ഒമാനില്‍ കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു
ഒമാനില്‍ കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു. പരപ്പനങ്ങാടി സ്വദേശി പാലശ്ശേരി അബ്ദുല്ല കോയ (65) ആണ് മരണപ്പെട്ടത്. സൊഹാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂത്രാശയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അതേസമയം ഒമാനില്‍ ഏഴുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. 164 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. Read More …
