സ്പ്രിംഗ്ളര്‍ ഇടപാടില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും പങ്ക് : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ ഇടപാടിലെ അഴിമതി പുറത്തായപ്പോള്‍ കുറ്റക്കാരന്‍ ഐടി സെക്രട്ടറി മാത്രമാണെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മും അറിഞ്ഞു കൊണ്ടുള്ള വലിയ ഇടപാടാണിതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും വഴിവിട്ട ഇടപാടുകളുടെ കേന്ദ്രമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞു കൊണ്ടാണ് Read More …

സൗദിയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

സൗദിയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു.മക്കയില്‍ നാല് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ആകെ മരണം 97 ആയി. 1088 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9362 ആയി. 41 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി 1370 ആയും ഉയര്‍ന്നു. Read More …

ലോക് ഡൗണ്‍ മാറിയാലും ജാഗ്രത തുടരണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം> സംസ്ഥാനത്ത് ലോക് ഡൗണ് ഇളവു വരുത്തിയ സാഹചര്യത്തിലും എല്ലാവരും കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാന് ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. എല്ലാവരും ആരോഗ്യ വകുപ്പ് നല്കുന്ന നിര്ദേശങ്ങള് കൃത്യമായി പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള് ഉള്ളവര് ഒരു കാരണവശാലും പുറത്തിറങ്ങരുത്. പൊതു സ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കുന്നത് Read More …

മുസ്ലിം ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബാവഹാജി ദുരിതാശ്വാസ നിധിയിലേക്ക്‌ 10 ലക്ഷം നല്‍കി

എടപ്പാള്‍: മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടും മലബാര്‍ ഡെന്റല്‍ കോളേജിന്റെ ചെയര്‍മാനുമായ സി പി ബാവഹാജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചെക്ക് ഏറ്റുവാങ്ങി.കൂടാതെ തന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഡെന്റല്‍ കോളേജ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സര്‍ക്കാരിന് കൈമാറാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

റമദാന്‍ ദിവസം മദീനയില്‍ മസ്ജിദുന്നബവിയില്‍ തറാവീഹ് നമസ്ക്കാരം നടക്കും

മദീന: റമദാന്‍ ദിവസം മദീനയില്‍ മസ്ജിദുന്നബവിയില്‍ തറാവീഹ് നമസ്ക്കാരം നടക്കും. മസ്ജിദുന്നബവി അണ്ടര്‍ സെക്രട്ടറി ജം ആന്‍ അസീരിയാണ് ഇതുമായി ബന്ധപ്പെട്ട വിവരണങ്ങള്‍ പുറത്തുവിട്ടത്. കൊറോണ വ്യാപനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതു ജനങ്ങള്‍ക്ക് നമസ്‌കാരത്തില്‍ പ്രവേശനം അനുവദിക്കുന്നതല്ല . അതേസമയം ജമാഅത്ത് നമസ്കാര വിലക്ക് പിന്‍വലിച്ചാല്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കമാണെന്നും അണുവിമുക്തമാക്കുന്നതിന് ഏറ്റവും പുതിയ Read More …

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്; 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്. ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന് ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 Read More …

പ്രവാസികള്‍ക്ക്, ജി.സി.സി.യിലെ ഏറ്റവും വലിയ ഐസ്വലേഷന്‍ കേന്ദ്രം ഒരുക്കി ദുബൈ കെ.എം.സി.സി

മലപ്പുറം: കോവിഡ് 19 മൂര്‍ത്തീ ഭാവം പ്രാപിച്ചു കടന്നു പോവുമ്പോള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കയ്യൊഴിഞ്ഞ ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസികളെ ചേര്‍ത്ത് പിടിച്ച് ദുബൈ കെ.എം.സി.സി. ഈ കരുതല്‍ കേരളീയ സമൂഹത്തിന് വലിയ ആശ്വാസം പകര്‍ന്നു നല്‍കുന്നുവെന്ന് യൂത്ത് ലീഗ് സ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭീതി Read More …

കോവിഡ് 19; കൊല്ലം ജില്ലയില്‍ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലം : കൊല്ലം ജില്ലയില്‍ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ജില്ലയില്‍ 2495 പേര്‍ മാത്രം നിരീക്ഷണത്തിലാണ്. 10 ദിവസമായി ജില്ലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. മത്സ്യബന്ധന മേഖലയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കും. 25 HP ക്ക് താഴെയുള്ള വള്ളങ്ങളും 32 അടിയില്‍ താഴെ നീളമുള്ള ട്രോളിംഗ് ബോട്ടുകളും Read More …