‘പുതുച്ചേരിയില്‍ നടന്നത്​ മഹാരാഷ്​ട്രയില്‍ നടക്കില്ല’; ബി.ജെ.പിയെ വെല്ലുവിളിച്ച്‌​ ശിവസേന

മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ശിവസേന മുഖപത്രം സാമ്​ന. പുതുച്ചേരിയില്‍ കോണ്‍ഗ്രസ്​-ഡി.എം.കെ സര്‍ക്കാറിനെ താഴെയിറക്കിയതുപോലെ മഹാരാഷ്​ട്രയില്‍ നടക്കില്ലെന്ന്​ സാംമ്​നയുടെ എഡിറ്റോറിയലിലൂടെ ശിവസേന വ്യക്തമാക്കി. മഹാരാഷ്​ട്ര സര്‍ക്കാറിനെ താഴെയിറക്കാമെന്നത് ബി.ജെ.പിയുടെ​ ഒരു സ്വപ്​നമായി തുടരും. കോണ്‍ഗ്രസ്​ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല മഹാരാഷ്​ട്രയെന്ന്​ ബി.ജെ.പി മനസ്സിലാക്കണം. ഇ.ഡി, സി.ബി.ഐ, ഇന്‍കം ടാക്​സ്​ എന്നിവയെ ബി.ജെ.പി തങ്ങളുടെ നിക്ഷിപ്​ത താല്‍പര്യങ്ങള്‍ക്കായി Read More …

ഓടുന്ന ട്രെയിനില്‍ യുവതിയെ കയറിപിടിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

ബെംഗളൂരു: മംഗളൂരുവില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ട്രെയിനില്‍ യാത്ര ചെയ്യവേ ഇയാള്‍ യുവതിയുടെ ശരീരത്തില്‍ നിരന്തരം സ്പര്‍ശിക്കുകയായിരുന്നു. യുവതി സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് മംഗളൂരു റെയില്‍‌വേ പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് Read More …

മത്സ്യബന്ധന വിവാദത്തില്‍ സമഗ്ര അന്വേഷണം വേണം; കെ സുരേന്ദ്രന്‍

കോഴിക്കോട്:മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇടതു-വലതു മുന്നണിയിലെ നേതാക്കന്മാര്‍ക്ക് അഴിമതിയെക്കുറിച്ച്‌ നേരത്തെ വിവരം അറിയാം. രമേശ് ചെന്നിത്തലയ്ക്കും ഇക്കാര്യം അറിയാമായിരുന്നു എന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. പ്രതിപക്ഷം ഇപ്പോള്‍ ഈ കരാറുമായി ബന്ധപ്പെട്ട് ബഹളം വെക്കുന്നതിന് പിന്നില്‍ മറ്റ് എന്തോ ധാരണ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷ Read More …

യാ​ത്ര​ക്കാ​രു​ടെ കു​റ​വ്​; ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​നി​ര​ക്ക് കു​ത്ത​നെ കു​റ​ഞ്ഞു

സു​ഹാ​ര്‍: കു​ത്ത​നെ ഉ​യ​ര്‍​ന്ന യാ​ത്ര​നി​ര​ക്ക് കു​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ നാ​ലു സെ​ക്ട​റി​ലേ​ക്കു​ള്ള യാ​ത്ര​നി​ര​ക്കാ​ണ് പ​കു​തി​യാ​യി കു​റ​ഞ്ഞ​ത്. മ​തി​യാ​യ യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​താ​ണ്​ നി​ര​ക്ക്​ കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. ഒ​മാ​നും ഇ​ന്ത്യ​ക്കു​മി​ട​യി​ലെ എ​യ​ര്‍ ബ​ബ്​​ള്‍ ധാ​ര​ണ ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ പു​നഃ​ക്ര​മീ​ക​രി​ച്ചി​രു​ന്നു. പ്ര​തി​വാ​ര സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്​ സ്വ​കാ​ര്യ ബ​ജ​റ്റ്​ വി​മാ​ന ക​മ്ബ​നി​ക​ളാ​യ ഗോ ​എ​യ​ര്‍, ഇ​ന്‍​ഡി​ഗോ എ​ന്നി​വ​ക്ക്​ ഇ​ന്ത്യ​ന്‍ വ്യോ​മ​യാ​ന Read More …

രാഷ്‌ട്രീയ വിഷയങ്ങളില്‍ രാഹുല്‍ഗാന്ധിക്ക്‌ മറുപടിയില്ല; എ വിജയരാഘവന്‍

രാഷ്ട്രീയ വിഷയങ്ങള്‍ക്ക് മറുപടി പറയാതെ രാഹുല്‍ഗാന്ധി ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. വടക്കന്‍ മുന്നേറ്റ വികസന യാത്രയുടെ ഭാഗമായി പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു വിജയരാഘവന്‍. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മോഡിയുടെ സഹായം തേടുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്നും വിജയരാഘവന്‍ പറഞ്ഞു. പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് കേരളത്തിലെ സര്‍ക്കാരിനെതിരെ Read More …

താന്‍ മത്സരിക്കും; മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുമെന്നും കമല്‍ഹാസന്‍

ചെന്നൈ: വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് കമല്‍ഹാസന്‍. ഏത് മണ്ഡലത്തിലാണ് മത്സരിക്കുകയെന്നത് ഉടന്‍ തീരുമാനിക്കും. മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഒരു സുഹൃത്തെന്ന നിലയിലാണ് താന്‍ പിന്തുണ തേടിയതെന്നും കമല്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും കമല്‍ Read More …

കോഴിക്കോട് കേന്ദ്രീകരിച്ച്‌ മലബാര്‍ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമം -കെ. സുരേന്ദ്രന്‍

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച്‌ മലബാര്‍ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയ യാത്രക്ക് വടകരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ബംഗളൂരുവില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്‍റെ സമ്മേളനത്തിലാണ് സംസ്ഥാന അജണ്ട ശക്തമാക്കാന്‍ തീരുമാനമുണ്ടായതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. എസ്.കെ.എസ്.എസ്.എഫ് നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും Read More …

വിവാഹേതര ബന്ധം; യുവ കബഡി താരത്തെയും അമ്മയെയും തെരുവില്‍ വലിച്ചിഴച്ച ശേഷം വിവസ്ത്രരാക്കി മുടി മുറിച്ചു

വിവാഹേതര ബന്ധം ആരോപിച്ച്‌ പട്ടാപ്പകല്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രൂരമായ ആക്രമണം. പശ്ചിമ ബംഗാളിലെ നോര്‍ത്ത് പര്‍ഗാനയിലായിരുന്നു സംഭവം. യുവ കബഡി താരത്തെയും അമ്മയെയും വീടു കയറി ആക്രമിച്ച്‌ തെരുവില്‍ വലിച്ചിഴച്ച ശേഷം വിവസ്ത്രരാക്കി മുടി മുറിച്ചു. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ് അവിഹിതബന്ധം ആരോപിച്ചു ആക്രമണം അഴിച്ചു വിട്ടത്. ഇരുപത് വയസ്സുകാരിയായ ജില്ലാ കബഡി താരവും അമ്മയുമാണ് Read More …