ട്രാന്‍സ്ജന്‍ഡര്‍ സംരംഭക സജ്നയ്ക്ക് സഹായവും സുരക്ഷയും ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി

കൊച്ചി: എറണാകുളത്ത് കോവിഡ് കാലത്ത് ഉപജീവനത്തിനായി ബിരിയാണി വില്‍പ്പന ആരംഭിച്ച ട്രാന്‍സ്ജന്‍ഡര്‍ സംരംഭക സജ്നയെ ആക്രമിച്ച കേസില്‍ പ്രതികണവുമായി ആരോഗ്യമന്ത്രി. സജ്നയ്ക്ക് എതിരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്നും സജ്നയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സജ്നയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ പൊലീസും സുരക്ഷ ഉറപ്പുവരുത്തണം. Read More …

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിന് സ്‌റ്റേ: നടപടി വിദ്യാര്‍ഥികളുടെ ഹരജിയില്‍

എറണാകുളം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദൂര,സ്വകാര്യ വിദ്യാഭ്യാസം സ്വകാര്യ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കാനുള്ള വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിന്മേലാണ് നടപടി. കോഴ്‌സും സ്ഥാപനവും തിരഞ്ഞെടുക്കാനുള്ള ലംഘനമാണ് വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏത് കോഴ്‌സ് പഠിക്കണമെന്നും എവിടെ പഠിക്കണമെന്നും തീരുമാനിക്കേണ്ടത് വിദ്യാര്‍ഥികളാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ ഓര്‍ഡിനന്‍സ് Read More …

ഉംറ പുനഃരാരംഭം; രണ്ടാംഘട്ടത്തില്‍ 250,000 തീര്‍ത്ഥാടകര്‍ക്ക് അനുമതി

മക്ക: കൊവിഡ് പ്രതിസന്ധിക്കിടെ ശക്തമായ ആരോഗ്യ മുന്‍കരുതലുമായി പുനഃരാരംഭിച്ച ഉംറ തീര്‍ത്ഥാടനത്തിന്റെ രണ്ടാം ഘട്ടത്തില്‍ 250,000 തീര്ഥാടകര്‍ക്കായിരിക്കും അനുമതി നല്‍കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പതിനെട്ടാം തിയ്യതി മുതല്‍ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിലും സഊദിക്കകത്തുള്ള സ്വദേശി വിദേശി തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് അനുമതി. ഒക്‌ടോബര്‍ നാലിന് പുനഃരാരംഭിച്ച ഉംറ തീര്‍ത്ഥാടനം ദിവസങ്ങള്‍ പിന്നിടുമ്ബോഴും ശക്തമായ ആരോഗ്യ മുന്‍കരുതല്‍ ഫലമായി തീര്ഥാടകരില്‍ Read More …

കൊറോണ ചട്ടം ലംഘിച്ച്‌ വിവാഹം ; തിരുവല്ലയില്‍ വധൂവരന്മാരുടെ മാതാപിതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു

തിരുവല്ല : തിരുവല്ലയില്‍ കൊറോണ ചട്ടങ്ങള്‍ ലംഘിച്ച്‌ വിവാഹ ചടങ്ങ് നടത്തിയ സംഭവത്തില്‍ വധീവരന്മാരുടെ മാതാപിതാക്കളടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം തിരുവല്ല പോലീസാണ് ദുരന്ത നിവാരണ നിയമപ്രകാരം കേസെടുത്തത്. വധൂ വരന്മാരുടെ മാതാപിതാക്കള്‍ക്കള്‍ക്കെതിരെയും വിവാഹ ചടങ്ങ് നടന്ന നക്ഷത്ര ഹോട്ടല്‍ ഉടമയ്ക്ക് എതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവല്ല നഗര മധ്യത്തിലെ പ്രമുഖ Read More …

ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മുപ്പത്തിയേഴുകാരി അറസ്റ്റില്‍

നാഗ്പുര്‍: ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ മുപ്പത്തിയേഴുകാരി അറസ്റ്റിലായി. അറസ്റ്റിലായത് മഹാരാഷ്ട്ര നാഗ്പുര്‍ സ്വദേശി ദേവിക ലോഖണ്ഡെ എന്ന യുവതിയാണ്. അറസ്റ്റിലായവരില്‍ ക്വട്ടേഷന്‍ നല്‍കാന്‍ സഹായിച്ച സുഹൃത്തും അയല്‍വാസിയുമായ ചന്ദന്‍ നട്ടുജി ദിയേവര്‍ (28) എന്ന യുവാവും ഉള്‍പ്പെടുന്നു. വാടകക്കൊലയാളിയായ സുനില്‍ മാളവ്യ (26) എന്നയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ദേവികയുടെ Read More …

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

കൊച്ചി : നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 531 ഗ്രാം ​സ്വ​ര്‍​ണം എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പിടിച്ചെടുത്തു. ഇ​ന്നു പു​ല​ര്‍​ച്ചെ 1.10ന് ​നെ​ടു​മ്ബാ​ശേ​രി​യി​ലെ​ത്തി​യ ഷാ​ര്‍​ജ​യി​ല്‍​നി​ന്നു​ള്ള എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് മൊ​യ്തീ​നെയാണ് സ്വര്‍ണവുമായി പിടികൂടിയത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ കാ​രി​യ​ര്‍ ആ​ണെ​ന്ന സം​ശ​യത്തിലാണ് Read More …

ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, വൈദ്യനായ പുരോഹിതനെതിരെ കേസെടുത്തു

കോട്ടയം:​ പരിശോധന അതിരുവിട്ടു. പരമ്ബരാഗത ചികിത്സ നടത്തുന്ന വൈദ്യനായ പുരോഹിതനെതിരെ കേസായി. അടിമാലിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഫാ. റജി പാലക്കാടനെതിരെയാണ് അടിമാലി പൊലീസ് കേസ് എടുത്തിട്ടുള്ളത്. ചികിത്സയ്ക്കായി എത്തിയ ഇരുപത്തിരണ്ടുകാരിയെ പുരോഹിതന്‍ പീഡിപ്പിച്ചതായാണ് പരാതി. ഫാ.​ ​പാ​ല​ക്കാ​ട​ന്‍​ അടിമാലിയില്‍ വര്‍ഷങ്ങളായി ​ആ​യു​ര്‍​വേ​ദ​ ​ആ​ശു​പ​ത്രി​ ​ന​ട​ത്തി​ ​വരികയായിരുന്നു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ​ 22​ Read More …

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷനും ഉത്സവബത്തയും

ഉത്സവ- പുതുവത്സര സീസണിന് മുന്നോടിയായി രാജ്യത്തെ വിപണികള്‍ സജ്ജീവമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ധനമന്ത്രാലയം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷന്‍(എല്‍ടിസി) ഇനത്തില്‍ ഒറ്റത്തവണ ക്യാഷ് വൗച്ചര്‍ സ്‌കീമും 10,000 രൂപ ഉത്സവബത്തയും പ്രഖ്യാപിച്ചു. ചില ചെലവുകള്‍ മുന്‍കൂട്ടി ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ Read More …