ജൂവലറികള്‍ ഇന്നു മുതല്‍ തുറക്കും
സംസ്ഥാനത്തെ ജൂവലറികള്‍ ഇന്നു മുതല്‍ തുറക്കും. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഒന്നര മാസത്തിലധികമായി ഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് സ്വര്‍ണ വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. നികുതി ഇനത്തില്‍ സര്‍ക്കാരിനും കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച്, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയായിരിക്കും ഷോപ്പുകള്‍ തുറക്കുക. ഷോറൂമുകള്‍ അമുവിമുക്തമാക്കുകയും ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യും. Read More …
