കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

നിലമ്പൂര്‍: കഞ്ചാവ് കേസുകളിലും മോഷണകേസുകളിലും പ്രതികളായ യുവാക്കള്‍ വീണ്ടും കഞ്ചാവുമായി പൊലീസ് പിടിയില്‍. കരുളായിയിലെ കൊളങ്ങര നിഷാദ് (മൈസൂരാന്‍ 29), കരുളായി കളംകുന്ന് ഇല്ലിക്കല്‍ ഇല്ല്യാസ് (38) എന്നിവരെയാണ് വഴിക്കടവ് എസ്.ഐ ഹരികൃഷ്ണന്റെയും നിലമ്പൂര്‍ ഷാഡോ പൊലീസിന്റെയും നേതൃത്വത്തില്‍ പിടികൂടിയത്. വഴിക്കടവ് മേഖലയില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്ക് മരുന്ന് വില്‍പ്പനയുണ്ടെന്നുള്ള രക്ഷിതാകളുടെ പരാതിയില്‍ നിലമ്പൂര്‍ സി.ഐ. കെ.അബ്ദുള്‍ ബഷീറിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് നടത്തിയ രഹസ്യന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. എടക്കര കാലിചന്തക്ക് സമീപം വെച്ചാണ് കൊളങ്ങര നിഷാദ് നൂറ് ഗ്രാം കഞ്ചാവുമായി ആദ്യം പിടിയിലായത്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കമ്പളക്കല്ലില്‍ വെച്ച് 1.300 കിലോ കഞ്ചാവുമായി ഇല്ല്യാസ് പിടിയിലായത്.

1.300 കിലോ കഞ്ചാവുമായി ഇയാള്‍ പിടിയിലാവുന്നത്. മഞ്ചേരി മാര്‍ക്കറ്റിന് സമീപം വെച്ച് തമിഴ്‌നാട്ടുക്കാരനില്‍ നിന്നാണ് 25,000 രൂപക്ക് ഇയാള്‍ കഞ്ചാവ് വാങ്ങിയതെന്നാണ് മൊഴി. ആറ് കിലോ കഞ്ചാവുമായി കഴിഞ്ഞ ഓക്‌ടോബറില്‍ പാലക്കാട് എക്‌സൈസ് സംഘം പിടികൂടിയ ഇയാള്‍ അടുത്തിടെയാണ് പാലക്കാട് ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയത്. ഇയാള്‍ക്ക് കരുളായിയില്‍ വളകട്ടിംഗ് ജോലിയുമുണ്ട്. നിഷാദ് എന്ന മൈസൂരാന് നിലമ്പൂര്‍, എടക്കര പൊലീസ് സ്റ്റേഷനുകളില്‍ മോഷണ കേസും കഞ്ചാവു കേസുകളുണ്ട്. വണ്ടൂര്‍ എക്‌സൈസിലും കഞ്ചാവ് കേസില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. വഴിക്കടവ് എസ്.ഐ , സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗം എം.അസൈനാര്‍, രാജേഷ്, സുനില്‍, സലീല്‍ ബാബു, എ.എസ്.ഐ ജയചന്ദ്രന്‍, ജയകൃഷ്ണന്‍, തോമസ്, ശ്രികാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *