വിവാഹ വാഗ്ദാനം നല്‍കി പീഡനം: പ്രതി റിമാന്റില്‍

മഞ്ചേരി: പതിനെട്ടുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.  വള്ളുവമ്പ്രം മുപ്പാറക്കല്‍ പീടികപ്പറമ്പന്‍ സുനീര്‍ (23)നെയാണ് മജിസ്‌ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.  വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയും മറ്റും പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയായി എന്നാണ് കേസ്.  ഇരു വിഭാഗത്തിന്റെയും ബന്ധുക്കള്‍ മഞ്ചേരി എസ് ഐ സില്‍വസ്റ്ററിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും സുനീറിന്റെ കുടുംബം വിവാഹത്തിന് സന്നദ്ധരാകാത്തതിനെ തുടര്‍ന്നാണ് ബലാല്‍സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.  പ്രതിയെ സി ഐ സണ്ണി ചാക്കോയാണ്  അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *