സാക്ഷരതാ മിഷനില്‍ 74 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ

കേരള സാക്ഷരതാ മിഷന്‍ അതോറിറ്റിയിലെ 74 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജില്ലാ പ്രോജക്‌ട് കോഓര്‍ഡിനേറ്റര്‍, അസി. പ്രോജക്‌ട് കോഓര്‍ഡിനേറ്റര്‍, ഓഫിസ് അസിസ്റ്റന്റ്, ഡ്രൈവര്‍, ക്ലറിക്കല്‍ അസിസ്റ്റന്‍റ്, പ്യൂണ്‍ തുടങ്ങിയ തസ്തികകളിലേക്കു 10 വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഫെബ്രുവരി 15ലെ ഉത്തരവാണു ഹൈക്കോടതി സ്റ്റേ ചെയ്തത്. Read More …

നേപ്പാള്‍ വഴി ഇന്ത്യക്കാരെ ഗള്‍ഫിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ഭരണകൂടം

കാഠ്മണ്ഡു: ഇന്ത്യന്‍ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി നേപ്പാള്‍ ഭരണകൂടത്തിന്റെ പുതിയ തീരുമാനം. നേപ്പാള്‍ വഴി ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്നാണ് നേപ്പാള്‍ ഭരണകൂടം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. നാളെ രാത്രി മുതല്‍ ഇത്തരത്തിലുള്ള യാത്രകള്‍ പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് നേപ്പാള്‍ ഭരണകൂടം ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളില്‍ എത്തിയ മുഴുവന്‍ ഇന്ത്യാക്കാരും രാജ്യം വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും Read More …

ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 15ന്‌ മുകളിലുള്ള ജില്ലകളില്‍ ലോക്‌ഡൗണിന്‌ ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്ത് 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളില്‍ ലോക്ഡൗണിന് കേന്ദ്ര ആരോഗ്യമാന്ത്രാലയത്തിന്റെ ശുപാര്‍ശ. 150 ജില്ലകളുടെ പട്ടിക ഇതിനായി കേന്ദ്ര തയ്യാറാക്കി. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും. കേരളത്തില്‍ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. കോഴിക്കോടും, എറണാകുളത്തുമാണ് സംസ്ഥാനത്ത് തന്നെ Read More …

ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കില്ല, എല്‍.ഡി.എഫിന് തുടര്‍ഭരണം ഉറപ്പ് -എ. വിജയരാഘവന്‍

കോഴിക്കോട്: സംസ്ഥാനത്ത് എല്‍.ഡി.എഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് സി.പി.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. 90ന് മുകളില്‍ സീറ്റ് എല്‍.ഡി.എഫിന് ലഭിക്കും. ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ രണ്ട് പ്രധാന ഘടകക്ഷികള്‍ എല്‍.ഡി.എഫിലേക്ക് വന്നു. കേരള കോണ്‍ഗ്രസ് എമ്മും, എല്‍.ജെ.ഡിയും. ഇതോടെ യു.ഡി.എഫ് ദുര്‍ബലമായി. ഇതോടൊപ്പം സര്‍ക്കാറിന്‍റെ ഭരണമികവും കൂടിയാകുമ്ബോള്‍ വിജയം Read More …

തെരഞ്ഞെടുപ്പ് ദിവസം ഷിജു വര്‍ഗീസിന്‍റെ കാര്‍ ആക്രമിച്ച സംഭവം: ക്വട്ടേഷന്‍ സംഘാംഗം കസ്റ്റഡിയില്‍

കൊല്ലം: തെരഞ്ഞെടുപ്പ് ദിവസം കുണ്ടറയിലെ സ്വതന്ത്ര സ്​ഥാനാര്‍ഥിയും ഇ.എം.സി.സി ഡയറക്ടറുമായ ഷിജു വര്‍ഗീസിന്‍റെ കാര്‍ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗമാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം സംഘം രക്ഷപ്പെട്ട കാര്‍ പൊലീസ് കണ്ടെത്തി. കാര്‍ ആക്രമിച്ച സംഭവം നാടകമെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ ഷിജു വര്‍ഗീസിനും പങ്കുണ്ടെന്നാണ് സൂചന. നാലു പേര്‍ Read More …

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉണ്ടായ ട്രെന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും ആവര്‍ത്തിക്കും പി കെ കുഞ്ഞാലിക്കുട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉണ്ടായ ട്രെന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും ആവര്‍ത്തിക്കുമെന്ന മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.110 സീറ്റ് നേടുമെന്നത് ഇടത് പക്ഷത്തിന്റെ കടങ്കഥയെന്നും തിരൂരങ്ങാടി വിജയിക്കുമെന്ന അവരുടെ കണക്കുകൂട്ടല്‍ അതിന്റെ തെളിവാണെന്നും പികെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗും കോണ്‍ഗ്രസും നില മെച്ചപ്പെടുത്തുകയും യുഡിഎഫ് അധികാരത്തില്‍ വരികയും ചെയ്യും.മെയ് രണ്ടിലെ തെരഞ്ഞെടുപ്പ് ആഹ്‌ളാദ പ്രകടനത്തില്‍ Read More …

ഉള്‍വനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് പിവി അന്‍വര്‍

ഉള്‍വനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വര്‍.ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി,ഇവര്‍ക്ക് നേരിട്ട് വാക്‌സിന്‍ എത്തിച്ച്‌ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നു.അടുത്ത ദിവസം തന്നെ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബഹു:ഡി.എം.ഒ അറിയിച്ചിട്ടുണ്ട്,’ പിവി അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘സംസ്ഥാനത്ത് Read More …

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട

കൊച്ചിയില്‍ കളമശേരിയില്‍ 150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി.വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവരാണ് പിടിയിലായത്.സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പിക്ക്‌അപ് വാനില്‍ കടത്താന്‍ ശ്രമിക്കവെ കണ്ടെയ്‌നര്‍ റോഡില്‍ വച്ചാണ് കഞ്ചാവ് പിടികൂടിയത്. ഹൈദരാബാദില്‍ നിന്ന് മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.