കാര്‍ഷിക ബില്‍: എന്‍.ഡി.എയില്‍ ഭിന്നത

ന്യുദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ എന്‍.ഡി.എ.യില്‍ ഭിന്നത രൂക്ഷമാകുന്നു. ഘടകകക്ഷിയായ ശിരോമണി അകാലി ദള്‍ ബില്ലിനെതിരെ രംഗത്തു വന്നു. രാജ്യസഭയില്‍ തിങ്കളാഴ്ച ബില്ലിന്മേല്‍ നടക്കുന്ന വോട്ടെടുപ്പില്‍ എതിര്‍വോട്ട് ചെയ്യാന്‍ എം.പി.മാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കി. ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ അകാലിദള്‍ എം.പി. സുഖ്ബീര്‍ സിംഗ് ബാദല്‍ ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു.കര്‍ഷകരുടെ ആശങ്കള്‍ Read More …

തോര്‍ത്ത്‌ ചലഞ്ചുമായി വി.ടി.ബല്‍റാം

തിരുവനന്തപുരം- മന്ത്രി കെ.ടി.ജലീലിനെ പരിഹസിച്ച് തോര്‍ത്ത് ചലഞ്ചുമായി വി.ടി.ബല്‍റാം എം.എല്‍.എ. എന്‍.ഐ.എ ഓഫിസില്‍ രാവിലെ അറുമണിക്ക് വിശദീകരണം എത്താന്‍ മന്ത്രി ജലീല്‍ എത്തിയതിനെ പരിഹസിച്ചാണ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.സ്ഥിരമായി വിശദീകരണം നല്‍കാന്‍ ഓരോരോ ഓഫീസുകളില്‍ പോകേണ്ടി വരുന്ന മന്ത്രിക്ക് തലയിലിടാന്‍ തോത്ത് മുണ്ട് വാങ്ങാന്‍ സഹായിച്ചാലോ എന്നാണ് ബല്‍റാം ചോദിക്കുന്നത്. എന്റെ വക 25 എന്നും Read More …

റഷ്യയുടെ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലും പരീക്ഷിക്കും

ന്യുദല്‍ഹി: റഷ്യ വികസിപ്പിക്കുന്ന സ്ഫുട്‌നിക്-5 കോവിഡ് വാക്്‌സിന് ഇന്ത്യയിലും പരീക്ഷണം നടത്തും. ഇതുസംബന്ധിച്ച് റഷ്യന്‍ കമ്പനിയും ഇന്തയിലെ ഡോ.റെഡ്ഡി ലബോറട്ടറിയുമാണ് ധാരണയില്‍ എത്തിയത്. ഇന്ത്യയില്‍ പരീക്ഷണം നടത്താനും അന്തിമഅനുമതി ലഭിച്ചാല്‍ പത്തുകോടി ഡോസ് മരുന്ന് വിതരണം ചെയ്യാനുമാണ് കരാര്‍. നിലവില്‍ ഈ മരുന്നിന്റെ പരീക്ഷണം റഷ്യയില്‍ അന്തിമഘട്ടത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ മരുന്നു വിതരണം തുടങ്ങാനാകുമെന്നാണ് Read More …

തൃത്താല കോളേജില്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം

പാലക്കാട്-തൃത്താല ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 23ന് വൈകീട്ട് നാലിനകം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ജീവിക്കാം പ്രകൃതിയെ നോവിക്കാതെ:ഓയിസ്‌ക ഇന്റര്‍നാഷണല്‍ കര്‍മ്മരംഗത്ത്

മലപ്പുറം-ലോക ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ഓയിസ്‌ക ഇന്റര്‍നാഷണല്‍ മലപ്പുറം ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജീവിക്കാം പ്രകൃതിയെ നോവിക്കാതെ എന്ന മുദ്രവാഖ്യവുമായി പരിപാടി സംഘടിപ്പിച്ചു. മലയാള യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടന്ന ചടങ്ങ് മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അനില്‍ വള്ളത്തോളിന് ഓയിസ്‌ക ഇന്റര്‍നാഷണല്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.കെ.അബ്ദുല്‍ റസാഖ് ഹാജി ഫല വൃക്ഷ തൈ ( Read More …

കുറ്റിപ്പുറത്ത് വന്‍ കുഴല്‍പണ വേട്ട

മലപ്പുറം: കുറ്റിപ്പുറത്തിനടുത്ത് തവനൂരില്‍ രണ്ടു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. നാഗ്പൂരില്‍ നിന്ന് തവനൂരിലേക്ക് അരിയുമായി വന്ന ലോറിയില്‍ നിന്നാണ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പണം പിടികൂടിയത്. ലോറി ഡ്രൈവര്‍ പൊന്നാനി സ്വദേശി വൈശാഖിനെ കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് ചാലിശ്ശേരി സ്വദേശിയായ അടക്ക വ്യാപാരിക്കാണ് പണം കൊണ്ടുവന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോറിയില്‍ നിര്‍മിച്ച പ്രത്യേക Read More …

ഡോ. ജഅ്ഫര്‍ ഹുദവിക്ക് മലേഷ്യയില്‍ അസി.പ്രൊഫസറായി നിയമനം

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി ഡോ. ജഅ്ഫര്‍ ഹുദവി പുവ്വത്താണിക്ക് പ്രമുഖ രാജ്യാന്തര ഇസ്ലാമിക സര്‍വകലാശാലയായ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി മലേഷ്യ (ഐ.ഐ.യു.എം)യില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം.ഐ.ഐ.യു.എമ്മിലെ കുല്ലിയ്യ ഓഫ് എജ്യുക്കേഷനിലാണ് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചത്.ദാറുല്‍ഹുദാ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു റാങ്കോടെഹുദവി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഐ.ഐ.യു.എം എജ്യൂക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്നു Read More …

നിര്‍മ്മാണമേഖലയില്‍ നിര്‍മ്മിതബുദ്ധി: മുന്‍കൈയുമായി ഐ.ഐ.ഐ.സി

തിരുവനന്തപുരം: റോബോട്ടുകളും ഡ്രോണുകളും നിര്‍മ്മിതബുദ്ധിയുമൊക്കെ റോഡും പാലവും കെട്ടിടങ്ങളും പണിയാന്‍ ഉപയോഗിക്കുന്ന നിലയിലേക്കു കേരളത്തിലെ നിര്‍മ്മാണരംഗത്തെ ഉയര്‍ത്താന്‍ കൊല്ലം ചവറയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ആന്‍ഡ് കണ്‍സ്റ്റ്രക്ഷന്‍ (ഐ.ഐ.ഐ.സി.) മുന്‍കൈ എടുക്കുന്നു.നിര്‍മ്മാണങ്ങളുടെയും വികസനപദ്ധതികളുടെയും ആസൂത്രണം, രൂപകല്പന, നിര്‍മ്മാണഘട്ടങ്ങള്‍, നിര്‍മ്മാണസാമഗ്രികളുടെ ഉത്പാദനം, മേല്‍നോട്ടം, സൗകര്യപരിപാലനം തുടങ്ങിയ മേഖലകളിലൊക്കെ മേല്പറഞ്ഞ സാങ്കേതികവിദ്യകള്‍ക്കു വലിയ പ്രാധാന്യമാണുള്ളത്. ഇത് നിര്‍മ്മാണരംഗത്തു Read More …