തിരുവനന്തപുരം: കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കൊരട്ടിയിലെ സര്‍ക്കാര്‍ പ്രസ്സ് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ശ്രീ. ഹര്‍ദീപ് സിംഗ് പുരിയ്ക്ക് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ കത്തെഴുതി. 2016 ല്‍ കേന്ദ്ര മന്ത്രാലയത്തിലെ ഏറ്റവും നല്ല പ്രസ്സ് എന്ന് വിലയിരുത്തിയിട്ടുള്ള കൊരട്ടി പ്രിന്റിംഗ് പ്രസ്സില്‍ ആധുനിക മെഷീനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്. കൊരട്ടി പ്രസ്സ് പുനഃരുദ്ധരിക്കുന്നതിനു വേണ്ടി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരവേയാണ് കേന്ദ്ര സര്‍ക്കാരിന്റെ അടച്ചുപൂട്ടാനുള്ള തീരുമാനം ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു
