ്

സേനയില്‍ ഹൃസ്വകാല നിയമനം നടത്തുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹീം എംപിയെ വിട്ടയച്ചു. രാത്രി വൈകിയാണ് അദ്ദേഹത്തെ വിട്ടയച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ വിട്ടയക്കാന്‍ പൊലീസ് തയ്യാറായില്ല. എ എ റഹീം എംപിയ്‌ക്കൊപ്പം പ്രതിഷേധിച്ചവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവര്‍ത്തകരെ വിട്ടയക്കാന്‍ പൊലീസ് Read More …

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്ബാകെ ഹാജരായി. ഇത് നാലാം തവണയാണ് രാഹുലിനെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച രാഹുലിനെ മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ Read More …

ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണം: റിട. സീനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍

തിരുവനന്തപുരം: ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണക്കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞവര്‍ഷം ലോകറിന്റെ ചുമതലയുണ്ടായിരുന്ന വിരമിച്ച സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍നായരാണ് അറസ്റ്റിലായത്. ലോകറിനുള്ളില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളില്‍ നിന്ന് 110 പവനോളം സ്വര്‍ണവും 120 ഗ്രാമിലേറെ വെള്ളിയും നാല്‍പ്പത്തിയേഴായിരം രൂപയുമാണ് തട്ടിയെടുത്തത്. 45 ലക്ഷത്തോളം രൂപയുടെ വന്‍കവര്‍ചയാണ് ഇദ്ദേഹം നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പേരൂര്‍ക്കട പൊലീസിന്റെയും സബ് Read More …

കോവിഡ് ചെറിയതോതില്‍ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല : ആരോ​ഗ്യമന്ത്രി

കോവിഡ് ചെറിയതോതില്‍ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . കോവിഡിന് നിലവില്‍ പുതിയ വകഭേദങ്ങളില്ല. പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും അവ ആശങ്കയുണ്ടാക്കുന്നതാകില്ല. എങ്കിലും, കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പുതിയ വൈറസുകള്‍ക്കും രോഗങ്ങള്‍ക്കും കാലാവസ്ഥാവ്യതിയാനവും കാരണമാകുന്നുണ്ട്. പരിശോധനാ സംവിധാനങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണത്. Read More …