സാലറി കട്ടില്‍ നിയമ നിര്‍മ്മാണം നടത്താന്‍ അധികാരം ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എറണാകുളം: ശമ്ബളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതിയില്‍ വാദം തുടങ്ങി. ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്കെതിരെ ശക്തമായ മറുവാദം ഉന്നയിച്ച അഡ്വക്കേറ്റ് ജനറല്‍ കോടതി ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്നും നിലപാടെടുത്തു. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടോ എന്ന്‌ കോടതി ചോദിച്ചു. നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്ന് അഡ്വക്കേറ്റ് Read More …

പ്രവാസികളുടെ മടക്കം ; ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമെന്ന് കളക്ടര്‍ പി ബി നൂഹ്

പത്തനംതിട്ട : ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റീനില്‍ പാര്‍പ്പിക്കുന്നതിന് ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു . ജില്ലയിലെ ആറു താലൂക്കുകളിലായി 109 കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട് . കൊവിഡ് കെയര്‍ സെന്ററുകളുടെ സുഗമമായ നടത്തിപ്പിനായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെ നിയോഗിച്ച്‌ Read More …

പ്രവാസികളെ വിമാനത്താവളങ്ങളില്‍ പരിശോധിക്കും : മന്ത്രി എ സി മൊയ്തീന്‍

വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ വിമാനത്താവളങ്ങളില്‍ തന്നെ പരിശോധിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. മുന്‍ഗണന അനുസരിച്ചാണ് പ്രവാസികളെ തിരികെയെത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഏകോപിപ്പിക്കാനായി അധ്യാപകരുടെ സേവനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് Read More …

കോണ്‍ഗ്രസ് ഭരിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ ഇനി മുതല്‍ മദ്യം വീട്ടിലെത്തും; നാളെ മുതല്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കും

റായ്പൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ഛത്തീസ്ഗഡിലും നാളെ മുതല്‍ മദ്യം വീട്ടിലേത്തും. മദ്യം ഹോം ഡെലിവറി മദ്യം വില്‍പ്പന നടത്താന്‍ തീരുമാനമായി. മദ്യവില്‍പ്പന ശാലകളില്‍ തിരക്ക് വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്തെ ഗ്രീന്‍ സോണ്‍ മേഖലകളില്‍ ആകും മദ്യം ഹോം ഡെലിവറിയായി എത്തിക്കുക. ഒരാള്‍ക്ക് ഒരുസമയം അഞ്ചു ലിറ്റര്‍ മദ്യം ഓണ്‍ലൈനില്‍ വാങ്ങാം. ഡെലിവറി ചാര്‍ജായി Read More …

പത്തനംതിട്ടയില്‍ പ്രവാസികള്‍ക്കായി കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമായി

പത്തനംതിട്ട: മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കി. പത്തനംതിട്ട ജില്ലയിലെ ആറു താലൂക്കുകളിലായി 109 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കി. കോവിഡ് കെയര്‍ സെന്ററുകളുടെ സുഗമമായ നടത്തിപ്പിനായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെ നിയോഗിച്ച്‌ ഉത്തരവായി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെയും സെക്രട്ടറിയുടെയും നിര്‍ദേശാനുസരണം കോവിഡ് കെയര്‍ സെന്ററുകളുടെ എല്ലാ Read More …

ഓണക്കാലത്തേക്കുള്ള കസവ് മാസ്‌കുകള്‍; മലയാളികളെല്ലാം മുന്‍കൂട്ടി പദ്ധതിയിടുന്നു

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോകമൊട്ടാകകെ സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലുമാണ്. പലതരത്തിലുള്ള മാസ്‌കുകള്‍ ഫാഷന്‍ ലോകത്തെയും ആകര്‍ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ശശിതരൂര്‍ എംപി ട്വിറ്ററില്‍ പങ്കുവെച്ച മാസ്‌കുകളാണ് ചര്‍ച്ചയായിരിക്കുന്നത് കേരളീയ വസ്ത്രത്തിന്റെ പരിഛേദമായ കസവുസാരിയുടെ ബാക്കി വന്ന കഷ്ണം കൊണ്ടുണ്ടാക്കിയതാണ് ഈ മാസ്‌ക്. ‘ഓണക്കാലത്തേക്കുള്ള മാസ്‌ക്കുകളുടെ നിര്മ്മാണം ആരംഭിച്ചു… അതാണ് മലയാളി’ എന്ന മലയാളം Read More …

മദ്യത്തിന്റെ വിലയില്‍ 75 ശതമാനം വര്‍ധനവ് വരുത്തി ആന്ധ്രയും; വര്‍ധനവ് ഇന്ന് ഉച്ചമുതല്‍ പ്രാബല്യത്തില്‍

അമരാവതി: ഡല്‍ഹിക്ക് പിന്നാലെ ലോക്ക് ഡൗണ്‍ കാരണം വന്ന നഷ്ടം നികത്താന്‍ മദ്യത്തിന് വിലകൂട്ടി ആന്ധ്ര സര്‍ക്കാരും. മദ്യത്തിന്റെ വിലയില്‍ 75 ശതമാനം വര്‍ധനവാണ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ വരുത്തിയത്. വര്‍ധനവ് ഇന്ന് ഉച്ചമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്. കഴിഞ്ഞ ദിവസം മദ്യഷാപ്പുകള്‍ തുറന്ന്പ്രവര്‍ത്തിച്ചപ്പോള്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 11 മുതല്‍ വൈകീട്ട് ഏഴ് മണിവരെയാണ് Read More …

കുവൈറ്റില്‍ സ്ഥിതി ഗുരുതരം, കൊവിഡ് ബാധിതരുടെ എണ്ണം 5000 പിന്നിട്ടു, രണ്ടായിരത്തിലധികം രോഗികള്‍ ഇന്ത്യക്കാര്‍

കുവൈറ്റ്:കൊവിഡിനെ തടയാന്‍ ആവുന്നതെല്ലാം കുവൈറ്റ് ചെയ്യുന്നുണ്ടെങ്കിലും രോഗ ശമനത്തിന് ഒരു കുറവുമില്ല. കൊവിഡ് ബാധിതരുടെ എണ്ണം 5278 ആയി. ഇതില്‍ 2297 പേര്‍ ഇന്ത്യക്കാരാണ്.വൈറസിനെ പ്രതിരോധിക്കാന്‍ ഫീല്‍ഡ് ടെസ്റ്റുകള്‍ വ്യാപകമാക്കി. രണ്ട് റാപ്പിഡ് പരിശോധന കേന്ദ്രങ്ങള്‍ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ എയര്‍വേസ് ബില്‍ഡിങ്ങിന്റെ പാര്‍ക്കിങ്ങിലും ശൈഖ് ജാബിര്‍ സ്‌റ്റേഡിയത്തിനടുത്ത് പൊതുമരാമത്ത് Read More …