കാരുണ്യ വഴിയില്‍ മാതൃകയായി ജാംജൂം സൂപ്പര്‍മാര്‍ക്കറ്റ്

മലപ്പുറം- വ്യത്യസ്തമായി പാലിയേറ്റിവ് ദിനാചരണം സംഘടിപ്പ് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കരും മാനേജ്‌മെന്റും സമൂഹത്തിന് മാതൃകയാവുന്നു. മലപ്പുറം ജാംജൂം സൂപ്പര്‍മാര്‍ക്കറ്റിലെ മുഴുവന്‍ ജീവനക്കരും ഡയറക്ടര്‍മാരുമാണ് തങ്ങളുടെ ഒരു ദിവസത്തെ വേതനം പൂര്‍ണ്ണമായും മലപ്പുറം പാലിയേറ്റീവ് കെയര്‍ യൂണിറ്റിനു കീഴിലുള്ള നിരാലംഭരായ രോഗികളുടെ ചികിത്സക്കായി നല്‍കുവാന്‍ തീരുമാനിച്ചത്. ജീവനക്കാര്‍ തന്നെയാണ് ഈ ആശയം മുമ്പോട്ട് വെച്ചതെന്നും മാനേജ്‌മെന്റ് അതിനെ പൂര്‍ണ്ണമായി പിന്തുണക്കുകയായിരുന്നുവെന്നും മാനേജിംഗ് ഡയറക്ടര്‍ പി.അബ്ദുല്‍ കബീര്‍ അറിയിച്ചു. തീരുമാനം തികച്ചും അഭിനന്ദനാര്‍ഹമാണെന്നും കൂടുതല്‍ സ്ഥാപനങ്ങളും വ്യക്തികളും ഇതൊരു മാതൃകയായി കണ്ട് ഇത്തരത്തില്‍ പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ മുമ്പോട്ട് വരണമെന്നും മലപ്പുറം പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ചെയര്‍മാന്‍ തറയില്‍ അബു അഭ്യര്‍ത്ഥിച്ചു. സ്വരൂപിച്ച തുക പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സന്‍ സി.എച്ച്.ജമീല ടീച്ചര്‍ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *