സ്വീകരണം നല്‍കി

വേങ്ങര : റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലാ പോലീസും ജനമൈത്രി പോലീസും കോട്ടക്കല്‍ ആസ്റ്റര്‍ മിംസും  സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവല്‍ക്കരണ വാഹന പ്രചരണ ജാഥക്ക് വേങ്ങര ടൗണില്‍ സ്വീകരണം നല്‍കി.  സ്വീകരണ യോഗത്തില്‍ പുഴിത്തറ പോക്കര്‍ ഹാജി അധ്യക്ഷനായിരുന്നു. വേങ്ങര ഗ്രാമ പഞ്ചായത്തിനു വേണ്ടി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ അസീസ് പറങ്ങോടത്ത് ജാഥാ അംഗങ്ങളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേന്ദ്രന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റാഫ് സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി. അസീസ് ഹാജി, എ കെ സി മുഹമ്മദ് മാസ്റ്റര്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ഇ കെ കുഞ്ഞാലി, സി ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലക്ഷ്യസ്ഥാനത്ത് എത്താതിരിക്കുന്നതിലും ഭേദം അല്‍പ്പം വൈകി എത്തലാണെന്ന സന്ദേശ കുപ്പണുകള്‍  വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ റാഫ് വേങ്ങര യൂണിറ്റ് വിതരണം ചെയ്തു. റാഫ് ജില്ലാ ജോ. സെക്രട്ടറി എ ഡി ശ്രീകുമാര്‍ സ്വാഗതവും ജാഥാ ക്യാപ്റ്റന്‍ പ്രകാശ് പി നായര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *