അബൂദബിയില്‍ കോവിഡ് ബാധിച്ച്‌ പത്തനംതിട്ട സ്വദേശി മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട സ്വദേശിയാണ് അബൂദബിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. നെല്ലിക്കാല കരംവേലി സ്വദേശി തെക്കേപറമ്ബില്‍ രോഷന്‍ രാമന്‍കുട്ടിയാണ് (59) മരിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്. അബൂദബി മുസഫ വ്യവസായ നഗരിയിലെ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്ബനിയില്‍ Read More …

സൗദിയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു; ഇന്ന്​ 1552 പുതിയ രോഗികള്‍

റിയാദ്​: സൗദി അറേബ്യയില്‍ ഇന്ന്​ പുതിയ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 1552 ആളുകളിലാണ്​ പുതുതായി രോഗം കണ്ടെത്തിയത്​.​ രാജ്യത്ത്​ ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്യ​പ്പെട്ട കോവിഡ്​ കേസുകളുടെ എണ്ണം 27011 ആയി. 3,52,555 കോവിഡ്​ പരിശോധനകളാണ്​ ഇതുവരെ നടത്തിയത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ എട്ടുപേര്‍ കോവിഡ്​ മൂലം മരിച്ചു. ദമ്മാമിലും ജിദ്ദയിലും ഒാരോ സൗദി Read More …

ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം നാളെ; സംസ്ഥാനത്ത് രാത്രിയാത്രക്ക് നിരോധനം

തിരുവനന്തപുരം: രാജ്യത്ത് കൊറോണവൈറസ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം നാളെ ആരംഭിക്കും. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന്‌ അനുസൃതമായി കേരളത്തിലും‌ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരും. എന്നാല്‍, ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്‌ഡൗണ്‍ കള്‍ശനമായി തന്നെ തുടരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നഗരസഭകളില്‍ ഹോട്ട്‌സ്‌പോട്ടായ ഡിവിഷന്‍ അടച്ചിടും. പഞ്ചായത്തുകളില്‍ സമീപവാര്‍ഡുകള്‍കൂടി ഉള്‍പ്പെടുത്തും. കേന്ദ്രം പ്രഖ്യാപിച്ച Read More …

മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന് നല്‍കുന്ന ശമ്ബളമോ ആനുകൂല്യങ്ങളോ തന്റെ ഉപദേഷ്ടാക്കള്‍ക്ക് എല്ലാവര്‍ക്കും കൂടി നല്‍കുന്നില്ല; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി കൂടുതല്‍ പണം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് കുറയ്ക്കണമെന്ന് വിമര്‍ശിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്‍കുന്ന ശമ്ബളമോ ആനുകൂല്യങ്ങളോ തന്റെ ഉപദേഷ്ടാക്കള്‍ക്ക് എല്ലാം കൂടി നല്‍കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ധൂര്‍ത്ത് ഒഴിവാക്കാന്‍ മുഖ്യമന്ത്രിക്ക് വേണ്ടി നിയമിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരേയും ഒഴിവാക്കുകയാണ് വേണ്ടതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനാണ് Read More …

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

താമരശ്ശേരി: കേരളത്തിലെയും കര്‍ണാടകത്തിലെയും വിവിധയിടങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തിവന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. അത്തോളി രാരോത്ത് വീട്ടില്‍ മുഹമ്മദ് സല്‍മാന്‍ (22)ആണ് അറസ്റ്റിലായത് . കഴിഞ്ഞ ദിവസമായിരുന്നു സംഭവം . ഈങ്ങാപ്പുഴയ്ക്കും എലോക്കരയ്ക്കുമിടയില്‍ മറുനാടന്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് കയറി മോഷണം നടത്താനൊരുങ്ങവെ തൊഴിലാളികള്‍ ബഹളംവെക്കുകയും മുഹമ്മദ് സല്‍മാന്‍ അവിടെ നിന്നും സ്‌കൂട്ടറില്‍ കടന്നുകളയുകയുമായിരുന്നു. നാട്ടുകാരെയും Read More …

കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ 22,055 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇതുവരെ 22,055 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്നലെ 12 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. നിലവില്‍ 1321 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 11 പേര്‍ ഉള്‍പ്പെടെ 34 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 13 പേരെ ഡിസ്ചാര്‍ജ്ജ് Read More …

മലപ്പുറത്തുള്ളത് 32 സംസ്ഥാനങ്ങളിലെ അതിഥിതൊഴിലാളികള്‍

മലപ്പുറം:മലപ്പുറം ജില്ലയിലുള്ള അതിഥി തൊഴിലാളികളുടെ എണ്ണം അറുപത്താറായിരത്തില്‍ കൂടുതല്‍.ഇന്ത്യയിലെ 32 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നേപ്പാള്‍ സ്വദേശികളും ഇതില്‍ ഉള്‍പ്പെടും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ ക്യാമ്പുകളില്‍ താമസിക്കുന്നവരാണിത്. തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന് ഈ പട്ടിക അനുസരിച്ചാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,പോലീസ്,തൊഴില്‍ വകുപ്പ് എന്നിവ ചേര്‍ന്നാണ അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തിയത്. ഇവരെ അതത് Read More …

അതിഥികളെ അതിര്‍ത്തികടത്തുന്നത് തന്ത്രപൂര്‍വ്വം

എറണാകുളം: കേരളത്തിലെ അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് കൊണ്ടു പോകുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് രഹസ്യതന്ത്രം. അതീവ ജാഗ്രതയോടെയാണ് ഓരോ പ്രദേശങ്ങളില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളെ തീവണ്ടികളില്‍ നാട്ടിലേക്ക് കൊണ്ടു പോകുന്നത്. തീവണ്ടികള്‍ സ്‌റ്റേഷനിലെത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പു മാത്രമാണ് തൊഴിലാളികള്‍ പോലും യാത്രയെ കുറിച്ച് അറിഞ്ഞത്. മുന്‍കൂട്ടി പരസ്യപ്പെടുത്തിയാല്‍ തൊഴിലാളികളെല്ലാം റെയില്‍വേ സ്റ്റേഷനുകളില്‍ കൂട്ടമായെത്തി പ്രശ്്‌നങ്ങളുണ്ടാകുമെന്ന Read More …