‘അ​മേ​ഠി​യിലെ എം​പി​ നന്ദിയില്ലാത്തവന്‍’ ; രാഹുലിനെ കടന്നാക്രമിച്ച്‌ സ്മൃ​തി ഇ​റാ​നി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍ വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​രാ​മ​ര്‍​ശം രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി.അ​മേ​ഠി​യി​ല്‍ എം​പി​യാ​യി​രു​ന്ന രാ​ഹു​ല്‍ ന​ന്ദി​യി​ല്ലാ​ത്ത​വ​നാ​ണെ​ന്ന് സ്മൃ​തി പ​രി​ഹ​സി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഒ​ന്നും അ​റി​യി​ല്ലെ​ന്നും അവര്‍ ആരോപിച്ചു . ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ , കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് എന്നിവര്‍ക്ക് പിന്നാലെയാണ് കേ​ന്ദ്ര​മ​ന്ത്രി Read More …

സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് വെള്ളാപ്പള്ളി

ചേര്‍ത്തല: ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ നല്ല കാര്യം ചെയ്തെന്നാണ് തന്‍റെ നിലപാട്. രാഷ്ട്രീയക്കാര്‍ അവരുടെ കണ്ണിലൂടെ പല വിധത്തില്‍ തീരുമാനത്തെ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല കേസില്‍ പുറപ്പെടുവിച്ച സുപ്രീംകോടതി വിധി നിരാശാജനകമെന്നും സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്നും താന്‍ പറഞ്ഞിരുന്നു. Read More …

‘രമേശ് ചെന്നിത്തലയുടെ പ്രസ്താവനകളെ ഗൗരവമായി കാണേണ്ടതില്ല’; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

രമേശ് ചെന്നിത്തലയുടെ പ്രസ്താവനകളെ ഗൗരവമായി കാണേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം എല്ലാ വേക്കന്‍സികളും റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നും ഗവണ്‍മെന്റ് അതിനുള്ള നിര്‍ദേശം കൊടുക്കണമെന്നുള്ളതുമാണ്. ഗവണ്‍മെന്റിന്റെ സമീപനവും അതുതന്നെയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാന്‍ Read More …

ശബരിമല: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍എസ്‌എസ്

തിരുവനന്തപുരം: ശബരിമലയിലെ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട നിരപരാധികളായ ആളുകള്‍ക്കും ദര്‍ശനത്തിനായി എത്തിയ ആളുകള്‍ക്കും എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. ക്രിമിനല്‍ സ്വഭാവമുള്ളത് സര്‍ക്കാര്‍ പരിശോധിച്ച്‌ തീരുമാനമെടുക്കും. ഇപ്പോഴെങ്കിലും Read More …

മാര്‍ച്ച്‌ നാലിനകം കൃത്യമായ വിശദീകരണം വേണം; കാലിക്കറ്റ് സര്‍വ്വകലാശാല അദ്ധ്യാപക നിയമനവിവാദത്തില്‍ നടപടിയുമായി ഹൈക്കോടതി

 കാലിക്കറ്റ് സര്‍വകലാശാലയ്‌ക്കെതിരെ സിന്‍ഡിക്കേറ്റ് അഗം നല്‍കിയ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി.മാര്‍ച്ച്‌ നാലിനകം ഹര്‍ജിയില്‍ വിശദീകരണം നല്‍കാനാണ് കോടതി സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വകാലശാല അഭിഭാഷകയ്ക്ക് കോടതി ഇത് സംബന്ധിച്ച വിശദീകരണം നല്‍കി. തുടര്‍ന്ന് മാര്‍ച്ച്‌ നാലിന് ഹര്‍ജി പരിഗണിക്കുമ്ബോള്‍ സര്‍വകലാശാലയുടെ വിശദീകരണം കോടതി കേള്‍ക്കും. അതിന് ശേഷമായിരിക്കും ഹര്‍ജ്ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കുക. കാലിക്കറ്റ് Read More …

ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കേസുകള്‍ പിന്‍വലിക്കുന്നത്. കേസുകള്‍ പിന്‍വലിക്കണമെന്ന് നേരത്തെ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും മുസ്‌ലിംലീഗും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല Read More …

ഡല്‍ഹിയിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 26 മുതല്‍ മാര്‍ച്ച്‌ 15 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിമാനം, ട്രെയിന്‍ എന്നി ഗതാഗത മാര്‍ഗങ്ങള്‍ വഴി രാജ്യതലസ്ഥാനത്ത് എത്തുന്ന ഈ സംസ്ഥാനങ്ങളില്‍ Read More …

കോവിഡ് വാക്‌സിന്‍ ഫലം കണ്ടു ; ബ്രിട്ടന്‍ സാധാരണ നിലയിലേക്ക്

ബ്രിട്ടന്‍ : ബ്രിട്ടനില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്താന്‍ തീരുമാനം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നലെ പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച റോഡ് മാപ്പ് അവതരിപ്പിച്ചു. വാക്‌സിനേഷന്‍ ഫലം കണ്ടതിനാലാണ് പുതിയ തീരുമാനം. ജൂണ്‍ 21ഓടെ പൂര്‍ണമായും ബ്രിട്ടനെ സാധാരണ നിലയിലാക്കുകയാണ് ലക്ഷ്യം. ആഭ്യന്തര- വിദേശ വിമാനയാത്രകളെല്ലാം ഈസമയത്ത് പുനരാരംഭിക്കും. മാര്‍ച്ച്‌ എട്ടുമുതല്‍ നാല് ഘട്ടങ്ങളായാണ് ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ Read More …