സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ മത്സരം: തിരുവനന്തപുരത്തിനു വിജയം

മലപ്പുറം: അമ്പത്തിരണ്ടാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇടുക്കിയുടെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കു തിരുവനന്തപുരത്തിനു വിജയം.  മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണു മത്സരം നടന്നത്. ടൈംബ്രേക്കിലാണു മൂന്നിനെതിരെ നാലുഗോളുകള്‍ തിരുവനന്തപുരം നേടിയത്. ഇടുക്കിയുടെ രണ്ടുഗോള്‍ശ്രമവും വിഫലമായി. കളിയുടെ ആദ്യപകുതിയില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടിയിരുന്നു. മുപ്പതാംമിനുട്ടില്‍ ഇടുക്കിയുടെ ഗോകുല്‍ദേപാണ് ആദ്യഗോള്‍ നേടിയത്. ഗോകുലിന്റെ ഗോള്‍ശ്രമം എതിര്‍ടീമംഗത്തിന്റെ കാലുകളില്‍ തട്ടി ഗോള്‍മുഖത്തേക്കു പാഞ്ഞു. ഗോളി തടുക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് വലയിലെത്തി. നാലുമിനുട്ടിനകം തിരുവനന്തപുരം മറുഗോളടിച്ചു. റോഷനാണു വലതുമൂലയില്‍ നിന്നു പന്തുപായിച്ചത്. പന്തു നേരെ പതിച്ചതു വലയിലും. രണ്ടാംപകുതിയില്‍ നിരവധി ശ്രമമുണ്ടായെങ്കിലും ഒന്നും ഗോളായില്ല. തുടര്‍ച്ചയായി രണ്ടാം തവണയാണു സീനിയര്‍ ഫുട്‌ബോള്‍ മത്സരം മലപ്പുറത്തു മത്സരം നടക്കുന്നത്. തിങ്കളാഴ്ച  4.30നു പത്തനംതിട്ട കോഴിക്കോടിനെ നേരിടും. രണ്ടാമത്തെ മല്‍സരത്തില്‍ തിരുവനന്തപുരവും കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ കോട്ടയവും നേരിട്ട് ഏറ്റുമുട്ടും.

Leave a Reply

Your email address will not be published. Required fields are marked *