സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിനു മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗണിനോട് യുഡിഎഫിന് യോജിപ്പില്ല. കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഇക്കാര്യമാണ് യോഗത്തില്‍ പറയാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ വന്നുകഴിഞ്ഞാല്‍ ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലേക്ക് പോകും. Read More …

സിദ്ദീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണം: ചീഫ് ജസ്റ്റിസിന് കേരളത്തിലെ 11 എം.പി മാരുടെ കത്ത്

ന്യുഡല്‍ഹി: മഥുര മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മലയാളി പത്രപവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച്‌ അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍.വി.രമണയ്ക്ക് കേരളത്തിലെ എം.പി മാര്‍ കത്തയച്ചു. പതിനൊന്ന് എം.പിമാര്‍ സംയുക്തമായാണ് കത്ത് നല്‍കിയത്. ഉത്തര്‍പ്രദേശിലെ മഥുര മെഡിക്കല്‍ കോളേജില്‍ കൊവിഡ് പൊസീറ്റിവായ Read More …

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ദുരുപയോഗം; പദ്ധി ഇട്ടത് നഗ്ന വീഡിയോകള്‍ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്ത് പണക്കാരനാകാന്‍

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം ചെല്ലാനം സ്വദേശി നോബിള്‍ പ്രകാശിനെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരവര്‍ഷമായി നോബിള്‍ പ്രകാശ് യുവതിയെ ലൈംഗികമായ പീഡിപ്പിച്ചുവരികയായിരുന്നു. നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തി. ദൃശ്യങ്ങള്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്ത് പണം സമ്ബാദിക്കാനായിരുന്നു നീക്കം. ഇത് യുവതി അറിഞ്ഞു. ഈ നീക്കത്തെ യുവതി Read More …

പത്തനംതിട്ടയില്‍ മൂന്ന് പഞ്ചായുത്തുകളില്‍ കൂടി നിരോധനാജ്ഞ

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കോവിഡ് രോഗം ഏറ്റവും രൂക്ഷമായിട്ടുള്ള കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളില്‍ ഏപ്രില്‍ 25ന് അര്‍ദ്ധരാത്രി മുതല്‍ ഏപ്രില്‍ 30ന് അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ കലക്ടര്‍ ഉത്തരവിട്ടു. വിവാഹ, മരണ ചടങ്ങുകള്‍ക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. അവശ്യ സാധനങ്ങള്‍ Read More …

വയനാട്ടില്‍ തിങ്കളാഴ്ച 40 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

വയനാട്: ജില്ലയില്‍ തിങ്കളാഴ്ച 40 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നടക്കും. അമ്ബലവയല്‍ കുടുബാരോഗ്യ കേന്ദ്രം, അപ്പപ്പാറ കുടുബാരോഗ്യ കേന്ദ്രം, ബേഗൂര്‍ കുടുബാരോഗ്യ കേന്ദ്രം, ചീരാല്‍ കുടുബാരോഗ്യ കേന്ദ്രം, ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രം, എ.കെ.ജി ഗ്രന്ഥശാല പടിഞ്ഞാറത്തറ, ചുള്ളിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, എടവക കുടുംബാരോഗ്യ കേന്ദ്രം, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, കോട്ടത്തറ പ്രാഥമിക ആരോഗ്യ Read More …

കെആര്‍ ​ഗൗരിയമ്മയുടെ നില ​ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവനന്തപുരം: കെആര്‍ ​ഗൗരിയമ്മയുടെ നില ​ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ​ഗൗരിയമ്മ തീവ്ര പരിചരണ വിഭാ​ഗത്തില്‍ തുടരുകയാണ്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ പരിശ്രമം. പനിയും ശ്വാസംമുട്ടലും കാരണം കഴിഞ്ഞ ദിവസമാണ് ​ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു 102കാരിയായ കെ ആര്‍ ഗൗരിയമ്മ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

സൗദിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തിളച്ച വെള്ളമൊഴിച്ച്‌ കൊലപ്പെടുത്തി; പ്രതി പിടിയില്‍

റിയാദ്: ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും തിളച്ച വെള്ളം ദേഹത്തൊഴിച്ച്‌ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് സൗദിയില്‍ അറസ്റ്റില്‍ ആയിരിക്കുന്നു. മക്കയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ വംശജനാണ് അറസ്റ്റിലായിരിക്കുന്നത്. ആഫ്രിക്കന്‍ സ്വദേശിയായ ഒരു സ്ത്രീയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചതായി സ്ഥലത്തെ ഒരു സര്‍ക്കാര്‍ ആശുപത്രി പൊലീസിനെ അറിയിക്കുകയുണ്ടായി. സ്ത്രീയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ Read More …

നാളെയും മറ്റന്നാളും മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്‌ഡൌണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ നാളെയും മറ്റന്നാളും സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. കോവിഡ് 19 രോഗവ്യാപനം കൂടി വരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ക്കശമായ സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിനായാണ് മദ്യവില്‍പന ശാലകള്‍ Read More …