കോവിഡ് അതിരൂക്ഷം; കര്‍ണാടകയില്‍ രണ്ടാഴ്ച കര്‍ഫ്യു പ്രഖ്യാപിച്ചു

ബെംഗളൂരു: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ രണ്ടാഴ്ചത്തേക്ക് സംസ്ഥാനമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കര്‍ണാടക. ചൊവ്വാഴ്ച രാത്രി ഒമ്ബതു മുതല്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിക്കുകയുണ്ടായി.പൊതു ഗതാഗതം പൂര്‍ണമായും നിര്‍ത്തലാക്കി. 10 മണിക്കു ശേഷം കടകള്‍ അടയ്ക്കണം. അവശ്യസേവനങ്ങള്‍ രാവിലെ ആറു മുതല്‍ 10 മണി വരെ അനുവദനീയമായിരിക്കും. നിര്‍മാണം, ഉത്പാദനം, Read More …

ഡല്‍ഹിയില്‍ 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇതിനായി 1.34 കോടി ഡോസ് വാക്‌സിന് ഓര്‍ഡര്‍ നല്‍കാന്‍ അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് സൗജന്യ നിരക്കില്‍ വാകിസിനേഷന്‍ ലഭ്യമാവുക. സ്വകാര്യ ആശുപത്രികളില്‍ പോകുന്നവര്‍ പണം നല്‍കേണ്ടി വരും. എത്രയും വേഗത്തില്‍ Read More …

ഇന്ത്യക്ക് അമേരിക്കയുടെ സഹായം; 318 ഒാക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി

ന്യൂയോര്‍ക്ക്: ഒാക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് അമേരിക്കയുടെ സഹായം. 318 ഒാക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് ഇന്ത്യക്ക് ലഭിച്ചത്. ഞായറാഴ്ച ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ നിന്ന് ഒാക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി. കുറഞ്ഞ അളവില്‍ ഒാക്സിജന്‍ ആവശ്യമുള്ള കിടപ്പുരോഗികള്‍ക്കുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് രാജ്യത്ത് ക്ഷാമം നേരിടുന്നുണ്ട്. ഓക്സിജന്‍ തെറാപ്പിക്ക് ഏറ്റവും കൂടുതല്‍ Read More …

മുനവ്വറലി തങ്ങള്‍ സിദ്ദിഖ്​ കാപ്പന്‍റെ വീട്​ സന്ദര്‍ശിച്ചു

മലപ്പുറം: ഉത്തര്‍പ്രദേശ്​ പൊലീസിന്‍റെ തടങ്കലില്‍ രോഗബാധിതനായി ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ്​ കാപ്പന്‍റെ വീട്​ മുസ്​ലിം യൂത്ത്​ ലീഗ്​ സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ്​ തങ്ങള്‍ സന്ദര്‍ശിച്ചു.സിദ്ദീഖ് കാപ്പന് നീതി തേടി മുസ്​ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ‘ദേശീയ പ്രക്ഷോഭത്തിന്‍റെ’ സംസ്ഥാനതല ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ്​ മുനവ്വറലി തങ്ങള്‍ വേങ്ങരയിലെ വീട്​ സന്ദര്‍ശിച്ചത്​. Read More …

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക് ഡൗണ്‍ ഇല്ല; ശനി, ഞായര്‍ ദിവസങ്ങളില്‍ മിനി ലോക് ഡൗണ്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക് ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ മാത്രം നിയന്ത്രണം കടുപ്പിക്കാനും യോഗത്തില്‍ ധാരണയായി. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് തിങ്കളാഴ്ച 11.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ടികളുടെ യോഗം Read More …

വയനാട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ രണ്ടു കുട്ടികള്‍ മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ ചികിത്സയിലായിരുന്ന രണ്ടുകുട്ടികള്‍ മരിച്ചു. രമേശ് ക്വാര്‍ട്ടേഴ്സില്‍ മുരുകന്റെ മകന്‍ മുരളി(16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്ബില്‍ ലത്തീഫിന്റെ മകന്‍ അജ്മല്‍(14) എന്നിവരാണ് മരിച്ചത്. മുരളിയെയും അജ്മലിനെയും കൂടാതെ സ്‌ഫോടനത്തില്‍ പരിക്കേറ്റ കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ്(14) ചികിത്സയില്‍ തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. Read More …

പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഢനം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവും പിടിയില്‍

തിരുവനന്തപുരം: നാവായിക്കുളത്ത് പതിമൂന്നുകാരിയെ പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആറുമാസത്തോളം പീഡിപ്പിച്ച സിപിഎം നേതാവും പാര്‍ട്ടി ബ്രാഞ്ച് അംഗവും പിടിയിലായി. കല്ലമ്ബലം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി മുല്ലനല്ലൂര്‍ പുത്തന്‍ വീട്ടില്‍ സഫറുള്ള (44), പാര്‍ട്ടി ബ്രാഞ്ച് അംഗവും ഇയാളുടെ സുഹൃത്തുമായ മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍ വീട്ടില്‍ ഷമീര്‍ (32) എന്നിവരെയാണ് പൊലീസ് സാഹസികമായി അറസ്‌റ്റ് ചെയ്‌തത്. എട്ടാംക്ളാസുകാരിയെ Read More …

പത്തനംതിട്ട സ്വദേശിനി ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: അടൂര്‍ സ്വദേശിനിയായ യുവതി ദുബായില്‍ അപകടത്തില്‍ മരിച്ചു. ശില്‍പാ മേരി ഫിലിപ്പ് (28 )ആണ് മരിച്ചത്. ഖസിം ബഥായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് ആയിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. അവധി ദിവസങ്ങള്‍ ദുബായിലുള്ള ഭര്‍ത്താവ് ജിബിന്‍ വര്‍ഗീസ് ജോണിനൊപ്പം ചിലവഴിക്കാന്‍ പോവുകയായിരുന്ന യുവതിക്ക്, ഖാസിം റിയാദ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. മൃതദേഹം അല്‍ Read More …