കോഴിക്കോട്: ബിജെപിയുടേത് അഴിമതി ഭരണം; യോജിക്കാവുന്ന പാര്‍ട്ടികളുമായി യോജിക്കല്‍ സി പി എം നയമെന്നും പിണറായി
ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുച്ചേരുന്നത് ശരിയല്ല. ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ ഒരേനയമാണ്. നയപരമായി യോജിക്കാവുന്ന പാര്‍ട്ടികളുമായി യോജിക്കലാണ് സിപിഐഎം നയം. ആഗോളവത്കരണനയങ്ങള്‍ക്ക് ബദലുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും പിണറായി വിജയന്‍ പറഞ്ഞു.
മതേതരത്വത്തെ സംരക്ഷിക്കാന്‍ വര്‍ഗീയതയെ എതിര്‍ക്കുന്നവരുടെ പൊതുവേദി വേണമെന്നും അദ്ദേഹം പറഞ്ഞു.
