ചാരായ വേട്ടക്കിറങ്ങി വീട്ടമ്മമാര്‍, കുടുംബശ്രീ അംഗങ്ങളുടെ ‘റെയ്‌ഡില്‍’ കണ്ടെത്തിയത്‌ 100 ലിറ്റര്‍ വാഷ്‌

കോഴിക്കോട്‌: കള്ളവാറ്റ്‌ പിടിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍. കോഴിക്കോട്‌ മുക്കത്ത്‌ വീട്ടമ്മമാര്‍ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ നൂറ്‌ ലിറ്റര്‍ വാഷ്‌ കണ്ടെടുത്തു. സൗഭാഗ്യ, വൃന്ദാവന്‍ എന്നീ കുടുംബശ്രീകളിലെ വീട്ടമ്മമാരാണ്‌ തെരച്ചിലിന്‌ ഇറങ്ങിയത്‌. കാരശേരി എള്ളങ്ങല്‍ കോളനിയിലും പരിസരങ്ങളിലും രാത്രിയില്‍ ചാരായ വാറ്റും പകല്‍ മദ്യപാനവും പതിവായതോടെയാണ്‌ വീട്ടമ്മമാര്‍ തെരച്ചിലിന്‌ ഇറങ്ങിയത്‌. റബ്ബര്‍ തോട്ടത്തിലെ കുഴിയില്‍ രഹസ്യമായി Read More …

തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കും ചെക്കുകള്‍ക്കും ഏപ്രില്‍ 17 മുതല്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ ട്രഷറിയില്‍ നിന്നും പണം നല്‍കും; തോമസ് ഐസക്

തിരുവനന്തപുരം: ട്രഷറി നിയന്ത്രണങ്ങള്‍ പടിപടിയായി നീക്കം ചെയ്യുകയാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കും ചെക്കുകള്‍ക്കും ഏപ്രില്‍ 17 മുതല്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ ട്രഷറിയില്‍ നിന്നും പണം നല്‍കുമെന്നും ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്. ഇതിനു പുറമേ അഞ്ചുലക്ഷം വരെയുള്ള എല്ലാ ബില്ലുകള്‍ക്കും ചെക്കുകള്‍ക്കും വെയ്സ് ആന്റ് മീന്‍സ് ക്ലിയറന്‍സ് ഇല്ലാതെ പണം കൊടുക്കുന്നതാണ്. അതുപോലെ Read More …

16 ദിവസമായി ഒരു കൊവിഡ് 19 പൊസിറ്റീവ് കേസുപോലുമില്ല, വയനാടിനെ കുറിച്ച്‌ അഭിമാനം തോന്നുന്നു: രാഹുല്‍ ഗാന്ധി

16 ദിവസമായി ഒറ്റ കൊവിഡ് 19 പൊസിറ്റിവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത വയനാടിനെ കുറിച്ച്‌ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. ഫെയ്സ്‌ബുക്ക് കുറിപ്പിലൂടെയാണ് വയനാടിനെ അഭിനന്ദിച്ച്‌ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ‘വയനാട് ജില്ല എന്റെ മണ്ഡലത്തിലാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വയനാട് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുന്നു. Read More …

കോവിഡ് 19; സൗദി അറേബ്യയില്‍ ലേബര്‍ ക്യാമ്ബുകളില്‍ പരിശോധന കര്‍ശനമാക്കി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്ബുകളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. എല്ലാ ലേബര്‍ ക്യാമ്ബുകളിലും മന്ത്രാലയം പുതിയ നിബന്ധനകള്‍ നടപ്പിലാക്കി തുടങ്ങി. ദിവസേന തൊഴിലാളികളുടെ ആരോഗ്യ നില പരിശോധിക്കുന്നതിന് ക്യാമ്ബുകളില്‍ സംവിധാനമേര്‍പ്പെടുത്തി. ക്യാമ്ബുകളില്‍ ആവശ്യമായ രോഗ പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്താനും അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥല Read More …

