ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്വന്തം ആസ്ഥാന മന്ദിരം; ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആസ്ഥാനമന്ദിരമായ ഭക്ഷ്യസുരക്ഷാ ഭവന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ 68 സെന്റ് സ്ഥലത്താണ് 6.915 കോടി രൂപ ഉപയോഗിച്ച്‌ ഭക്ഷ്യസുരക്ഷാ ഭവന്‍ നിര്‍മ്മിച്ചത്. 24,936 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളായാണ് കെട്ടിടം നിര്‍മ്മിച്ചത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കാര്യാലയം, ഡെപ്യുട്ടി Read More …

റദ്ദായ പട്ടികയില്‍ നിയമനം നടത്തുക അസാധ്യം; മന്ത്രി ഐസക്ക്

തിരുവനന്തപുരം : പി എസ് സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സി പി ഒ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞതാണെന്നും റദ്ദായിട്ടുള്ള പട്ടികയില്‍ നിയമനം നടത്തുക അസാധ്യമാണെന്നും മന്ത്രി പറഞ്ഞു. സമരക്കാരുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ല. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 5000 ത്തില്‍ അധികം Read More …

87 സീറ്റിന് മുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 87 സീറ്റിന് മുകളില്‍ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികള്‍ക്ക് സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ അവകാശമാണ് കൂടുതല്‍ സീറ്റെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ് മുന്നണി വിട്ട എല്‍ജെഡിയുടെ സീറ്റുകളെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എവിടെയും കെ മുരളീധരനെ Read More …

‘മത്സ്യമേഖലയെ അമേരിക്കന്‍ കമ്ബനിക്ക് തീറെഴുതുന്നു’- ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാറിനെതിരെ അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീണ്ടും. മത്സ്യമേഖലയെ അമേരിക്കന്‍ കമ്ബനിക്ക് തീറെഴുതുന്നു എന്ന് അദ്ദേഹം ആരോപിച്ചു. ഇ.എം.സി.സി എന്ന ബഹുരാഷ്ട്ര കമ്ബനിയുമായുള്ള കരാറില്‍ അഴിമതിയുണ്ടെന്ന അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫിലും മന്ത്രി സഭയിലും ചര്‍ച്ച നടത്താതെ ഒപ്പിട്ടു. 5000കോടി രൂപയുടെ കരാര്‍ ഞായറാഴ്ചയാണ് ഒപ്പിട്ടത്. കരാറിനു മുമ്ബ് ആഗോള ടെണ്ടര്‍ വിളിച്ചില്ല. ഗൂഢാലോചന നടത്തിയത് Read More …

സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം കരിമഠം കോളനിയില്‍ സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പാലോട് പോലീസാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരി 16ന് രാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ ആറു മാസമായി പ്രതിയായ മുകേഷ് കരിമഠം കോളനിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. അയല്‍ വാസിയായ രാജേഷുമായി സൗഹൃദത്തിലുമായിരുന്നു. സംഭവ ദിവസം പ്രതിയും കുടുംബവും രാജേഷിന്റെ Read More …

കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാക്കി

കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിക്കൊണ്ടു വ്യോമയാന വകുപ്പിന്‍റെ സര്‍ക്കുലര്‍. കുവൈത്ത് മുസാഫിര്‍ പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്നും മുഴുവന്‍ യാത്രക്കാരും സ്വന്തം ചെലവില്‍ രണ്ടു തവണ പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കണമെന്നും വിമാനക്കമ്ബനികള്‍ക്കുള്ള സര്‍ക്കുലറില്‍ പറയുന്നു. കുവൈത്ത് വ്യോമയാന വകുപ്പ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ഈ മാസം 21 മുതല്‍ കുവൈത്തിലെത്തുന്ന Read More …

ഗല്‍വാനില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച്‌ ചൈന; പേരുവിവരങ്ങള്‍പുറത്തുവിട്ടു

കാശ്മീര്‍:ഗല്‍വാന്‍ താഴ്വരയില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച്‌ ചൈന. നാല് സൈനികരാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചതെന്നാണ് ചൈന സ്ഥിരീകരിച്ചിരിക്കുന്നത്. അതോടൊപ്പം ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടു. ആദ്യമായിട്ടാണ് ഗാല്‍വാനില്‍ സൈനികര്‍ മരിച്ചുവെന്ന് ചൈന സമ്മതിക്കുന്നത്. സൈനികര്‍ക്ക് ചൈന മരണാനന്തര പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഏറ്റുമുട്ടലില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നു റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് നേരത്തെ റിപ്പോര്‍ട്ട് Read More …

കനറ ബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ജീവനക്കാരന്‍ ഒളിവില്‍

പത്തനംതിട്ട:  കനറ ബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ ജീവനക്കാരനായി ലുക് ഔട് നോടീസ് ഇറക്കി പൊലീസ്. പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗീസാണ് തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച്‌ കനറ ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. ആരോപണ വിധേയനായ വിജീഷ് വര്‍ഗീസ് സംഭവശേഷം ഒളിവിലാണ്. ഒളിവില്‍പ്പോയ വിജീഷിനായി പൊലീസ് ലുക് ഔട് നോടീസ് Read More …