മുസ്ലീ ലീഗ് ഉമ്മന്‍ ചാണ്ടിക്കൊപ്പം

മലപ്പുറം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്സില്‍ മുഖ്യമന്ത്രിക്ക് മുസ്ലിം ലീഗിന്റെ  പിന്തുണ. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗിന്റെ അടിയന്തിര ഉന്നതാധികാര സമിതി യോഗമാണ് മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്ക് പിന്തുണ പ്രഖ്യപിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സരിത ഉന്നയിച്ച അഴിമതി ആരോപണവും, മുഖ്യമന്ത്രിക്കും ആര്യടനുമെതിരെ കേസ്സെടുക്കാനുളള വിജിലന്‍സ് കോടതി ഉത്തരവും യു ഡി എഫ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ലീഗ് നേതാക്കള്‍ അടിയന്തിര യോഗം ചേര്‍ന്നത്. മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പാണക്കാട്ടെ യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പണക്കാട് ഹൈദരലി ശിഹാബ്  തങ്ങള്‍ പറഞ്ഞു. സോളാര്‍ കേസ്സ് രാഷ്ട്രീയ പ്രേരിതംമാത്രമല്ല, പരപ്രേരിതമാണെന്നും ഇക്കാര്യത്തില്‍ യു ഡി ഫില്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും യോഗത്തിന് ശേഷം മന്ത്രി പികെ കുഞ്ഞാലികുട്ടി  മാധ്യമങ്ങളെ അറിയിച്ചു.   യു ഡി എഫ് എടുക്കുന്ന കൂട്ടായ തീരുമാനത്തിനൊപ്പം മുസ്ലീം ലീഗ് ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സരിതയടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദങ്ങള്‍ യു ഡി എഫിനെ പ്രതിസന്ധിയിലാക്കിയതായാണ് മുസ്ലീം ലീഗിന്റെ വിലയിരുത്തല്‍. ഈ വിവാദത്തില്‍ നിന്നും സി പി എമ്മും,  ബി ജെ പിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന അശങ്കയും മുസ്ലീം ലീഗിനുണ്ട്. പി കെ കുഞ്ഞാലികുട്ടി നയിക്കുന്ന  കേരള യാത്രയെ വിവാദം പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും യോഗത്തില്‍ നേതാക്കള്‍ പങ്കുവെച്ചു. യോഗത്തില്‍ മന്ത്രിമാരായ  ഡോ എം കെ മുനിര്‍ , ഇബ്രാഹീംകുഞ്ഞ് ,മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് , പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *