ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ നമ്മെ നയിക്കട്ടേ; മഹാത്മാവിനെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. 151ാം ജയന്തി ദിനമാണിന്ന്. “ഗാന്ധി ജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിനെ നാം പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും ശ്രേഷ്ഠമായ ചിന്തകളില്‍നിന്നും ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ട്. സമൃദ്ധിയും അനുകമ്ബയും നിറഞ്ഞ ഒരു ഇന്ത്യ Read More …

സം​സ്ഥാ​ന​ത്താ​കെ നി​രോ​ധ​നാ​ജ്ഞ ഇ​ല്ലെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ സം​സ്ഥാ​ന​ത്താ​കെ ഇ​ല്ലെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍. ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യം നോ​ക്കി ക​ള​ക്ട​ര്‍​മാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഇ​ള​വി​ലും ക​ള​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ല്‍ ആ​ള്‍​ക്കൂ​ട്ട നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. Read More …

താന്‍ സ്വപ്നയില്‍ നിന്നും ഫോണ്‍ വാങ്ങിയിട്ടില്ല, ആരോപണം നിഷേധിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പാടെ നിഷേധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ആരില്‍ നിന്നും ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാ​ശ് കൊ​ടു​ത്ത് വാ​ങ്ങി​യ ഫോ​ണാ​ണ് കൈ​യി​ലു​ള്ള​തെ​ന്നും ആ​രോ​പ​ണ​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. സര്‍ക്കാരിനെതിരായ സമരം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ Read More …

വിവാഹിതയുമായി അവിഹിത ബന്ധം; ഭര്‍ത്താവ് ക്രൂരമായി തല്ലിച്ചതച്ച മുപ്പത്തിയഞ്ചുകാരന്‍ മരിച്ചു

ബറേലി: വിവാഹിതയുമായി അവിഹിത ബന്ധം ആരോപിച്ച്‌ ക്രൂരമായി തല്ലിച്ചതച്ച മുപ്പത്തിയഞ്ചുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരനെ വിവസ്ത്രനാക്കി യുവതിയുടെ ഭര്‍ത്താവ് വീഡിയോ ചിത്രീകരിക്കുകയും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്തു സംഭവവുമായി ബന്ധപ്പെട്ട് ദമ്ബതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സമീപപ്രദേശത്തുള്ള തൊഴിലാളിയായ അക്രം ഹുസൈന്‍ എന്നയാള്‍ അന്നേദിവസം Read More …

ഒരു അനീതിക്കു മുന്നിലും കീഴടങ്ങില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോകത്തിലെ ആരെയും ഭയപ്പെടുകയില്ലെന്നും ഒരു അനീതിക്കു മുന്നിലും കീഴടങ്ങില്ലെന്നും രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ ഹാത്രസിലേക്ക് മാര്‍ച്ച്‌ നടത്തുന്നതിനിടെ അറസ്റ്റിലായതിനു പറകെയാണ് രാഹുല്‍ ഗാന്ധി ഗാന്ധിജയന്തി ദിനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ലോകത്തിലെ ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഒരു തരത്തിലുള്ള അനീതിക്കും ഞാന്‍ കീഴടങ്ങില്ല. സത്യത്തിന്റെ ശക്തിയാല്‍ ഞാന്‍ നുണകളെ പരാജയപ്പെടുത്തും, അസത്യത്തിനെതിരെ പോരാടുമ്ബോള്‍ എല്ലാ പോരാട്ടങ്ങളെയും Read More …

വയനാട്ടില്‍ ഒരു കൊവിഡ് മരണം കൂടി

വയനാട് ജില്ലയില്‍ കൊവിഡ് ചികിത്സയിലിരിക്കെ ഒരാള്‍ കൂടി മരിച്ചു. കല്‍പ്പറ്റ പുളിയാര്‍മല ആദിത്യ വീട്ടില്‍ സദാനന്ദന്‍ (82) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സെപ്റ്റംബര്‍ 22നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ വയനാട്ടില്‍ കൊവിഡ് വ്യാപനം താരതമ്യേന കുറവാണ്. ഇന്നലെ 143 പേര്‍ക്കാണ് ജില്ലയില്‍ Read More …

ചെന്നിത്തലക്ക് സ്വപ്ന ഐഫോണ്‍ നല്‍കിയെന്ന് യൂണിടാക് എം.ഡി

കൊച്ചി: സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം അഞ്ച് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്ന് വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ വീടുകള്‍ പണിയാന്‍ കരാര്‍ ഏറ്റെടുത്ത യൂനിടാക് ഹൈകോടതിയില്‍. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നല്‍കിയെന്നും സി.ബി.ഐ.അന്വേഷണത്തിനെതിരെ യൂനിടാക് നല്‍കിയ Read More …

100 ദിവസം കൊണ്ട് അരലക്ഷം തൊഴില്‍ അവസരങ്ങള്‍

കോവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാനായി പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. 100 ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് തീരുമാനം. ഒഴിവുകള്‍ മുഴുവന്‍ അടിയന്തരമായി പി.എസ്.സിക്ക് റിപോര്‍ട്ട് ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 1000 ആളുകള്‍ക്ക് അഞ്ച് എന്ന തോതില്‍ കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കാനായി ലോക്ക്ഡൗണിന്‌ മുമ്ബ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കോവിഡ് തകര്‍ത്തു. ഈ Read More …