അവരെ ഇനി തെരുവില്‍ കാണില്ല; അഭയകേന്ദ്രങ്ങളില്‍ സന്തോഷ പൂത്തിരി

കോ​ഴി​ക്കോ​ട്​: ​കോ​വി​ഡ്​ കാ​ല​ത്ത്​ തെ​രു​വി​ല്‍​നി​ന്ന്​ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​വ​ര്‍​ക്ക്​ ഇ​ത്ത​വ​ണ സ​ന്തോ​ഷ​​പൂ​ത്തി​രി ക​ത്തി​യ വി​ഷു. തെ​രു​വോ​ര​ങ്ങ​ളി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ര്‍, വ​യോ​ധി​ക​ര്‍, അ​ന്ത​ര്‍​സം​സ്​​ഥാ​ന​തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി 657 പേ​രെ ജി​ല്ല ക​ല​ക്​​ട​ര്‍ എ​സ്. സാം​ബ​ശി​വ റാ​വു​വി​​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ന​ഗ​ര​ത്തി​ലെ എ​ട്ടി​ട​ങ്ങ​ളി​ലാ​യി പാ​ര്‍​പ്പി​ച്ച​ത്. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​​െന്‍റ​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ക​ര്‍​പ്പ​ന്‍ വി​ഷു​ദി​ന​ത്തി​േ​ല​ക്കാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഈ ​അ​ന്തേ​വാ​സി​ക​ള്‍ ക​ണി​ക​ണ്ടു​ണ​ര്‍​ന്ന​ത്​. Read More …

യു.എസ് കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ടു; നിയന്ത്രണങ്ങളില്‍ ഇളവെന്ന് ട്രംപ്‌

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് വ്യാപനത്തി​​െന്‍റ അതിതീവ്ര ഘട്ടം അവസാനിച്ചുവെന്ന്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്. കോവിഡിനെതിരായ പോരാട്ടം തുടരുകയാണെന്നും എന്നാല്‍ രാജ്യം തീവ്രഘട്ടം പിന്നിട്ടിരിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും ഇത്​ സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറത്തിറക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് അറിയിച്ചു. മരണസംഖ്യ വര്‍ധിക്കുന്നുണ്ടെങ്കിലും പുതിയ കോവിഡ് കേസുകള്‍ കുറഞ്ഞുവെന്നാണ് കണക്കുകള്‍. ഈ Read More …

ഭാര്യയ്ക്ക് രഹസ്യബന്ധമെന്ന് സംശയം : ചോരക്കുഞ്ഞിനെ അച്ഛന്‍ വെട്ടിക്കൊന്നു

രാജകോട്ട്: ഇരുപത് ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അച്ഛന്‍ വെട്ടിക്കൊന്നു. രഹസ്യബന്ധത്തില്‍ ഭാര്യക്കുണ്ടായ കുഞ്ഞാണ് ഇതെന്ന് സംശയിച്ചാണിത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഭവ്്‌നഗറില്‍ വിഖാരിയ ഗ്രാമത്തിലാണ് സംഭവം. ഭാര്യ മഞ്ജുളയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന് കലുനായക്ക് നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യമുയര്‍ത്തി പലതവണ ഭാര്യയുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ കുഞ്ഞ് ജനിച്ചെങ്കിലും ഇത് തന്റെ കുഞ്ഞല്ലെന്നായിരുന്നു കലുനായക്ക് Read More …

ഗള്‍ഫിലേക്ക് പ്രതിനിധി സംഘത്തെ അയക്കണം- സാദിഖലി തങ്ങള്‍

മലപ്പുറം-കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസി മലയാളികളെ സഹായിക്കാന്‍ ഗള്‍ഫിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിദഗ്്ദരെ ഉള്‍പ്പെടുത്തിയുള്ള സംഘത്തെ അയക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോവിഡ് വ്യാപന ഭീതിയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആത്്മവിശ്വാസം പകരേണ്ടതുണ്ടെന്നും പ്രതിനിധി സംഘത്തെ അയക്കുന്നത് അവര്‍ക്ക് Read More …