കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍: കേരള അതിര്‍ത്തിവഴി ചരക്ക് വാഹനങ്ങള്‍ക്ക് മാത്രം അനുമതി

കല്‍പ്പറ്റ: കര്‍ണാടകയില്‍ 27ന് രാത്രി ഒന്‍പത് മണി മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് കര്‍ണാടകയിലേക്ക് പ്രവേശന അനുമതി ഉണ്ടാവുകയുള്ളൂവെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു. പൊതു-സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോല്‍പ്പെടി വഴി കര്‍ണാടകയിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരിക്കില്ല. Read More …

വൈറസിന്റെ വകഭേദങ്ങള്‍: സംസ്ഥാനത്ത് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വൈറസിന്റെ വകഭേദങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവയുടെ രോഗവ്യാപന മരണ നിരക്കുകള്‍ കൂടുതലാണ്. ഇത് വലിയ വെല്ലുവിളിയാണ് ആരോഗ്യ രംഗത്തുയര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി Read More …

വാക്‌സിന്‍ ചലഞ്ചില്‍ കോഡൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്

കോഡൂര്‍: കോവിഡ് രണ്ടാം ഘട്ടരോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതുമായി ബന്ധപെട്ട് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ഭാഗമായി കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 11.69 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബാങ്ക് പ്രസിഡണ്ട് ശ്രീ.വി.പി.അനില്‍കുമാര്‍ സഹകരണസംഘം ജോയന്റ് രജിസ്ട്രാര്‍ ശ്രീമതി.ഗ്ലാഡിസ് ജോണ്‍ പുത്തൂരിന് ചെക്ക് കൈമാറി. Read More …

മുന്‍കൂട്ടി തീരുമാനിച്ച വിവാഹങ്ങള്‍ക്ക് അനുമതി, വിവാഹശേഷം പങ്കെടുത്തവര്‍ ക്വാറന്റീനില്‍ പോകണം

വയനാട്: ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം തടയുന്നതിനായി കണ്ടൈന്‍മെന്റ്- മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിറക്കി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് വൈകീട്ട് അഞ്ച് വരെ മാത്രമാണ് പ്രവര്‍ത്തനാനുമതി. മെഡിക്കല്‍ ഷോപ്പുകളില്‍ ഒരെണ്ണത്തിന് മാത്രമാണ് അഞ്ചിന് ശേഷവും പ്രവര്‍ത്തിക്കാന്‍ അനുമതി. ആശുപത്രി്ക്ക് സമീപമുള്ള മെഡിക്കല്‍ Read More …

സിദ്ധീഖ് കാപ്പന് മാനുഷികനീതി ഉറപ്പാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് ബാധിതനായ സിദ്ധിഖ് കാപ്പനെ കട്ടിലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുകയാണെന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണ്. തടവുകാരന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളുടെ ലംഘനമാണ് സിദ്ധീഖ് കാപ്പന്റെ വിഷയത്തില്‍ സംഭവിച്ചത്. സിദ്ദീഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതുണ്ട്. മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് പേരുകേട്ട പോലിസാണ് യുപി മുഖ്യമന്ത്രി Read More …

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ പാടില്ലെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ബിജെപി ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എന്നാല്‍ ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനത്തിന് കാരണമാവും എന്ന ആശങ്കയെ ബിജെപി ഗൗരവമായാണ് കാണുന്നത്. മെയ് രണ്ടിന് പാര്‍ട്ടി Read More …

പയ്യന്നൂരില്‍ മകന്റെ ഭാര്യയെയും കൊണ്ട് 61കാരനായ അച്ഛന്‍ ഒളിച്ചോടി

കണ്ണൂര്‍: മകന്റെ ഭാര്യയുമായി വയോധികന്റെ ഒളിച്ചോട്ടം. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിലെ വിന്‍സെന്റ്(61), മകന്റെ ഭാര്യ റാണി(33) എന്നിവരാണ് ഏവരെയും ഞെട്ടിച്ച്‌ ഒളിച്ചോടിയത്. റാണിയുടെ ഇളയകുട്ടിയായ ഏഴുവയസുകാരനെയും കൊണ്ടാണ് ഇരുവരും കടന്നു കളഞ്ഞത്. വീട്ടുകാരും നാട്ടുകാരും പോലീസും പലതവണ താക്കീത് ചെയ്തു വിട്ടിട്ടും ചെവികൊള്ളാഞ്ഞ അമ്മായിയപ്പനും മരുമകളും ബന്ധം തുടരുകയായിരുന്നു. ഒന്നിച്ചു ജീവിക്കാനാണ് ഇരുവരും നാടുവിട്ടത് Read More …

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നിയമനം നല്‍കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നിയമനം നല്‍കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി.മേയ് ഏഴ് വരെ ഈ തസ്തികയിലേക്ക് സ്ഥിരനിയമനം പാടില്ലെന്ന് കോടതി വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്‌ആര്‍ഡി സെന്ററിലെ അസി. പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്.