സൗദിയില്‍​ ആശ്വാസ ദിനം; ഒറ്റദിവസം സുഖം പ്രാപിച്ചത്​ 2520 പേര്‍

റിയാദ്​: സൗദി അറേബ്യയില്‍ ആശ്വാസ ദിനമാണിന്ന്​. ഒറ്റദിവസം കൊണ്ട്​ സുഖം പ്രാപിച്ചത്​ 2520 പേര്‍. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ പകുതിയില്‍ കൂടുതലായി. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങുകയും രോഗമുക്തരാകുന്നവരുടെ എണ്ണം ഉയരുകയും ചെയ്യുന്ന ദിനങ്ങളാണ്​ ഇനി വരാനിരിക്കുന്ന​െതന്ന്​ ആരോഗ്യമന്ത്രാലയം കഴിഞ്ഞയാഴ്​ച പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ച്‌​ തുടങ്ങിയിരിക്കുന്നു. ചൊവ്വാഴ്​ച പുതുതായി 1911 പേര്‍ക്കാണ്​​ കോവിഡ്​ സ്ഥിരീകരിച്ചത്​. Read More …

കേരള സര്‍വകലാശാല ബിരുദ പരീക്ഷകള്‍ മേയ് 21 മുതല്‍ ആരംഭിക്കും

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ കേരള സര്‍വകലാശാല ബിരുദ പരീക്ഷകള്‍ മേയ് 21 മുതല്‍ ആരംഭിക്കു. പരീക്ഷാ നടത്തിപ്പിനായി കൂടുതല്‍ സബ്സെന്ററുകള്‍ തുടങ്ങാന്‍ സര്‍വകലാശാല തീരുമാനിച്ചു. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകളും ചോയസ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം ആറാം സെമസറ്റര്‍ പരീക്ഷകളും 21 നു തുടങ്ങും. വിദൂര വിദ്യാഭ്യാസം അഞ്ചും ആറൂം സെമസ്റ്റര്‍ ബിരുദ Read More …

സംസ്ഥാനത്ത് മദ്യത്തിന് വില കൂടിയേക്കും; ബാറുകളില്‍ നിന്ന് കുപ്പി വില്‍പ്പനയും ആലോചനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ തുറക്കുമ്ബോള്‍ വില കൂട്ടിയേക്കാമെന്ന് സൂചന. നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചനയുള്ളതിനാലാണ് വിലയില്‍ വര്‍ധനവുണ്ടാവുക. മദ്യത്തിന് നികുതി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭായോഗം ബുധനാഴ്ച തീരുമാനമെടുക്കും. വിലകൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞതിന് 10 ശതമാനവും നികുതി വര്‍ധനയ്ക്കാണ് ശുപാര്‍ശയുള്ളത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് 50 രൂപ വരെ വില വര്‍ധിച്ചേക്കും. Read More …

കോവിഡ് ലക്ഷണം ; തിങ്കളാഴ്ച എത്തിയ പ്രവാസികളില്‍ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: തിങ്കളാഴ്ച രാത്രി കേരളത്തിലെത്തിയ പ്രവാസികളില്‍ ആറുപേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കാണപ്പെട്ടു . അതേത്തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ബഹറിനില്‍ നിന്നും കരിപ്പൂരെത്തിയ നാലുപേര്‍ക്കും ദുബായില്‍നിന്ന് നെടുമ്ബാശ്ശേരി എത്തിയ രണ്ടുപേര്‍ക്കുമാണ് രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടത്. കരിപ്പൂരില്‍ ഇറങ്ങിയവരില്‍ രോഗലകഷണമുണ്ടായിരുന്ന നാലുപേരെയും മറ്റു യാത്രികര്‍ക്കൊപ്പം പ്രവേശിപ്പിക്കാതെ റണ്‍ വേയില്‍ ആംബുലന്‍സ്‌ എത്തിച്ച്‌ നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് Read More …

റേഷന്‍ വിതരണം: ബയോമെട്രിക് സംവിധാനം പുനരാരംഭിക്കുന്നു

തിരുവനന്തപുരം: റേഷന്‍ വിതരണത്തിന് ബയോമെട്രിക് സംവിധാനം പുനരാരംഭിക്കുന്നു. മേയ് മാസത്തെ റേഷന്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിച്ചുകൊണ്ടുളള ബയോ മെട്രിക് സംവിധാനം മുഖേന ആയിരിക്കും വിതരണം ചെയ്യുക. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേക പ്രകാരം ഇടപാടുകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഇത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് റേഷന്‍ വിതരണത്തിനുള്ള ബയോമെട്രിക് സംവിധാനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നത്. ഇ-പോസ് മെഷീനില്‍ വിരല്‍ Read More …

മുഖ്യമന്ത്രിയുടെ മുഖം മിനുക്കലിന് ഖജനാവില്‍ നിന്നും ഒഴുകുന്നത് കോടികള്‍; മുല്ലപ്പള്ളി

തിരുവനന്തപുരം: വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു മലയാളികള്‍ കേരളത്തിലേക്കു വരാനാകാതെ നരകയാതന അനുഭവിക്കുമ്ബോള്‍ ഖജനാവില്‍ നിന്നു കോടികളാണ് മുഖ്യമന്ത്രിയുടെ മുഖംമിനുക്കലിന് വിനിയോഗിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിനും സോഷ്യല്‍ മീഡിയ പ്രചാരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകിക്കയറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയോട് അനുബന്ധിച്ച്‌ വിദേശ പിആര്‍ Read More …

വീടിന്റെ ടെറസ്സില്‍ ചാരായം വാറ്റ്; 2 പേര്‍ അറസ്റ്റില്‍

പുല്ലാട് ; വീടിന്റെ ടെറസ്സില്‍ ചാരായം വാറ്റിയതിനു വീട്ടുടമ ഉള്‍പ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്ബനാട് ചേന്നമല ഓലിക്കല്‍ വീടിന്റെ മുകളില്‍ വാറ്റുമ്ബോള്‍ വീട്ടുടമ അനില്‍കുമാര്‍ (42), സഹായി തമിഴ്നാട് തിരുവിഴൈകോട് സ്വദേശി ചിത്രാസ് (30) എന്നിവരെയാണ് ഇന്നലെ 11.30ന് പിടികൂടിയത്. ഇവരില്‍ നിന്ന് ഒന്നര ലീറ്റര്‍ ചാരായവും 10 ലീറ്റര്‍ കോടയും Read More …

സൗദിയില്‍ കൊവിഡ് ബാധിച്ച്‌ രണ്ട് മലയാളികള്‍ കൂടി മരിച്ചു

റിയാദ്: സൗദിയില്‍ കൊവിഡ് 19 ബാധിച്ച്‌ രണ്ട് മലയാളികള്‍ കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53), തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്ബുള്ളി ബാലന്‍ ഭാസി (60) എന്നിവരാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്ബ് ഇരുവരെയും കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം സെന്‍ട്രല്‍ Read More …