സ്വര്‍ണ്ണക്കടത്തില്‍ യുഎപിഎ നിലനില്‍ക്കില്ല; എന്‍ഐഎ അപ്പീല്‍ തള്ളി ഹൈക്കോടതി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ തള്ളി ഹൈക്കോടതി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി ഉത്തരവിന് എതിരായ അപ്പീലാണ് തള്ളിയത്. സ്വര്‍ണ്ണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയില്‍ വരില്ല. കസ്റ്റംസ് ആക്ടിന് കീഴില്‍ വരുന്ന കുറ്റമാണ് ഇതെന്നും കോടതി വ്യക്തമാക്കി. യുഎപിഎ സെഷന്‍ 15 നിലനില്‍ക്കുമെന്നായിരുന്നു എന്‍ഐഎയുടെ വാദം. നിലവിലെ ഉത്തരവ് കേസിന്റെ വിചാരണയ്ക്ക് ബാധകമല്ല. ജസ്റ്റിസ് Read More …

സാന്ത്വനസ്പര്‍ശം സഹായം വേഗത്തിലെത്തിക്കണം: കടകംപള്ളിസുരേന്ദ്രന്‍

തിരുവനന്തപുരം: ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കു നല്‍കിയിട്ടുള്ള സഹായങ്ങള്‍ അതിവേഗത്തില്‍ അവരുടെ കൈകളിലെത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേക ജാഗ്രത കാട്ടണമെന്നു സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എസ്.എം.വി. സ്‌കൂളില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിന്റെ സമാപന ചടങ്ങില്‍ ഉദ്യോഗസ്ഥരോടു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ബദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞു കലവറ Read More …

വാളയാര്‍ കേസ്; അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസ് അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി. കേസ് ഏറ്റെടുക്കാന്‍ തയാറാണോയെന്ന് പത്ത് ദിവസത്തിനുളളില്‍ സിബിഐ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. പാലക്കാട് വാളയാറില്‍ രണ്ട് പെണ്‍കുട്ടിളെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ Read More …

ന്യൂനപക്ഷവര്‍ഗീയത പറയുന്നവരോടുള്ള സിപിഎം സമീപനത്തെ പലപ്പോഴും എതിര്‍ത്തിട്ടുണ്ടെന്ന് പി ക കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വിവാദമായ വര്‍ഗീയ പരാമര്‍ശത്തിന് മറുപടിയുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ വേര്‍തിരിവ് എന്തിനാണെന്നും എല്ലാ വര്‍ഗ്ഗീയതയും മോശമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ വികാരത്തെ മുതലെടുത്തുകൊണ്ട് വര്‍ഗ്ഗീയ രാഷ്ട്രീയം പയറ്റുന്നവരോട് വോട്ടിനായി സിപിഐഎം കൂട്ടുകൂടുന്നതിനെ തങ്ങള്‍ പലപ്പോഴും എതിര്‍ത്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങള്‍ക്കുമുന്നില്‍ Read More …

പെട്രോള്‍ വില 100 കടന്നതിന്റെ ഉത്തരവാദിത്വം മുന്‍ സര്‍കാരുകള്‍ക്ക്: നരേന്ദ്ര മോദി

ന്യൂഡെല്‍ഹി:  ഇന്ത്യയില്‍ പെട്രോള്‍ വില 100 കടന്നതിന്റെ ഉത്തരവാദിത്വം മുന്‍ സര്‍കാരുകള്‍ക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടില്‍ ഊര്‍ജ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന ഇറക്കുമതി ആശ്രയത്വം കൂടിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണമെന്നും അല്ലെങ്കില്‍ മധ്യവര്‍ഗം ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ആകെ ആവശ്യമുള്ള പെട്രോളിന്റെ 85 ശതമാനവും ഗ്യാസിന്റെ 53 Read More …

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്: മുഖ്യമന്ത്രി

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങള്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുള്ള പത്ത് എയ്ഡഡ് സ്‌കൂളുകളാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പൂട്ടാന്‍ തീരുമാനിച്ചിരുന്ന നാലു സ്‌കൂളുകളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റെടുത്തത്. എയ്ഡഡ് മേഖലയായാലും സര്‍ക്കാര്‍ മേഖലയായാലും Read More …

പി.സി.ഡബ്ല്യു.എഫ് ഗ്ലോബ് കോണ്‍ 19 ന് തുടങ്ങും

മലപ്പുറം:പൊന്നാനി സ്വദേശികളുടെ ആഗോള സംഘടനയായ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി.സി.ഡബ്ല്യു.എഫ്) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം-ഗ്ലോബ് കോണ്‍-2021 നാളെ ആരംഭിക്കും. ‘ഉണരാം,ഉയരാം,ഒരുമയോടെ… എന്ന പ്രമേയത്തില്‍ സൂം പ്ലാറ്റ് ഫോമില്‍ ഓണ്‍ലൈനായാണ് രണ്ടു ദിവസത്തെ സമ്മേളനം നടക്കുന്നത്.19 ന് ഇന്ത്യന്‍ സമയം വൈകുന്നേരം നാലു മണിക്ക് പത്മശ്രീ അലി മണിക്ക്ഫന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.ലണ്ടനിലെ സ്‌കൂള്‍ ഓഫ് Read More …

പിതാവിന്റെ ഘാതകരോടുള്ള തന്റെ വികാരത്തെ കുറിച്ച്‌ തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി

പിതാവ് രാജീവ് ഗാന്ധിയുടെ ഘാതകരോട് തനിക്ക് പകയോ പ്രതികാരമോ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതുച്ചേരിയിലെ സര്‍ക്കാര്‍ വനിതാ കോളേജിലെ ഒരു വിദ്യാര്‍ഥി ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ‘എല്‍ടിടിഇ താങ്കളുടെ പിതാവിനെ കൊലപ്പെടുത്തി, അവരോടുള്ള താങ്കളുടെ മനോഭാവമെന്താണ് ? ‘ – എന്നായിരുന്നു ചോദ്യം. അച്ഛന്റെ മരണം തനിക്ക് Read More …