“ജീ​വ​ന്‍റെ കാ​ര്യ​മാ​ണ്, ലാ​ഭം നോ​ക്ക​രു​ത്’: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നി​ര​ക്ക് ഭീ​ക​ര​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ പി​പി​ഇ കി​റ്റി​ന് പ​ല​യി​ട​ത്തും ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി ഓ​ക്സി​ജ​ന് ഭീ​മ​മാ​യ ബി​ല്‍ ഈ​ടാ​ക്കി​യ​തി​ന്‍റെ ബി​ല്ലും വാ​യി​ച്ചു. ഒ​രു ആ​ശു​പ​ത്രി ഓ​ക്സി​ജ​ന്‍ ഫീ​സാ​യി ഈ​ടാ​ക്കി​യ​ത് 45,000 രൂ​പ​യു​മാ​ണ്. ഇ​ത് അ​സാ​ധാ​ര​ണ സ്ഥി​തി വി​ശേ​ഷ​മാ​ണ്. Read More …

സൗദിയില്‍ ഇന്ന് 1016 പേര്‍ക്ക് കോവിഡ് ബാധ

റിയാദ്: സൗദിയില്‍ പ്രതിദിന കൊറോണ വൈറസ് രോഗബാധ നിരക്ക് വീണ്ടും ഉയര്‍ന്നു. ഇന്ന് പുതുതായി 1016 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 900 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിലുണ്ടായിരുന്നവരില്‍ 12 പേര്‍ മരിക്കുകയുണ്ടായി. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,22,316 ആയി ഉയര്‍ന്നു. അതില്‍ 4,05,607 പേര്‍ രോഗമുക്തി നേടി. Read More …

സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്; ഇന്നത്തെ സ്വര്‍ണ്ണ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 35,200 രൂപയായി. ഗ്രാമിന് 10 രൂപയും വര്‍ധിച്ചിട്ടുണ്ട്. 4,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഇന്നലെ സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 240 രൂപയാണ് സ്വര്‍ണ്ണത്തിന് കുറഞ്ഞത്. ഇന്നലെ Read More …

പ്രഖ്യാപിച്ചു; മെയ് 16 വരെ കേരളം പൂര്‍ണമായും അടച്ചിടും

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ കോ​വി​ഡ് വ്യാ​പ​നം അ​തീ​വ രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം എ​ട്ടു മു​ത​ല്‍ 16 വ​രെ ഒ​രാ​ഴ്ച​ത്തെ ലോ​ക്ക്ഡൗ​ണാ​ണ് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. നിലവിലുള്ള മിനി ലോക്ക് ഡൗണ്‍ രോഗവ്യാപനം കുറയ്ക്കാന്‍ പര്യാപ്തമല്ലെന്നാണ്, പൊലീസും ആരോഗ്യ വകുപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമ്ബൂര്‍ണ അടച്ചിടല്‍ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ Read More …

ലോഡ്ജുകളും ഹോസ്റ്റലുകളും സര്‍ക്കാര്‍ ഏറ്റെടുക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോസ്റ്റലുകളും ലോഡ്ജുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ല. കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശിക രണ്ടുമാസം പിരിക്കില്ല. രണ്ടാം ഡോസ് വാക്‌സിന്‍ മൂന്നു മാസം കഴിഞ്ഞ് എടുക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ഏറ്റവും ഒടുവില്‍ പുറത്തുവന്ന പഠന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. Read More …

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ മാതൃക; നരേന്ദ്ര മോഡി

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് വാക്സിനേഷനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാക്സിന് പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച ആരോഗ്യപ്രവര്ത്തകര് മാതൃകയാണെന്നും പ്രത്യേകിച്ച്‌ നഴ്സുമാര്, വളരെ കാര്യപ്രാപ്തിയുള്ളവരാണെന്നും അവര് അഭിനന്ദനം അര്ഹിക്കുന്നുവെന്നും മോഡി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിന് പാഴാക്കല് കുറയ്ക്കുന്നത് പ്രധാനമാണെന്നും മോഡി കൂട്ടിച്ചേര്ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്. കേന്ദ്രസര്ക്കാരില്നിന്ന് Read More …

മു​ഖ്യ​മ​ന്ത്രി​ക്ക് പൊ​ന്നി​ന്‍​കു​ടം ത​ക​ര്‍ന്നുപോയതി​ന്‍റെ സ​ങ്ക​ടം; സ്വ​രാ​ജി​നെ കു​ത്തി ബാ​ബു

പൊ​ന്നി​ന്‍​കു​ടം ത​ക​ര്‍​ന്നു​പോ​യ​തി​ന്‍റെ സ​ങ്ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നാ​വ​ശ്യം വി​ളി​ച്ചു​പ​റ​യു​ക​യാ​ണെ​ന്ന് നി​യു​ക്ത എം​എ​ല്‍​എ കെ. ​ബാ​ബു. തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ബി​ജെ​പി വോ​ട്ടു​വാ​ങ്ങി​യാ​ണ് ജ​യി​ച്ച​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ക്ഷേ​പം അ​സം​ബ​ന്ധ​മാ​ണ്. മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണി​ത്. പി​ണ​റാ​യി​യു​ടെ പൊ​ന്നി​ന്‍​കു​ടം ത​ക​ര്‍​ന്നു​പോ​യ​തി​ന്‍റെ സ​ങ്ക​ടം കൊ​ണ്ടാ​ണ് അ​നാ​വ​ശ്യം വി​ളി​ച്ചു​പ​റ​യു​ന്ന​തെ​ന്നും ബാ​ബു പ​റ​ഞ്ഞു. സ്വ​ന്തം സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​വ​ര്‍​ത്ത​ന ശൈ​ലി​യും, ഹൈ​ന്ദ​വ Read More …

ജി7 ഉച്ചകോടി: ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ടുപേര്‍ക്ക് കൊവിഡ്

ലണ്ടന്‍: ജി7 രാജ്യങ്ങളിലെ വിദേശകാര്യവികസന മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ സംഘത്തിലെ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ഇന്ത്യന്‍ സംഘത്തിലെ മുഴുവന്‍ അംഗങ്ങളും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ബ്രിട്ടീഷ് സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനില്‍ നാലുദിവസങ്ങളിലായാണ് യോഗം നടക്കുന്നത്. അതേസമയം, വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് മാധ്യമം റിപോര്‍ട്ട് ചെയ്തു. സ്വയം Read More …