മുസ്ലിം ലീഗുമായി സഖ്യം ബിജെപി ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ മുസ്ലിം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുസ്ലിം ലീഗുമായി യാതൊരു ധാരണയുമുണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി ധാരണയുണ്ടാക്കേണ്ട ആവശ്യമില്ല. അത്തരം സഖ്യം ബിജെപി ആലോചിച്ചിട്ടില്ല. കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും മുസ്ലിങ്ങളെയോ ക്രൈസ്തവരെയോ പ്രതിനിധീകരിക്കുന്നവരാണ് എന്ന് ബിജെപി കരുതുന്നില്ല. Read More …
