ആശുപത്രിയില്‍ ചികില്‍ത്സാ നിഷേധത്തെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം; യുവതിയുടെ ആരോ​ഗ്യനിലയില്‍ പുരോ​ഗതി

കോഴിക്കോട്: ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച, യുവതിയുടെ ആരോ​ഗ്യ നിലയില്‍ പുരോ​ഗതി. യുവതിയെ ഐസിയുവില്‍ നിന്ന് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്. കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന്, കഴിഞ്ഞ ദിവസമാണ് കിഴിശ്ശേരി സ്വദേശിനി സഹലയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് Read More …

ഒരു മുരളീധരന്‍ പോയാല്‍ ആയിരം മുരളീധരന്‍മാര്‍ വേറെ വരും; കെ മുരളീധരന്‍

കോഴിക്കോട്: പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫില്‍ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് കെ മുരളീധരന്‍. നിരവധി നേതാക്കള്‍ കോണ്‍​ഗ്രസിലുണ്ടെന്നും ഒരു മുരളീധരന്‍ പോയാല്‍ ആയിരം മുരളീധരന്‍മാര്‍ വേറെ വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ സമിതി അധ്യക്ഷന്‍ എന്നത് അത്ര വലിയ സ്ഥാനമൊന്നുമല്ല. ഒരു പദവി വെറുതെ അലങ്കാരമായി കൊണ്ടുനടക്കാന്‍ താല്പര്യമില്ല. ഒരു മുരളീധരന്‍ Read More …

മൊറ​ട്ടോറിയം: തീരുമാനമറിയിക്കാന്‍ കേന്ദ്രത്തിന്​ ഒരാഴ്​ച കൂടി നീട്ടിനല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: വായ്​പ മൊറ​ട്ടോറിയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാറിന്​ ഒരാഴ്​ചത്തെ സമയം കൂടി അനവുവദിച്ച്‌​ സുപ്രീംകോടതി. ഒക്​ടോബര്‍ അഞ്ചിനകം കേന്ദ്രസര്‍ക്കാര്‍ മൊറ​ട്ടോറിയം പ്ലാന്‍ സമര്‍പ്പിക്കണമെന്ന്​ സുപ്രീംകോടതി അറിയിച്ചു. മൊറ​​ട്ടോറിയം ദീര്‍ഘിപ്പിക്കുന്നത്​ സംബന്ധിച്ച്‌​ കേന്ദ്രസര്‍ക്കാറും ആര്‍.ബി.ഐയും ചേര്‍ന്ന്​ സെപ്​ററംബര്‍ 28നകം തീരുമാനമെടുക്കണമെന്ന്​ സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കല്‍ അന്തിമഘട്ടത്തിലാണെന്നും വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ കുറച്ച്‌ സമയം കൂടി ആവശ്യമാണെന്നും Read More …

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് നിര്‍ത്തിവച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ നടത്തിവന്ന പ്രത്യക്ഷ സമരങ്ങള്‍ യുഡിഎഫ് നിര്‍ത്തിവച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സര്‍ക്കാരിനെതിരെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിച്ചു. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം Read More …

സുരക്ഷ ആവശ്യമില്ല; പൊലീസുകാരെ സുരേന്ദ്രന്‍ തിരിച്ചയച്ചു

സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയോ​ഗിച്ച പൊലീസുകാരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തിരിച്ചയച്ചു. കേരള പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്ക് രേഖാമൂലം എഴുതി നല്‍കിയാണ് തിരിച്ചയച്ചത്. ഇന്റലിജന്‍സ് നിര്‍ദ്ദേശപ്രകാരം കോഴിക്കോട് റൂറല്‍ പോലീസാണ് കെ സുരേന്ദ്രന്‍്റെ സുരക്ഷക്ക് രണ്ട് ഗണ്‍മാന്മാരെ അനുവദിച്ചത്. സുരക്ഷാ ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. Read More …

എപി അബ്ദുള്ളക്കുട്ടി ബിജെപി ഉപാധ്യക്ഷ പദവിയ്ക്ക് യോഗ്യനെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനാക്കിയതില്‍ ഭിന്നതയില്ലെന്ന്കേരളത്തിലെ നേതാക്കള്‍. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തീരുമാനമെന്ന് കെസുരേന്ദ്രനും ന്യൂപക്ഷങ്ങളിലേക്കുള്ള പാലമാണ് അബ്ദുള്ളക്കുട്ടിയെന്ന് എംടി രമേശും പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിമാറാന്‍ തയ്യാറുള്ളവരെ ലക്ഷ്യംവച്ചുള്ള നീക്കമാണ്അബ്ദുള്ളക്കുട്ടിയുടെ നിയമനത്തിലൂടെ കേന്ദ്ര നേതൃത്വം നടത്തിയത്. കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ അവഗണിച്ച്‌ അബ്ദുള്ളക്കുട്ടിയെദേശീയ നേതൃത്വത്തിലേക്ക് Read More …

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പിഡിപ്പിക്കാന്‍ ശ്രമം: അധ്യാപകന്‍ അറസ്റ്റില്‍

ബറേലി: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പിഡിപ്പിക്കാന്‍ ശ്രമിക്കുകയും ഫോട്ടോകള്‍ പകര്‍ത്തുകയും അനുചിതമായ രീതിയില്‍ സ്പര്‍ശിക്കുന്ന തരത്തില്‍ സെല്‍ഫി പകര്‍ത്തുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. ബറേലിയിലെ ഒരു പ്രൈമറിസ്‌കൂളിലാണ് സംഭവം. യൂണിഫോം ശേഖരിക്കുന്നതിനായി പ്രധാന അധ്യാപകന്‍ കുട്ടിയെയും സഹോദരനെയും സ്‌കൂളിലേക്ക് വിളിക്കുകയായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അധ്യാപകന്‍ ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് പെണ്‍കുട്ടിയെ Read More …

കൊവിഡിനെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കും: നരേന്ദ്ര മോദി

കൊവിഡ് മഹാമാരിയെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വാക്സിന്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ലോക ജനതയുടെ നന്മയ്ക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്‌ട്രസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം എന്ന നിലയില്‍, ഇന്ന് ആഗോള സമൂഹത്തിന് ഒരു ഉറപ്പ് കൂടി നല്‍കാന്‍ ഞാന്‍ Read More …